ഈ ചിത്രം മറന്നോയെന്ന് ചന്ദ്ര ലക്ഷ്മണ്‍! എങ്ങനെ മറക്കുമെന്ന് ജോത്സനയും! പോസ്റ്റ് വൈറലാവുന്നു!

സ്വന്തമെന്ന പരമ്പര കണ്ടവരാരും ചന്ദ്ര ലക്ഷ്മണിനെ മറന്നുകാണാനിടയില്ല. സാന്ദ്ര നെല്ലിക്കാടനെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ചന്ദ്രയായിരുന്നു. യഥാര്‍ത്ഥ ജീവിതത്തിലും താരം അങ്ങനെയാണോയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ വരെ അന്ന് ഉയര്‍ന്നുവന്നിരുന്നു. നെഗറ്റീവ് കഥാപാത്രമായതിനാല്‍ പ്രേക്ഷകരുടെ പ്രതികരണവും വ്യത്യസ്തമായിരുന്നു. സീരിയലില്‍ മാത്രമല്ല പിന്നീട് സിനിമയിലും അരങ്ങേറുകയായിരുന്നു. സിനിമയിലേക്കെത്തിയപ്പോള്‍ നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. എന്നാല്‍ ഇടക്കാലത്ത് വെച്ച് അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു താരം.

ഗായികയായ ജോത്സ്‌നയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് ചന്ദ്ര ലക്ഷ്മണ്‍ കഴിഞ്ഞ ദിവസം എത്തിയത്. മെലിഞ്ഞ രൂപത്തിലുള്ള ഇരുവരുടേയും ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ജോത്സനയെ ടാഗ് ചെയ്തതിന് ശേഷമായാണ് ചന്ദ്ര കുറിപ്പ് പോസ്റ്റ് ചെയ്തത്. ഓര്‍ക്കുന്നുണ്ടോ ഈ ഫോട്ടോ, 2004 ല്‍ മസ്‌കറ്റ് ഷോ കഴിഞ്ഞതിന് ശേഷമുള്ള ചിത്രമാണ് ഇതെന്നായിരുന്നു ചന്ദ്ര കുറിച്ചത്.

Chandra Lakshman

അയ്യയ്യോ തീര്‍ച്ചയായും ഓര്‍ക്കുന്നുണ്ട്, എങ്ങനെ ഞാനത് മറക്കുമെന്ന് ചോദിച്ചായിരുന്നു ജോത്സന എത്തിയത്. ചിത്രം ഷെയര്‍ ചെയ്തതിന് നന്ദിയെന്നും ചന്ദ്ര കുറിച്ചിട്ടുണ്ട്. അഭിനയരംഗത്ത് സജീവമല്ലെങ്കിലും ചന്ദ്രയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം പെട്ടെന്ന് വൈറലാവാറുണ്ട്. മികച്ച അവസരം ലഭിച്ചാല്‍ വൈകാതെ സിനിമയില്‍ തിരിച്ചെത്തുമെന്ന് താരം പറഞ്ഞിരുന്നു. അഭിനയരംഗത്തുനിന്നും ഇടവേളയെടുത്തതിന് ശേഷം അമ്മയ്‌ക്കൊപ്പം ചേര്‍ന്ന് ബിസിനസിലേക്ക് തിരിയുകയായിരുന്നു ചന്ദ്ര. ചന്ദ്ര ലക്ഷ്മണിന്‍രെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X