'പെൺകുഞ്ഞിനെയായിരുന്നു ആ​ഗ്രഹിച്ചത്, പത്ത് മാസം ഗർഭിണിയായിരുന്നു, മുപ്പത്തിയെട്ടാണ് പ്രായമെന്ന് തോന്നിയില്ല'

മലയാള ടെലിവിഷൻ-സിനിമ മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു ചന്ദ്ര ലക്ഷ്മൺ. സ്വത സിദ്ധമായ അഭിനയ ശൈലിയിലൂടെയാണ് ചന്ദ്ര പ്രേക്ഷകരുടെ മനസിൽ കയറിക്കൂടിയത്. ടെലിവിഷനിലും സിനിമയിലും മിന്നിത്തിളങ്ങിയ ചന്ദ്ര പൃഥ്വിരാജിന്റെ നായികയായിട്ടായിരുന്നു ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. പിന്നീട് സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടനെ അവതരിപ്പിച്ചുകൊണ്ട് സീരിയൽ പ്രേമികൾക്കും പ്രിയപ്പെട്ടവളായി. നാൽപ്പത്തിയൊന്നുകാരിയായ താരം 2021ലാണ് വിവാഹിതയായത്.

സ്വന്തം സുജാതയിൽ‌ താരത്തിന്റെ നായകനായിരുന്ന ടോഷ് ക്രിസ്റ്റിയേയാണ് താരം വിവാഹം ചെയ്തത്. ഒരുമിച്ച് അഭിനയിച്ചപ്പോഴുള്ള പരിചയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. രണ്ട് വയസുകാരൻ അയാന്റെ അമ്മയാണിപ്പോൾ ചന്ദ്ര. കയൽ എന്ന തമിഴ് സീരിയലിലാണ് നടി ഇപ്പോൾ‌ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കുഞ്ഞ് പിറന്നശേഷം മകന്റെ വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയ വഴി ചന്ദ്ര ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Chandra Lakshman son

ഇപ്പോഴിതാ മുപ്പത്തിയെട്ടാം വയസിൽ ​ഗർഭിണിയായപ്പോഴുള്ള അനുഭവങ്ങൾ ടെലി വികടൻ എന്ന തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ചന്ദ്ര. പ്രായം മുപ്പത്തിയെട്ടാണെന്നുള്ള തോന്നലോ അതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളോ തനിക്ക് ഉണ്ടായിരുന്നില്ലെന്നും ​ഗർഭകാലം വളരെ മനോഹരമായി താൻ ആസ്വദിച്ചുവെന്നും ചന്ദ്ര പുതിയ അഭിമുഖത്തിൽ പറയുന്നു. ഗർഭകാലം വളരെ സുഖകരമായിരുന്നു.

നല്ല ജോളിയായിരുന്നു. എനിക്ക് ഒരു തരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. ഇരുപത് വയസിൽ‌ ​ഗർഭിണിയായതുപോലെയാണ് എനിക്ക് തോന്നിയത്. വളരെ ഈസി പ്ര​ഗ്നൻസിയായിരുന്നു. പത്ത് മാസം ഞാൻ ​ഗർഭിണിയായിരുന്നു എന്ന് പറയാം. പൂർണ്ണ വളർച്ച എത്തിയശേഷമാണ് ഞാൻ കുഞ്ഞിനെ പ്രസവിച്ചത്. അതുകൊണ്ടാണ് സിസേറിയൻ വേണ്ടി വന്നത്.

പ്രഷറും ഷു​ഗറുമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. മാത്രമല്ല ഡെലിവറിക്കുശേഷം എനിക്ക് ശരീരഭാരം വർധിച്ചതുമില്ല. എന്റെ കുഞ്ഞാണ് എന്റെ ഹീലർ എന്ന് വേണമെങ്കിൽ പറയാം. ​ഗർഭിണിയായിരുന്നപ്പോഴും രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് മണിവരെ ഷൂട്ടിങിന് നിന്നിട്ടുണ്ട്. നിറവയറും വെച്ച് പാതിരാത്രിയിലും അഭിനയിച്ചിരുന്നു. അതുപോലെ ഒരു പെൺകുഞ്ഞിനെയായിരുന്നു ഞാൻ ആ​ഗ്രഹിച്ചിരുന്നത്.

നല്ല ഉടുപ്പുകൾ ഇടീപ്പിച്ച് ഒരുക്കി നടത്തണം എന്നൊക്കെ ആ​ഗ്രഹമുണ്ടായിരുന്നു. ​ഗർഭിണിയായിരുന്ന സമയത്ത് ക്ഷീണം തോന്നുമ്പോൾ ഞാൻ കുഞ്ഞിനോട് സംസാരിക്കുമായിരുന്നു. അങ്ങനെ സംസാരിച്ച് കഴിയുമ്പോൾ ഒരു ബൂസ്റ്റപ്പ് വരും. അവനെ ​ഗർഭിണിയായിരുന്നപ്പോൾ എന്റെ മുഖത്ത് വന്ന ​ഗ്ലോ കണ്ട് എനിക്ക് പെൺകു‍ഞ്ഞായിരിക്കുമെന്ന് പലരും പ്രവചിച്ചിരുന്നുവെന്നും ചന്ദ്ര പറഞ്ഞു.

Chandra Lakshman son

കുഞ്ഞ് പിറന്നശേഷം അഭിനയവും പാരന്റ്ഹുഡ്ഡും എങ്ങനെ ഒരുമിച്ച് കൊണ്ടുപോയിയെന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ... സ്വന്തം സുജാതയ്ക്കുശേഷം അവസരങ്ങൾ വന്നിരുന്നു. പക്ഷെ ഒന്നും തെരഞ്ഞെടുത്തില്ല. പിന്നീടാണ് തെലുങ്കിൽ അവസരം വന്നത്. അവിടെ ആഴ്ചയിൽ ഒന്നോ, രണ്ടോ ദിവസത്തെ ഷൂട്ട് മാത്രമെ ഉണ്ടായിരുന്നുള്ളു. അത് വലിയൊരു റിലീഫ് ആയിരുന്നു. എന്റെ ജോലിയെ കുറിച്ചൊക്കെ അവൻ മനസിലാക്കി തുടങ്ങി.

അവൻ എല്ലാത്തിനോടും അഡ്ജസ്റ്റായി തുടങ്ങിയെന്നും ചന്ദ്ര കൂട്ടിച്ചേർത്തു. നടൻ വിജയ് സേതുപതിയുമായുള്ള സൗഹൃദത്തെ കുറിച്ചും നടി സംസാരിച്ചു. എന്റെ ഫേവറേറ്റ് ഹീറോയാണ് വിജയ് സേതുപതി. വിവാഹം കഴിഞ്ഞുവെന്ന് ഞാൻ മെസേജ് ചെയ്തപ്പോൾ അദ്ദേഹം വീഡിയോ കോൾ ചെയ്തു. ഞങ്ങളെ രണ്ടുപേരെയും വിഷ് ചെയ്തു. അദ്ദേഹത്തോടൊപ്പം ഞാൻ വർക്ക് ചെയ്തിട്ടില്ല. പക്ഷെ ഒരു മൂവി സെറ്റിൽ വെച്ചാണ് കണ്ട് പരിചയപ്പെട്ടത്.

അന്ന് അദ്ദേഹത്തോടൊപ്പമായിരുന്നു ലഞ്ച്. പരിചയപ്പെട്ടശേഷം അദ്ദേഹത്തോടുള്ള ബഹുമാനം കൂടി. മെസേജ് അയച്ചാൽ ഉടനടി മറുപടി വരും. മഹാരാജയുടെ പ്രമോഷന് വന്നപ്പോൾ എന്റെ കുഞ്ഞിനേയും കൊണ്ട് ഞാൻ‌ പോയി കണ്ടു. അന്ന് അദ്ദേഹം കുഞ്ഞിനെ അനു​ഗ്രഹിച്ചു. ബി​ഗ് ബോസിൽ നിന്നും വിളിച്ചിരുന്നു. പക്ഷെ പോകാൻ താൽപര്യമില്ലായിരുന്നുവെന്നും ചന്ദ്ര ലക്ഷ്മൺ പറയുന്നു.

More from Filmibeat

Read more about: chandra lakshman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X