twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവിടെ വെച്ച് മൂന്ന് പേര്‍ക്കും അപകടങ്ങള്‍ ഉണ്ടായി! ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു: ചന്ദ്രാ ലക്ഷ്മണ്‍

    By Midhun Raj
    |

    സിനിമ,സീരിയല്‍ മേഖലകളിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായി മാറിയ താരമാണ് ചന്ദ്രാ ലക്ഷ്മണ്‍. സ്റ്റോപ്പ് വയലന്‍സ് എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് നടി മലയാളത്തില്‍ അരങ്ങേറിയത്. തുടര്‍ന്നും സിനിമകളില്‍ അഭിനയിച്ച നടി സീരിയല്‍ രംഗത്താണ് കൂടുതല്‍ സജീവമായിരുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ചന്ദ്രാ ലക്ഷ്മണ്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ വെെറലായി മാറിയിരുന്നു.

    chandra lakshman,

    വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വീടുമായി ബന്ധപ്പെട്ട ചില ഓര്‍മ്മകള്‍ നടി പങ്കുവെച്ചത്. ചെന്നൈയിലെ ഫ്‌ളാറ്റില്‍ താമസിപ്പോള്‍ അച്ഛനും അമ്മയ്ക്കും തനിക്കും അപകടങ്ങള്‍ ഉണ്ടായതും രോഗങ്ങളും പ്രശ്‌നങ്ങളുമെല്ലാം വേട്ടയാടിയതുമെല്ലാം നടി പറയുന്നു. തിരുവനന്തപുരത്തെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അമ്മ ബാങ്ക് ഉദ്യോഗസ്ഥയാണ്. അച്ഛന്‍ സ്വകാര്യ സ്ഥാപനത്തിലും.

    അച്ഛന്റെ സ്ഥലം മാറ്റങ്ങള്‍ക്കനുസരിച്ച് ഞങ്ങളുടെ വീടുകളും മാറികൊണ്ടിരുന്നു. ഞാന്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് അച്ഛന്‍ എറണാകുളത്ത് ഒരു വീട് മേടിച്ചു. പക്ഷേ 3 വര്‍ഷം മാത്രമേ അവിടെ താമസിക്കാനായൂളളു. അച്ഛന് മധുരയിലേക്ക് സ്ഥലം മാറ്റം. അതോടെ വീട് കുറെ നാള്‍ അടഞ്ഞു കിടന്നു. നോക്കാനാളില്ലാതായതോടെ ആ വീട് ഞങ്ങള്‍ വിറ്റു.

    അതിന് ശേഷം അച്ഛന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം കിട്ടി. ചെന്നൈയില്‍ ഒരു ഫ്‌ളാറ്റ് വാങ്ങി താമസം തുടങ്ങി. പക്ഷേ വീണ്ടും നാല് വര്‍ഷം മാത്രമേ അവിടെ തുടരാനായുളളു. മറ്റുളളവര്‍ക്ക് അന്ധവിശ്വാസമാണെന്നു തോന്നാമെങ്കിലും അവിടെ താമസിച്ചപ്പോള്‍ ഞങ്ങള്‍ മൂന്ന് പേര്‍ക്കും അപകടങ്ങള്‍ ഉണ്ടായി, മരണത്തില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് രോഗങ്ങളും പ്രശ്‌നങ്ങളും വേട്ടയാടിയതോടെ വീടിന്റെ വാസ്തു നോക്കിച്ചു. ഫ്‌ളാറ്റിന്റെ ദിശയിലും അളവുകളിലുമൊക്കെ ദോഷങ്ങള്‍ കണ്ടെത്തി. അതോടെ ആ ഫ്‌ളാറ്റ് ഞങ്ങള്‍ വിറ്റു. അഡയാറില്‍ ഒരു വാടക വീട്ടിലേക്ക് താമസം മാറി. പിന്നെ ഇതുവരെ ഞങ്ങള്‍ സ്വന്തമായി വീട് വാങ്ങിയിട്ടില്ല. അഭിമുഖത്തില്‍ ചന്ദ്രാ ലക്ഷ്മണ്‍ വെളിപ്പെടുത്തി.

    English summary
    Chandra Lakshman Says About Her Old Homes
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X