'പലതവണ പുറത്താക്കപ്പെട്ടു, ആ ഞാന്‍ നാഷണല്‍ അവാര്‍ഡ് വരെ വാങ്ങി'; ചന്തുവിന് സലിം കുമാറിന്റെ ഉപദേശം

ചിദംബരം സംവിധാനം ചെയ്ത സര്‍വൈവര്‍ ത്രില്ലര്‍ ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ഹിറ്റ് ചിത്രത്തില്‍ ഒരു പ്രധാന വേഷം നടന്‍ സലിം കുമാറിന്റ മകന്‍ ചന്തു സലിം കുമാറും അവതരിപ്പിച്ചിരുന്നു. നേരത്തെ തന്നെ സിനിമയില്‍ ഉണ്ടെങ്കിലും സലിം കുമാറിന്റെ ചെറുപ്പകാലമാണ് ചന്തു കൂടുതലും അഭിനയിച്ചിരുന്നത്.

നടന്‍ അല്ലാതെ സിനിമയുടെ പിന്നണിയിലും താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ചന്തു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ സലിം കുമാറിനെ കുറിച്ച് ജാംഗോ സ്‌പേസിന് നല്‍കിയ അഭിമുഖത്തില്‍ ചന്തു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മഞ്ഞുമ്മലില്‍ അഭിനയിക്കാന്‍ പോകുന്നതിന്റെ മുന്നെ അച്ഛന്‍ തന്ന ഉപദേശത്തെക്കുറിച്ചാണ് ചന്തു പറയുന്നത്.

Chandu

മഞ്ഞുമ്മലില്‍ അഭിനയിക്കാന്‍ പോകുന്ന സമയത്ത് അച്ഛനോട് താന്‍ പറഞ്ഞത് ശരിയായാല്‍ ഒരു മാസം കഴിഞ്ഞ് വരാം. ഇല്ലെങ്കില്‍ പെട്ടെന്ന് വരാം എന്നാണ്. ഈ സമയം അച്ഛന്‍ പറഞ്ഞ് ഉറപ്പില്ലെങ്കില്‍ നീ പോവേണ്ട എന്നാണെന്നും ചന്തു പറയുന്നു. അച്ഛന്‍ സിനിമയില്‍ ഏറെ സ്ട്രഗിള്‍ ചെയ്ത് ഈ നിലയില്‍ വരെ എത്തിയ നടനാണെന്നും ചന്തു കൂട്ടിച്ചേര്‍ത്തു.

'മഞ്ഞുമ്മലില്‍ അഭിനയിക്കാന്‍ പോകുന്ന സമയത്ത് പോവുന്നതിന്റെ തൊട്ടുമുന്നെ അച്ഛനോട് പറഞ്ഞു, പോയിട്ട് ശരിയാവുകയാണെങ്കില്‍ ഒരു മാസം കഴിഞ്ഞിട്ട് വരാം. ഇല്ലെങ്കില്‍ പെട്ടെന്ന് വരാം. അപ്പോള്‍ അച്ഛന്‍ പറഞ്ഞു, അങ്ങനെ ആണെങ്കില്‍ നീ പോവേണ്ട. ശരിയാക്കാന്‍ പറ്റും എന്നുണ്ടെങ്കില്‍ മാത്രം പോയാല്‍ മതി. അല്ലെങ്കില്‍ നീ ഇപ്പോള്‍ ഇവിടുന്ന് പോയിട്ട് കാര്യമില്ല. പിന്നെ ശരിയാകാതെ നീ തിരിച്ചു വന്നാലും അടുത്ത സിനിമ ചെയ്യാന്‍ നോക്കണം', എന്ന് അച്ഛന്‍ പറഞ്ഞു.

ആദ്യകാലങ്ങളില്‍ അച്ഛനെ പലതവണ ആളുകള്‍ സിനിമയില്‍ നിന്ന് പറഞ്ഞുവിട്ടിട്ടുണ്ട്. സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അഭിനയം ശരിയാവുന്നില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയതാണ്. എന്നാല്‍ 'ആ ഞാന്‍ ഇവിടെ വരെ എത്തിയില്ലേ? നാഷണല്‍ അവാര്‍ഡ് വരെ വാങ്ങിയില്ലേ.

സിനിമയില്‍ നിന്ന് പുറത്തായി എന്നുള്ളത് വലിയ കാരണം ഒന്നും അല്ല. ഒരു സിനിമയില്‍ നിന്ന് പുറത്താക്കിയാലും കഴിവുണ്ടെങ്കില്‍ നമ്മള്‍ തിരിച്ചുവരും. അതുകൊണ്ട് അങ്ങനെ ചിന്തിക്കരുത്. ഒരു സിനിമയില്‍ അവര്‍ക്ക് നിന്നെ ഇഷ്ടപ്പെട്ടില്ല. ചിലപ്പോള്‍ വേറെ സിനിമയില്‍ ആയിരിക്കും നീ രക്ഷപ്പെടുന്നത്. അങ്ങനെ ആണെങ്കില്‍ മാത്രം നീ പോയാല്‍ മതി' എന്നാണ് അച്ഛന്‍ തന്ന ഉപദേശം എന്നും ചന്തു പറഞ്ഞു.

Chandu

സിനിമ എന്ന് പറയുന്നത് വേറെ തന്നെ സംഭവമാണെന്നും അവിടെ ചെന്ന് കഴിഞ്ഞാല്‍ മാത്രമേ എന്താണെന്ന് നമുക്ക് മനസിലാവൂ എന്നും അച്ഛന്‍ പറഞ്ഞു. ഒന്നോ രണ്ടോ സിനിമകള്‍ ചെയ്‌തെന്ന് വെച്ച് സിനിമ എന്താണെന്ന് പഠിക്കില്ല. എക്‌സ്പീരിയന്‍സ് ചെയ്ത് തന്നെയേ അത് എന്താണന്ന് പഠിക്കുകയുള്ളു എന്നും അച്ഛന്‍ പറഞ്ഞിരുന്നുവെന്ന് ചന്തു പറഞ്ഞു.

അച്ഛന്‍ നന്നായി സ്ട്രഗിള്‍ ചെയ്തിട്ടുണ്ട്. അത്രയും സ്ട്രഗിള്‍ ഒന്നും എനിക്ക് ചെയ്യേണ്ടി വന്നിട്ടില്ല. എന്നെ ഒരാള്‍ സിനിമയിലേക്ക് വിളിക്കുകയായിരുന്നു. ഞാന്‍ അങ്ങനെ ഓഡീഷന് പോയിട്ടൊന്നും സിനിമയില്‍ വന്നതല്ല. മാത്രമല്ല, അച്ഛന് അങ്ങനെ ആരെയും പറ്റിച്ച് കാശുണ്ടാക്കാനൊന്നും അറിയില്ല. പണമല്ല വലുത് എന്ന് കരുതുന്ന ആളാണ്. പണമില്ലെങ്കില്‍ ഇല്ല എന്ന മട്ടേ ഉള്ളു എന്നും ചന്തു പറഞ്ഞു. അതേസമയം കൃഷിയില്‍ വലിയ താത്പര്യമുണ്ട്.

More from Filmibeat

Read more about: salim kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X