For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് ഭര്‍ത്താവില്ല! റിലേഷന്‍ ഉണ്ടായിരുന്നു. ഒന്നും വര്‍ക്കൗട്ട് ആയില്ലെന്ന് നടി ചന്ദ്ര ലക്ഷ്മണ്‍

  |

  സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലും തിളങ്ങി നിന്ന നടിമാരില്‍ ഒരാളാണ് ചന്ദ്ര ലക്ഷ്മണ്‍. സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടന്‍ എന്ന കഥാപാത്രമായിരുന്നു ചന്ദ്രയെ കൂടുതല്‍ ജനശ്രദ്ധേയമാക്കിയത്. 2002 ല്‍ തമിഴിലെ ഒരു സിനിമയിലൂടെയാണ് ചന്ദ്ര വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് മലയാളം, തമിഴ് ഭാഷാചിത്രങ്ങളിലും പരമ്പരകളിലും അഭിനയിച്ച് തുടങ്ങി.

  എന്നാല്‍ ഏറെ കാലമായി അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് ചന്ദ്ര ലക്ഷ്മണ്‍. നടിയുടെ തിരിച്ച് വരവ് കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ഉടനെ ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്. ഇപ്പോഴിതാ താന്‍ ഇടവേള എടുത്തതിനെ കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചന്ദ്ര തുറന്ന് പറഞ്ഞിരിക്കുകയാണ്.

  മലയാളത്തില്‍ അഭിനയിച്ചിട്ട് 9 വര്‍ഷമായി. തമിഴില്‍ രണ്ടും. മലയാളത്തില്‍ മഴയറിയാതെഎന്ന സീരിയല്‍ ആണ് അവസാനം ചെയ്തത്. ആ സമയത്ത് തമിഴില്‍ തിരക്കായിരുന്നു. രണ്ട് മൂന്ന് പ്രോജക്ട് ഉണ്ടായിരുന്നു. ല്ലൊം ഹിറ്റ്. തെലുങ്കിലും അഭിനയിക്കുന്നുണ്ടായിരുന്നു. അതാണ് മലയാളത്തില്‍ നിന്നും വിട്ട് നിന്നതിന് കാരണം. അല്ലാതെ മനപൂര്‍വ്വം ഒരു ഇടവേള എടുത്തതല്ല. തമിവില്‍ 2017 ലാണ് അവസാനമായി അഭിനയിച്ചത്. അച്ഛന്റെ അസുഖവുമായി ബന്ധപ്പെട്ട് ചെറിയ ഒരു ബ്രേക്ക് എടുത്തു. ഒരു വര്‍ഷം കഴിഞ്ഞ് മടങ്ങി വരാം എന്നായിരുന്നു പ്ലാന്‍.

  പക്ഷേ തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും തെലുങ്കില്‍ നിന്നും ഓഫറുകള്‍ വന്നെങ്കിലും പറ്റിയ റോളുകള്‍ കിട്ടിയില്ല. അപ്പോഴെക്കും പുതിയ ആളുകള്‍ ധാരാളം വന്നിരുന്നു. അങ്ങനെ ഇടവേള വീണ്ടും നീണ്ടു. ഇനി സിനിമയില്‍ മതി ഒരു റി എന്‍ട്രി എന്നാണ് കരുതുന്നത്. സീരിയല്‍ തല്‍കാലം മാറ്റി വച്ചിരിക്കുന്നു. മലയാളത്തില്‍ മികച്ച ഒരു കഥാപാത്രത്തിലൂടെ തിരിച്ച് വരവ് കൊതിക്കുന്നുണ്ടെന്നും ചന്ദ്ര ലക്ഷ്മണ്‍ പറയുന്നു.

  എന്നെ കുറിച്ച് കുറച്ച് ഗോസിപ്പുകള്‍ വന്നിട്ടുള്ളു എന്നാണ് എനിക്ക് തോന്നുന്നത്. മേഘത്തില്‍ അഭിനയിക്കുമ്പോള്‍ അഭിമുഖം കൊടുക്കാത്തതിന് ഒരു പ്രസിദ്ധീകരണം ഞാന്‍ വണ്ണം വയ്ക്കുന്നത് കൊണ്ട് തെറാപ്പിക്ക് പോയി എന്നൊക്കെ എഴുതിയിട്ടുണ്ട്. അന്ന് എന്റെ ഭാരം 50 കിലോയാണ് എന്നതാണ് തമാശ. മറ്റൊന്ന് കല്യാണത്തെ കുറിച്ചാണ്. ചന്ദ്ര ലക്ഷ്മണ്‍ അമേരിക്കയില്‍ ഭര്‍ത്താവിന്റെ പീഡനം സഹിച്ച് ജീവിക്കുന്നു എന്നൊക്കെ എഴുതി.

  ഞാന്‍ ഇതുവരെ അമേരിക്കയില്‍ പോയിട്ടില്ല. എനിക്ക് ഭര്‍ത്താവുമില്ല എന്നത് മറ്റൊരു തമാശ. പലപ്പോഴായി ഒന്ന് രണ്ട് റിലേഷന്‍ ഉണ്ടായിരുന്നു. അതൊന്നും വര്‍ക്കൗട്ട് ആയില്ല. പക്ഷേ ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. പിന്നെ ആളുകള്‍ പറയും പോലെയല്ലല്ലോ ജീവിക്കേണ്ടത്. വിവാഹവും അങ്ങനെ തന്നെ. എനിക്ക് തോന്നുമ്പോള്‍ അത് സംഭവിക്കും എന്നും ചന്ദ്ര വ്യക്തമാക്കുന്നു.

  മഞ്ജു വാര്യരും ഭാവനയുമടക്കം ഈ ആഴ്ച സോഷ്യല്‍ മീഡിയയെ നിശ്ചലമാക്കിയ ചിത്രങ്ങളുമായി നടിമാര്‍!

  കൊച്ചിയിലെ വീട് വിറ്റിട്ടാണ് ഞങ്ങള്‍ ചെന്നൈയില്‍ ഫ്‌ളാറ്റ് വാങ്ങുന്നത്. പക്ഷേ കുറേ പ്രശ്‌നങ്ങള്‍ ഉണ്ടായി. ആ ഫ്‌ളാറ്റില്‍ താമസിക്കാന്‍ തുടങ്ങിയ ശേഷം ഞങ്ങള്‍ മൂന്ന് പേര്‍ക്കും അപകടങ്ങള്‍ ഉണ്ടായി. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇപ്പോള്‍ ജീവിച്ചിരിക്കുന്നത് ഭാഗ്യം. ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സൈക്കിളില്‍ വീട്ടിലേക്ക് പോകുമ്പോള്‍ വീണ് തലയിടിച്ചത്. ഒരു കാര്‍ തൊട്ടടുത്ത് എത്തി ബ്രേക്ക് ചെയ്തില്ലായിരുന്നെങ്കില്‍ ദുരന്തം ഉറപ്പായിരുന്നു. പിന്നീട് നോക്കിയപ്പോള്‍ ആ വീട്ടില്‍ വാസ്തുവിന്റെ പ്രശ്‌നങ്ങള്‍ കണ്ടു. ഒടുവില്‍ അത് വിറ്റു. പിന്നീട് സ്വന്തമായി വീട് വാങ്ങിയില്ല. ഇപ്പോഴും അഡയാറില്‍ ഒരു വാടക വീട്ടിലാണ് തമാസമെന്നും ചന്ദ്ര പറയുന്നു.

  മേക്കോവറെന്ന് പറഞ്ഞാല്‍ ഇതാണ്! വൈറല്‍ പാട്ടുകാരി റാണു മണ്ഡലിന്റെ ഗെറ്റപ്പ് കണ്ടാല്‍ ആരും അമ്പരക്കും

  English summary
  Chandra Lakshman Talks About Her Carrier
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X