ഇങ്ങനെയൊക്കെ കാണിക്കാന്‍ ചില്ലറ കഴിവൊന്നും പോര! ആ പേര് തന്നെ ഞാന്‍ വിളിക്കും! ദുല്‍ഖറിനെക്കുറിച്ച് ചന്തു
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കാന്ത മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. അഭിനേതാവെന്ന നിലയില്‍ താരപുത്രന്റെ കരിയറിലെ മറ്റൊരു വഴിത്തിരിവാണ് ഈ ചിത്രമെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍. ലുക്കിലും എടുപ്പിലും ടികെ മഹാദേവനായി ജീവിക്കുകയായിരുന്നു അദ്ദേഹം. കഥാപാത്രത്തിന്റെ ആത്മാവിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത് എന്നുമായിരുന്നു പ്രേക്ഷകരുടെ വിലയിരുത്തലുകള്‍. ഇപ്പോഴിതാ ദുല്‍ഖറിനെ അഭിനന്ദിച്ചെത്തിയിരിക്കുകയാണ് ചന്തു സലീം കുമാര്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ചന്തു ദുല്‍ഖറിനെ അഭിനന്ദിച്ചത്. കല്യാണി പ്രിയദര്‍ശനടക്കം നിരവധി പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തിട്ടുള്ളത്.
ഏതാണ് ഒരു മികച്ച തിരക്കഥ. നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ കഥയിൽ വഴിത്തിരിവുകളുണ്ടാക്കി, നമ്മളെ പിടിച്ചിരുത്തുന്ന തിരക്കഥകളാണോ, അതോ നമുക്ക് അറിയാവുന്ന കാര്യങ്ങൾ, നമ്മൾ ഒരുപാട് കേട്ടിട്ടുള്ള കാര്യങ്ങൾ ഇവയെല്ലാം അറിഞ്ഞിരുന്നിട്ടു കൂടി നമ്മളെ തീയേറ്ററിൽ പിടിച്ചിരുത്തി ആകാംക്ഷാഭരിതരാക്കുന്ന തിരക്കഥകളാണോ മികച്ചത്. രണ്ടും മികച്ച തിരക്കഥകൾ തന്നെയാണ്. എന്നെ സംബന്ധിച്ച് രണ്ടാമത് പറഞ്ഞ തിരക്കഥയാണ് ഏറ്റവും മികച്ചത്. കാന്ത അത്തരത്തിലൊരു തിരക്കഥയാണ്, അത്തരത്തിലൊരു സിനിമയാണ്.

സെൽവമണി സെൽവരാജ്, നിങ്ങളൊരു അസാധ്യ തിരക്കഥാകൃത്താണ്. കാന്ത ഒരു ഗംഭീര സിനിമയുമാണ്. ഡാനി സാഞ്ചസ് ലോപ്പസ്, ഒരു സിനിമയിലെ വിഷ്വൽസ്, കാഴ്ച്ചക്കാരന് കണ്ണിനു കുളിർമ്മയേകാൻ വേണ്ടി ആവരുത്, അവിടെ ഒരു ക്യാമറ ഇല്ലെന്നും, ഇതെല്ലാം റിയൽ ആണെന്നും കാണിക്കളെ തോന്നിപ്പിക്കുന്ന വിഷ്വൽസ് ആവണം. ഈ സിനിമയും അതാണ് ആവശ്യപ്പെടുന്നത്. ഗംഭീരം. ജെക്സ് ബിജോയ്, എന്നത്തേയും പോലെ. ഇത് അയാളുടെ കാലമല്ലേ. ചുമ്മാ തീപ്പൊരി വർക്ക്.
സമുദ്രക്കനി വെറുതെ നിന്നാൽ പോലും അയാളുടെ പവർ നമുക്ക് മനസ്സിലാവും. കഥാ പാത്രം ആവുകയെന്നത് അയാളെ സംബന്ധിച്ച് പൂ പറിക്കും പോലെ ഈസി ആയിട്ടുള്ള ജോലിയാണ്. ഭാഗ്യശ്രീ ബോസ്, അവരുടെ കണ്ണുകൾ ഭയങ്കര ഹോണ്ടിങ് ആണ്. കുമാരി അത്തരം കണ്ണുകൾ ആവശ്യപ്പെടുന്ന ഒരു കാരക്റ്റർ ആണ്. പൊടുന്നനെ ഉണ്ടാവുന്ന ചെയ്ഞ്ചുകൾ, കാരക്റ്റർ ഷിഫ്റ്റുകൾ എല്ലാം അവർ വളരെ മനോഹരമായാണ് ചെയ്തിരിക്കുന്നത്.
റാണ, ചുമ്മാ സ്‌ക്രീനിൽ വരുന്നു. ആ സ്ക്രീൻ മൊത്തത്തിൽ അയാൾ തൂക്കുന്നു. അയാളിൽ നിന്നും മുൻപെങ്ങും കാണാത്ത ഒരു പ്രേത്യേക സ്വാഗ് ഇതിൽ ഫീൽ ചെയ്തു. സെക്കന്റ് ഹാഫ് അയാളുടേത് കൂടിയാണ്, ഒരു സമയം വരെ, അതിനു ശേഷം. അവസാനമായി, എന്റെ ബെസ്റ്റി. നടിപ്പ് ചക്രവർത്തി എന്ന് തന്നെ വിളിക്കും. അത് അയാൾ ചെയ്തു വെച്ചിരിക്കുന്നത് കണ്ടിട്ട് തന്നെയാണ്.
കാന്തയിലെ ടികെഎം, ചിലയിടങ്ങളിൽ കാണികളോട് ഞാൻ നിങ്ങളെ അഭിനയിച്ചു ഞെട്ടിക്കാൻ പോകുകയാണ്, എന്ന് പറഞ്ഞതിന് ശേഷം അയാളുടെ ചില പെർഫോമൻസുകൾ, കാണുമ്പോൾ കാണികളും അതോടൊപ്പം കൈയ്യടിക്കുന്നുണ്ട്. അത് അഭിനയിച്ചു ഫലിപ്പിക്കാൻ ചില്ലറ കഴിവൊന്നും പോരാ, അത്തരം ഒരു സീൻ ചെയ്യാൻ അയാൾ കാണിച്ച ധൈര്യത്തിന് മാത്രം ഞാൻ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കും. എല്ലാം കൊണ്ടും പൂർണ്ണ തൃപ്തിയോടെ ഇറങ്ങി വന്ന ഒരു ഗംഭീര സിനിമയാണ് കാന്ത. ചന്തുവിന്റെ പോസ്റ്റിന് താഴെയായി ദുല്‍ഖരും മറുപടി നല്‍കിയിരുന്നു. നീ പറഞ്ഞത് പോലെ അവര്‍ വെറുക്കും, നമ്മള്‍ ഉയര്‍ത്തും, ആമേന്‍ എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി.


Click it and Unblock the Notifications











