twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിനെ കണ്ടതോടെയാണ് പലരും നോ പറഞ്ഞത്! ചാന്തുപൊട്ട് തമിഴ് റീമേക്കിന് സംഭവിച്ചത്?

    |

    ജനപ്രിയ നായകനായ ദിലീപിന്റെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായിരുന്നു ചാന്തുപൊട്ട്. വിമര്‍ശനങ്ങളും വിവാദങ്ങളുമൊക്കെ ചിത്രത്തെ തേടിയെത്തിയിരുന്നുവെങ്കിലും മികച്ച വിജയമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ഈ സിനിമ തിയേറ്ററുകളിലേക്കെത്തിയിട്ട് 14 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ആരാധകരാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കി എത്തിയത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ഈ വിവരം വൈറലായി മാറിയിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തിന് ബെന്നി പി നായരമ്പലമാണ് തിരക്കഥയൊരുക്കിയത്. ലാലായിരുന്നു ചിത്രം നിര്‍മ്മിച്ചത്.

    ദിലീപിനൊപ്പം ഗോപിക, ഭാവന, ഇന്ദ്രജിത്ത്, ലാല്‍, ബിജു മേനോന്‍, രാജന്‍ പി ദേവ്, മാള അരവിന്ദന്‍, സുകുമാരി, ശോഭ മോഹന്‍, അനില്‍ മുരളി, ശ്രീജിത്ത് രവി, വത്സല മേനോന്‍, ജോജു ജോര്‍ജ്, കലാഭവന്‍ ഷാജോണ്‍, കുട്ടിക്കല്‍ ജജയചന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. സ്‌ത്രൈണ സ്വഭാവമുള്ള രാധയെന്ന രാധാകൃഷ്ണനായാണ് ദിലീപ് എത്തിയത്. ഈ സിനിമയിലെ കഥാപാത്രത്തില്‍ നിന്നും അത്ര പെട്ടെന്ന് മോചിതനാവാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും കുറേക്കാലം രാധ തന്നെ വിട്ടുപോയിരുന്നില്ലെന്നും ദിലീപ് പറഞ്ഞിരുന്നു. ഈ സിനിമ തിയേറ്ററുകളിലേക്കെത്തിയിട്ട് 14 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍.

    14 വര്‍ഷമായി

    ദിലീപ്-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ നിന്നും പുറത്തിറങ്ങിയ സിനിമകളിലൊന്നായിരുന്നു ചാന്തപൊട്ടും. 14 വര്‍ഷം മുന്‍പായിരുന്നു സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. രാധാകൃഷ്ണനെന്ന രാധയായാണ് ദിലീപ് ചിത്രത്തില്‍ എത്തിയത്. ഭാവപ്പകര്‍ച്ചകളിലൂടെ അത്ഭുതപ്പെടുത്തുന്ന ജനപ്രിയ നായകനില്‍ ഈ കഥാപാത്രവും ഭദ്രമായിരുന്നു. സിനിമയ്ക്കായി താന്‍ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചൊക്കെ താരം തുറന്നുപറഞ്ഞിരുന്നു.

    തമിഴ് റീമേക്കിന് സംഭവിച്ചത്?

    റിലീസിന് മുന്‍പ് തന്നെ സിനിമയുടെ തമിഴ് റൈറ്റ്‌സ് വിറ്റുപോയിരുന്നുവെങ്കിലും നായകനായി അഭിനയിക്കാന്‍ താരത്തെ കിട്ടാതിരുന്നതിനെത്തുടര്‍ന്ന് റീമേക്ക് യാഥാര്‍ത്ഥ്യമാവാതെ പോവുകയായിരുന്നു. പല താരങ്ങളും ചിത്രം ചെയ്യാമെന്ന് സമ്മതിച്ചിരുന്നുവെങ്കിലും അവസാനനിമിഷം ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. മലയാളം പതിപ്പ് കണ്ടതിന് പിന്നാലെയായാണ് പലരും പിന്‍വാങ്ങിയത്. രാധാകൃഷ്ണന്‍ എന്ന കഥാപാത്രത്തിന് ദിലീപ് നല്‍കിയ ഭാവം നല്‍കാനാവില്ലെന്നായിരുന്നു പലരും പറഞ്ഞത്. ഇതോടെയാണ് തമിഴ് റീമേക്ക് യാഥാര്‍ത്ഥ്യമാവാതെ പോയത്.

    ഗോപികയും ഭാവനയും

    ഗോപികയും ഭാവനയുമായിരുന്നു ചിത്രത്തില്‍ നായികമാരായി എത്തിയത്. മാളുവെന്ന കഥാപാത്രത്തെയായിരുന്നു ഗോപിക അവതരിപ്പിച്ചത്. റോസിയായാണ് ഭാവന ചിത്രത്തില്‍ എത്തിയത്. നായികമാരുമായി മികച്ച കെമിസ്ട്രി പുറത്തെടുത്ത് മുന്നേറുന്നയാളാണ് ദിലീപ്. ഗോപികയൂടെ പ്രകടനവും ഏറെ ശ്രദ്ധേയമായിരുന്നു. അവരവരുടെ കഥാപാത്രത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തിയാണ് താരങ്ങളെല്ലാം സിനിമ പൂര്‍ത്തിയാക്കിയത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    സുകുമാരിയുടെ പ്രകടനം

    മലയാളത്തിന്‍റെ സ്വന്തം താരമായ സുകുമാരിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കൊച്ചുമകളെ വേണമെന്നായിരുന്നു മുത്തശ്ശി ആഗ്രഹിച്ചത്. ആണ്‍കുട്ടിയാണ് ജനിച്ചതെങ്കിലും പെണ്ണിനെപ്പോലെ വളര്‍ത്തുകയായിരുന്നു മുത്തശ്ശി. രാധാകൃഷ്ണനെന്നാണ് പേരെങ്കിലും രാധയെന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്. പെണ്‍കുട്ടികളുമായുള്ള സഹവാസത്തോടെ അതേ മാനറിസങ്ങള്‍ രാധയും അനുകരിക്കുകയായിരുന്നു. വസ്ത്രധാരണത്തിലും നടപ്പിലും സംസാരത്തിലുമെല്ലാം അത് പ്രകടമായിരുന്നു. ആഴക്കടലിന്‍റെ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    Recommended Video

    നമിത പ്രമോദിന്റെ വെളിപ്പെടുത്തല്‍ വൈറലാവുന്നു | FilmiBeat Malayalam
     വിമര്‍ശനങ്ങളും കുറവല്ലായിരുന്നു

    സിനിമ ഇറങ്ങിയതോടെ വിവാദവും വിമര്‍ശനങ്ങളും സജീവമായിരുന്നു. പ്രമേയവുമായി ബന്ധപ്പെടുത്തിയായിരുന്നു പലരും ചിത്രത്തെ വിമര്‍ശിച്ചത്. ദിലീപിന്‍റെ ആരാധകര്‍ ഈ ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. വിമര്‍ശനങ്ങളുണ്ടായിരുന്നുവെങ്കിലും ബോക്സോഫീസില്‍ നിന്നും മികച്ച വിജയമാണ് ചിത്രം സ്വന്തമാക്കിയത്. 125 ദിവസത്തിലധികമൊക്കെ പ്രദര്‍ശിപ്പിച്ചിരുന്നു ഈ ചിത്രം.

    English summary
    Chanthupottu Turns 14 years of its success.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X