ജീവിതത്തിലെ പ്രശ്നങ്ങൾ ചാർമിളയ്ക്ക് അറിയില്ല; അന്ന് പറഞ്ഞത് ഇന്നും ഓർക്കുന്നെന്ന് ചാർമിളയും ‌

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്ത് തിരക്കേറിയ നടിയായിരുന്നു ചാർമിള. തന്റെ ജീവിതത്തിലും കരിയറിലുമുണ്ടായ ഉയർച്ച താഴ്ചകളെക്കുറിച്ച് ചാർമിള തുറന്ന് സംസാരിച്ചിട്ടുണ്ട്. ഇന്നും അഭിനയ രം​ഗത്ത് ചാർമിള സാന്നിധ്യം അറിയിക്കാറുണ്ട്. തനിക്ക് പറ്റിയ അബദ്ധങ്ങളെക്കുറിച്ച് തുറന്ന് പറയാൻ ചാർമിള മടിക്കാറില്ല. നായിക നടിയായിരുന്ന കാലത്ത് നടി ഷക്കീലയെ വിമർശിച്ചതിനെക്കുറിച്ച് ചാർമിള ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. ചാർമിള മുൻനിര നായിക നടിയായിരുന്നപ്പോൾ ഷക്കീല ബി ​ഗ്രേഡ് സിനിമകളിലെ നായികയാണ്.

ഷക്കീലയുടെ അഭിമുഖ പരിപാടിയിലാണ് ചാർമിള തനിക്ക് പറ്റിയ തെറ്റ് തുറന്ന് പറഞ്ഞത്. കുളിർക്കാറ്റ് എന്ന സിനിമയിൽ എന്നെ വെച്ച് പകുതി ഷൂട്ട് ചെയ്തു. സെക്കന്റ് ഹാഫിൽ നിങ്ങൾ (ഷക്കീല) അഭിനയിച്ചു. ഇതറിഞ്ഞ എല്ലാവരും ഷക്കീല നിന്റെ സിനിമയിൽ അഭിനയിച്ചല്ലോ എന്ന് പറഞ്ഞു. ഷക്കീല ആരാണെന്ന് എനിക്കറിയില്ലായിരുന്നു. ഒരാൾ വന്ന് ഫോ‌ട്ടോ കാണിച്ചു. അവർ ഓവർ ​ഗ്ലാമർ ചെയ്യുന്ന ആളാണെന്ന് പറഞ്ഞു. പിന്നീട് ആ സിനിമയിൽ എന്റെ സീനുകൾ എടുത്ത് ഷക്കീലയുടെ സീനുകൾ വെച്ചു.

Charmila  Shakeela

വളരെ മോശമായ സീനുകളുണ്ടെന്ന സംസാരം ഞാനറിഞ്ഞു. അന്ന് താൻ ഒരു അഭിമുഖം നൽകിയിരുന്നെന്നും ചാർമിള തുറന്ന് പറഞ്ഞു. ഷക്കീലയെ പോലെയുള്ള ആർട്ടിസ്റ്റുകളെ അഭിനയിക്കാൻ വിടാനെ പാടില്ലെന്ന് പറഞ്ഞു. അവരും ഞങ്ങളും അഭിനയിക്കുന്നവരാണ്, എന്നാൽ രണ്ട് പേരും ഒരു പോലെയാണോ. അവർ ​ഗ്ലാമർ മാത്രം ചെയ്യുന്ന ആളാണെങ്കിൽ ​ഗ്ലാമർ ആർട്ടിസ്റ്റ് എന്ന് പേര് വെക്ക്, എന്തിനാണ് രണ്ട് കൂട്ടരെയും ഒരുമിച്ച് കാണുന്നതെന്ന് ഞാൻ ചോദിച്ചു.

അതിന് ഷക്കീല നൽകിയ മറുപടി തനിക്ക് വളരെ ഇഷ്ടമായെന്നും അത് ഇപ്പോഴും ഓർക്കുന്നെന്നും ചാർമിള തുറന്ന് പറഞ്ഞു. ചാർമിളയെന്ന നടിക്ക് ജീവിതത്തിലെ പ്രശ്നങ്ങൾ അറിയില്ലെന്ന് തോന്നുന്നു, ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല, അതുകൊണ്ടാണ് ഇതെല്ലാം വലിയ വിഷയമായെടുക്കുന്നത്. അള്ളാഹു അവളെ അനു​ഗ്രഹിക്കട്ടെയെന്നുമാണ് ഷക്കീല അന്ന് നൽകിയ മറുപടി. ഇത് കേട്ട തനിക്ക് വിഷമമായെന്നും ചാർമിള ഓർത്തു. കുളിർക്കാറ്റ് എന്ന സിനിമയിൽ താൻ ​ഗ്ലാമറസായല്ല അഭിനയിച്ചതെന്ന് ഷക്കീലയും പറഞ്ഞു.

Charmila  Shakeela

ചാർമിളയുടെ വ്യക്തി ജീവിതത്തെക്കുറിച്ച് ഷക്കീല അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്. മൂന്ന് വിവാ​ഹങ്ങൾ നടന്നെന്ന് കേട്ടല്ലോ എന്ന ചോദ്യത്തിന് രണ്ട് വിവാഹമേ തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂ എന്ന് ചാർമിള മറുപടി നൽകി. ബാബു ആന്റണി തന്റെ ഭർത്താവായിരുന്നു എന്ന് കരുതുന്നവരുണ്ട്. എന്നാൽ അല്ല. ഞങ്ങൾ പ്രണയത്തിലായിരുന്നു. മൂന്ന് വർഷം ഞങ്ങൾ ഒരുമിച്ചായിരുന്നു.

അതിന് ശേഷം ആ ബന്ധം അവസാനിച്ചു. അതിന് ശേഷം ഞാൻ വിവാഹം ചെയ്തു. കിഷോർ സത്യയായിരുന്നു ആദ്യ ഭർത്താവ്. രണ്ടാം ഭർത്താവ് രാജേഷും. മൂന്നാമതൊരു വിവാഹത്തിന് തനിക്ക് താൽപര്യമില്ലെന്നും ചാർമിള അന്ന് വ്യക്തമാക്കി. സിനിമാ രം​ഗത്ത് ചെറിയ വേഷങ്ങളിലാണ് ചാർമിളയെ ഇപ്പോൾ കാണാറുള്ളത്.

Read more about: charmila shakeela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X