കല്യാണ ഉണ്ണികളായ 10 താരങ്ങള്‍
കല്യാണ ഉണ്ണികള്‍ എന്നത് ഒരു മലയാളം സിനിമയുടെ പേരാണ്. കല്യാണം ഉണ്ണാനെത്തുന്ന ഉണ്ണികള്‍ എന്നോ മറ്റോ ആകാം സംവിധായകന്‍ വിചാരിച്ച അര്‍ഥം. സിനിമയില്‍ മാത്രമല്ല, യഥാര്‍ഥ ജീവിതത്തിലും ഏത് കല്യാണ വീടുകളില്‍ പോയാലും കാണാവുന്ന ചിലരുണ്ട്. വളരെ പരിചിതമായ ചില മുഖങ്ങള്‍.
ഇവരെ നമ്മള്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് വിചാരിച്ചിരുക്കുമ്പോഴാകും പ്രിയപ്പെട്ട ഏതെങ്കിലും സിനിമാ രംഗങ്ങള്‍ ഓര്‍മ വരിക. അല്ലെങ്കില്‍ സിനിമാ താരങ്ങളുടെ മുഖം. ഇവരുടെ സാന്നിധ്യമില്ലാതെ വിവാഹം പൂര്‍ത്തിയാകില്ല എന്ന് പറഞ്ഞാലും തെറ്റാവില്ല.
വിവാഹത്തിന്റെ പൂര്‍ണതയ്ക്ക് ഒഴിച്ചൂകൂടാനാകാത്ത ഈ കല്യാണ ഉണ്ണികളെ നോക്കൂ.

കല്യാണ ഉണ്ണികളായ 10 താരങ്ങള്‍
സംശയമൊന്നും വേണ്ട, വരന്റെ കൂട്ടുകാരായിരിക്കും ഇവര്‍. വരനെ ഡ്രസ് ചെയ്യിക്കുന്നത് മുതല്‍ മുഹൂര്‍ത്തത്തിന് താലി എടുത്തു കൊടുക്കുന്നത് വരെ ഇവരുടെ കാര്‍മികത്വത്തിലായിരിക്കും. കല്യാണ ദിവസം ഇവര്‍ ഒപ്പിച്ചുകൂട്ടുന്ന കുസൃതികളില്‍ പരാതിപ്പെട്ടിട്ട് കാര്യമില്ല.

കല്യാണ ഉണ്ണികളായ 10 താരങ്ങള്‍
ഏത് കല്യാണ വീട്ടിലുമുണ്ടാകും ആഘോഷങ്ങളോട് മുഖം തിരിച്ചു നില്‍ക്കുന്ന ഒരു ബന്ധു. എന്ത് പറഞ്ഞാലും ദേഷ്യം, ചിരിക്കില്ല. എപ്പോഴും ഭയങ്കര ഗൗരവം. പിടിച്ചുവലിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യിച്ചാല്‍ പോലും ഇവര്‍ നേരെയാകില്ല. സിനിമയില്‍ മാത്രമല്ല, നിത്യജീവിതത്തിലും കാണാം ഇത്തരക്കാരെ.

കല്യാണ ഉണ്ണികളായ 10 താരങ്ങള്‍
കല്യാണമെന്നാല്‍ വെള്ളമടിക്കാന്‍ വേണ്ടിയുള്ളതാണ് എന്നതാണ് ഇത്തരക്കാരുടെ ധാരണ. വെള്ളമടിച്ച് ബഹളം വെക്കുക, ബാറില്‍ നിന്ന് വീട്ടിലേക്കും വീട്ടില്‍ നിന്ന് ബാറിലേക്കും ഷട്ടിലടിക്കുക എന്നിവയാണ് ഇവരുടെ ഹോബി.

കല്യാണ ഉണ്ണികളായ 10 താരങ്ങള്‍
സിനിമയിലാണെങ്കില്‍ ഈ സീന്‍ സണ്ണി ഡിയോളിന്റെ കയ്യില്‍ ഭദ്രമാണ്. മലയാളത്തിലാണെങ്കില്‍ കുഞ്ചാക്കോ ബോബന്‍, ദിലീപ് എന്നിവരാണ് ഇതിന്റെ സ്‌പെഷലിസ്റ്റുകള്‍. സിനിമയില്‍ മാത്രമല്ല, യഥാര്‍ഥ ജീവിതത്തിലും കല്യാണത്തിന് മോടി കൂട്ടാന്‍ പാട്ടും ഡാന്‍സും കൂടിയേ തീരൂ.

കല്യാണ ഉണ്ണികളായ 10 താരങ്ങള്‍
ഗ്രാമങ്ങളിലെ വിവാഹമാണെങ്കില്‍, ഒരു ഗോവിന്ദ നമ്പര്‍ പ്രതീക്ഷിക്കാം. ഓരോ നാട്ടിലും ഉണ്ടാകും ഓരോ ലോക്കല്‍ ഗോവിന്ദ. ഇയാളായിരിക്കും കല്യാണം കൊഴുപ്പിക്കുന്ന ഡിസ്‌കോ ഡാന്‍സര്‍

കല്യാണ ഉണ്ണികളായ 10 താരങ്ങള്‍
വധുവിനെ പോലെ അല്ലെങ്കില്‍ അതിനെക്കാളും ശ്രദ്ധ കിട്ടുന്ന ഒരു കൂട്ടുകാരി കൂട്ടത്തിലുണ്ടോ, എന്നാല്‍ ഉറപ്പിക്കാം ഈ സിനിമയിലെ നായിക ഈ കൂട്ടുകാരിയാണ്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഈ സൈസ് കൂട്ടുകാരികള്‍ കുറെയുണ്ട്.

കല്യാണ ഉണ്ണികളായ 10 താരങ്ങള്‍
കല്യാണത്തിന് കാണുന്ന എല്‌ലാവരെയും വിവാഹം കഴിപ്പിച്ചാല്‍ മാത്രം സമാധാനം കിട്ടുന്ന ചില അമ്മായിമാരുണ്ട്. എന്താ മോനേ / മോളേ കല്യാണമൊന്നും ആയില്ലേ എന്ന ചോദ്യം ഇവരുടെ നാക്കിന്‍ തുമ്പത്ത് എപ്പോഴും റെഡിയാണ്.

കല്യാണ ഉണ്ണികളായ 10 താരങ്ങള്‍
ഒരു പരാതിയെങ്കിലും കേള്‍ക്കാത്ത കല്യാണമുണ്ടോ. ഒരു കുറ്റവും പറയാനില്ലെങ്കില്‍ പായസത്തില്‍ ഉപ്പ് പോര എന്നെങ്കിലും പറഞ്ഞാല്‍ മാത്രം സമാധാനമാകുന്ന ചിലരുണ്ട്. ചെക്കന്റെ വീട്ടുകാരെ വേണ്ട പോലെ ഗൗനിച്ചില്ല, പെണ്ണിന് നിറം പോര, സ്വര്‍ണം തീരെ കുറഞ്ഞുപോയി എന്നിവയാണ് സ്ഥിരം നമ്പറുകളില്‍ ചിലത്.

കല്യാണ ഉണ്ണികളായ 10 താരങ്ങള്‍
എല്ലാവരോടും ചിരിച്ചുകൊണ്ട് നില്‍ക്കുന്ന കുലീനയായ സ്ത്രീയെ നോക്കൂ, വധുവിന്റെ അമ്മയായിരിക്കും അത്. മകളെ പിരിയുന്ന വിഷമം ഉള്ളിലുണ്ടെങ്കിലും നോണ്‍ സ്‌റ്റോപ് ചിരിയാണ് അമ്മമാര്‍ക്ക് പഥ്യം.

കല്യാണ ഉണ്ണികളായ 10 താരങ്ങള്‍
അതിഥികളെ ശ്രദ്ധിക്കാനും കാര്യങ്ങള്‍ ചെയ്തുകൊടുക്കാനുമായി ഉത്തരവാദിത്തപ്പെട്ട ഒരാള്‍ എപ്പോഴും കൂടെയുണ്ടാകും. സാധാരണ ചെക്കന്റെ അമ്മാവനാണ് ഇത്തരം കാര്യങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കുക.


Click it and Unblock the Notifications