അജിത്തും ശാലിനിയും വീട്ടുകാർക്കൊപ്പമല്ല കഴിയുന്നത്; നയൻതാരയും അതേപോലെ; അതാണ് നല്ലതെന്ന് ചാർമിള

സിനിമാ ലോകത്ത് നിന്നും തുടരെ വരുന്ന വിവാഹ മോചന വാർത്തകൾ ആരാധകർക്കിടയിൽ ഏറെ ചർച്ചയാകാറുണ്ട്. തമിഴ് താരം ജയം രവിയും ഭാര്യ ആരതിയും വേർപിരിഞ്ഞത് അടുത്തിടെ വലിയ വാർത്താ പ്രധാന്യം നേടി. നടിമാരു‌ടെ വിവാഹ ബന്ധം തകരുന്നതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയാണിപ്പോൾ ചാർമിള. രണ്ട് തവണ വിവാഹ മോചിതയായ ചാർമിള തന്റെ അനുഭവത്തിൽ നിന്നും കൂടെയാണ് വിവാഹ മോചനത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ചത്. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

എല്ലാത്തിനും ടച്ച് അപ്പുകളും സഹായികളുമുള്ള നടിമാർക്ക് വീട്ട് ജോലിയുമായി പരിചിതമാകാൻ സമയമെടുക്കും. രാവിലെ ഭർത്താവിന് കാപ്പി കൊടുക്കാനും മറ്റുമുള്ള ധൃതി നടിമാർക്ക് ഉണ്ടാവില്ല. അത് പരിചിതമാകാൻ സമയമാകും. ഭർത്താവ് ഇതേക്കുറിച്ച് ചോ​ദിക്കുമ്പോൾ അവർക്ക് ഇറിറ്റേഷനാകും. വിവാഹം കഴിഞ്ഞും അഭിനയിക്കുന്നവർക്ക് കോൾ ഷീറ്റ് കൊടുത്ത് കഴിഞ്ഞാൽ കുടുംബത്തിലെ വിശേഷ ദിവസങ്ങളിലോ ആരെങ്കിലും മരിച്ചാലോ പെട്ടെന്ന് മടങ്ങി വരാൻ പറ്റില്ല. ‌

Charmila

സിനിമയിൽ നിന്നുള്ള കുടുംബങ്ങൾ തമ്മിൽ വിവാഹം നടത്തുമ്പോൾ പ്രശ്നമില്ല. പുറത്തുള്ളവർ സിനിമാ താരങ്ങളെ വിവാഹം ചെയ്യുമ്പോഴാണ് പ്രശ്നം. പുറം ലോകത്തിന് എന്തൊക്കെ പറഞ്ഞാലും നടി നടിയാണ്. സിനിമാ കുടുംബമാകുമ്പോൾ അവർക്ക് മനസിലാകുമെന്നും ചാർമിള പറയുന്നു. നയൻതാര ഭർത്താവിനും മക്കൾക്കുമൊപ്പം ഒറ്റയ്ക്ക് കഴിയുന്നു. പക്ഷെ ഒരുപാട് ബന്ധുക്കളുള്ള കുടുംബത്തിൽ നടിമാർക്ക് വിവാഹ ജീവിതത്തിൽ പ്രശ്നമുണ്ടാകും.

ഒരുപാട് ആരാധകരുള്ള താൻ എല്ലാം വിട്ട് വന്നിട്ട് എന്തുകൊണ്ട് ഭർത്താവിന്റെ വീട്ടിൽ ഇങ്ങനെ പരി​ഗണിക്കപ്പെടുന്നു എന്ന് കരുതി അവർ ബന്ധം പിരിയും. ഇതാണ് ഒട്ടുമിക്ക കേസുകളിലും നടക്കുന്നതെന്ന് ചാർമിള പറയുന്നു. അതേസമയം അജിത്ത്, സൂര്യ എന്നിവർ ഭാര്യമാരോടൊപ്പം കൂട്ടു കുടുംബമായല്ല കഴിയുന്നതെന്നും ചാർമിള വ്യക്തമാക്കി. അജിത്ത് കൂട്ടു കുടുംബമായല്ല കഴിയുന്നത്.

Charmila  Ajith  Shalini  Nayanthara

എന്തെങ്കിലും വിശേഷങ്ങളുള്ളപ്പോൾ ഒന്നിച്ച് കൂടും. വീട്ടുകാരുടെ ഇടപെടൽ അജിത്തിന്റെയും ശാലിനിയുടെയും ജീവിതത്തിലില്ല. അത് കൊണ്ട് അവർ നന്നായി ജീവിക്കുന്നു. വീട്ടുകാർ‍ പറയുന്നത് കേൾക്കുന്നവർക്കാണ് പ്രശ്നങ്ങൾ. സൂര്യയും അജിത്തുമൊന്നും അങ്ങനെയല്ല. അവരതിൽ വീഴില്ല. പക്ഷെ ചിലർ വീട്ടുകാരെ സന്തോഷിപ്പിക്കാൻ ഭാര്യമാരെ ബുദ്ധിമുട്ടിക്കുമെന്നും ചാർമിള വിമർശിച്ചു.

രണ്ട് തവണയാണ് ചാർമിള വിവാഹം ചെയ്തത്. നടൻ കിഷോർ സത്യയായിരുന്നു ആദ്യ ഭർത്താവ്. 1996 ൽ വിവാഹിതരായ ഇരുവരും 1996 ൽ വേർപിരിഞ്ഞു. 2006 ൽ രാജേഷ് എന്ന എ‍ഞ്ചിനീയറെ നടി രണ്ടാമത് വിവാഹം ചെയ്തു. ഇരുവർക്കും ഒരു മകനും പിറന്നു. 2014 ൽ ഈ ബന്ധവും വേർപിരിയലിൽ അവസാനിച്ചു.‌

ഭർത്താവിന്റെ വീ‌ട്ടുകാർ നാട്ടിൻപുറത്തുകാരായിരുന്നെന്നും ഇത് വിവാഹ ബന്ധത്തിൽ പ്രശ്നമായെന്നും നടി നേരത്തെ ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിട്ടുണ്ട്. അയാളുടെ അച്ഛനും അമ്മയും ബന്ധം അം​ഗീകരിച്ചതോടെ ആളാകെ മാറി. തന്നെ ‍ഡൊമിനേറ്റ് ചെയ്യാൻ തുടങ്ങി. ഇതോ‌ടെ താൻ ബന്ധം പിരിയുകയായിരുന്നെന്നും ചാർമിള വ്യക്തമാക്കി.

More from Filmibeat

Read more about: charmila
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X