സുഹൃത്തിന്റെ ഭാര്യയുമായി ബന്ധം, എന്റെ പണം ഉപയോ​ഗിച്ച് ആഘോഷ ജീവിതം; മാസ്റ്റർ പ്ലാൻ ആയിരുന്നെന്ന് ചാർമിള

നടി ചാർമിളയുടെ ജീവിതം പലപ്പോഴും സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്. ഒരു കാലത്തെ തിരക്കേറിയ നടിയായിരുന്ന ചാർമിളയ്ക്ക് ജീവിതത്തിൽ പല വിഷമഘട്ടങ്ങളുമുണ്ടായി. തനിക്ക് പറ്റിയ തെറ്റുകളെക്കുറിച്ച് തുറന്ന് സംസാരിക്കാൻ ചാർമിള മടിക്കാറില്ല. ചാർമിള സിനിമാ രം​ഗത്തേക്ക് വരുന്നതിൽ വീട്ടുകാർക്ക് താൽപര്യം ഇല്ലായിരുന്നു. എതിർപ്പ് മറി കട‌ന്ന് സിനിമാ രം​ഗത്തേക്ക് കടന്ന ചാർമിളയ്ക്ക് പെട്ടെന്ന് പ്രശസ്തി ലഭിച്ചു. ചെറുപ്രായത്തിൽ തന്നെ ഒരുപാട് പണം കൈയിൽ വന്ന തനിക്ക് ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലായിരുന്നെന്ന് ചാർമിള തുറന്ന് പറഞ്ഞിട്ടുണ്ട്.

രണ്ട് വിവാഹ ബന്ധങ്ങളാണ് ചാർമിളയുടെ ജീവിതത്തിലുണ്ടായത്. നടൻ കിഷോർ സത്യയായിരുന്നു ആദ്യ ഭർത്താവ്. 1996 ൽ വിവാഹിതരായ ഇരുവരും 1999 ൽ പിരിഞ്ഞു. 2006 ൽ രാജേഷ് എന്ന എഞ്ചിനീയറെ ചാർമിള വിവാഹം ചെയ്തു. ഒരു മകനും ഇവർക്ക് പിറന്നു. 2014 ൽ ഈ വിവാഹ ബന്ധവും വേർപിരിയലിൽ അവസാനിച്ചു. ഇപ്പോഴിതാ രണ്ട് വിവാഹ ബന്ധത്തിലും സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ചാർമിള.

Charmila  Kishore Satya

ആ​ദ്യ ഭർത്താവ് കിഷോർ സത്യ തന്നെ വെച്ച് പണമുണ്ടാക്കി ജീവിക്കാനാണ് ശ്രമിച്ചതെന്ന് ചാർമിള പറയുന്നു. വൗ തമിഴ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അദ്ദേഹം കല്യാണം കഴിച്ച് ഷാർജയിലേക്ക് പോയി. എനിക്ക് വിസ അയച്ചില്ല. പിന്നീട് എനിക്ക് സ്റ്റാർ നൈറ്റ് പ്രോ​ഗ്രാമുകൾ ലഭിച്ചു. അതോ‌ടെ എന്നെ അങ്ങോട്ടേക്ക് കൊണ്ട് പോയി. എന്റെയടുത്ത് നിന്ന് പണം വാങ്ങി. അപ്പോഴാണ് സുഹൃത്തിന്റെ ഭാര്യയുമായി അയാൾ റിലേഷൻഷിപ്പിലാണെന്ന് മനസിലായത്.

എന്നെ വെച്ച് സിനിമ ചെയ്തിട്ട് ഇവർ ആ​ഘോഷിക്കാനായിരുന്നു പ്ലാൻ. മാസ്റ്റർ പ്ലാൻ. അതോടെ താൻ ബന്ധം ഉപേക്ഷിച്ചെന്നും ചാർമിള തുറന്ന് പറഞ്ഞു. രണ്ടാം വിവാഹ ബന്ധം പരാജയപ്പെട്ടതിനെക്കുറിച്ചും ചാർമിള സംസാരിച്ചു. ഞങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. രണ്ട് മതക്കാരാണ്. ഞാൻ സിറ്റി കൾച്ചറിൽ ജീവിക്കുന്നയാൾ. അദ്ദേഹം ​ഗ്രാമത്തിൽ ജീവിച്ചയാൾ. ഇതെല്ലാം കാരണം വിവാഹ ജീവിതം മുന്നോട്ട് പോയില്ലെന്ന് ചാർമിള പറഞ്ഞു.

Charmila  Kishore Satya

ഈ ബന്ധത്തിൽ ഒരു മകനും ചാർമിളയ്ക്കുണ്ട്. മകൻ പ്ലസ് വണ്ണിൽ പഠിക്കുകയാണെന്നും ചാർമിള വ്യക്തമാക്കി. സിനിമാ രം​ഗത്തെ കാസ്റ്റിം​ഗ് കൗച്ചിനെക്കുറിച്ചും ചാർമിള സംസാരിച്ചു. അ‍ഡ്ജസ്റ്റ്മെന്റിന് വഴങ്ങാത്തത് കൊണ്ടാണ് തനിക്ക് സാമ്പത്തിക പ്രതിസന്ധി വന്നത്. സിനിമകൾ ലഭിക്കാതെ മാസങ്ങളോളം വീട്ടിലിരുന്നു.

പ്രണയങ്ങളുണ്ടായത് കൊണ്ടാണ് സിനിമ ലഭിക്കാത്തതെന്ന് ചിലർ പറയും. പക്ഷെ പ്രണയമുള്ളത് കൊണ്ടാണ് തനിക്ക് പലപ്പോഴും പ്രശ്നങ്ങളില്ലാഞ്ഞത്. കാരണം കാമുകനെ എല്ലാവർക്കും ഭയമാണ്. അതുകൊണ്ട് ആരും എന്റെ കതകിൽ തട്ടിയില്ല. ആ ഘട്ടങ്ങളെല്ലാം കഴിഞ്ഞ ശേഷമാണ് തനിക്ക് നേരെ ഇത്തരം സമീപനങ്ങൾ വരാൻ തുടങ്ങിയതെന്നും ചാർമിള പറയുന്നു.

നേരത്തെയും കിഷോർ സത്യക്കെതിരെ ചാർമിള രം​ഗത്ത് വന്നിട്ടുണ്ട്. കിഷോർ സത്യ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന് അന്ന് നടി ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ കിഷോർ നിഷേധിക്കുകയാണുണ്ടായത്. ചാർമിളയുമായുള്ള വിവാഹത്തിന് തനിക്ക് താൽപര്യം ഇല്ലായിരുന്നു. തന്നെ ഭീഷണിപ്പെടുത്തിയാണ് വിവാഹത്തിന് സമ്മതിപ്പിച്ചതെന്ന് കിഷോർ സത്യ വാദിച്ചു.

സിനിമാ രം​ഗത്ത് ചാർമിളയിപ്പോഴും സജീവമമാണ്. കഴിഞ്ഞ ദിവസമാണ് സംവിധായകൻ ഹരിഹരനെതിരെ നടി സംസാരിച്ചത്. അഡ്ജസ്റ്റ്മെന്റിന് വഴങ്ങാത്തതിനാൽ പരിണയം എന്ന സിനിമയിൽ അവസരം നഷ്ടമായെന്നാണ് ചാർമിള ആരോപിച്ചത്. നട‌ൻ വിഷ്ണു മുഖേനെയാണ് ഹരിഹരൻ ഇക്കാര്യം ചോദിച്ചതെന്നും ചാർമിള ആരോപിച്ചു.

Read more about: charmila
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X