ലാൽ സാറാണ് മരുമകനെന്ന് അറിഞ്ഞില്ല, ബാലാജി അങ്കിളാണ് എന്റെ തെറ്റിദ്ധാരണ മാറ്റിയത്; ചാർമിള പറയുന്നു

ഒരു സമയത്ത് മലയാള സിനിമയിൽ നിറഞ്ഞ് നിന്ന നായികയായിരുന്നു ചാർമിള. മോഹൻലാൽ സിനിമ ധനത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തിയത്. മലയാളത്തിൽ നിന്നും അവസരങ്ങൾ വന്നപ്പോൾ തുടക്കത്തിൽ നിഷേധിച്ചിരുന്നുവെന്നും അതിന് കാരണം മലയാളം ഇന്റസ്ട്രിയെ കുറിച്ച് അക്കാലത്ത് പ്രചരിച്ചിരുന്ന കഥകളാണെന്നും ചാർമിള പറയുന്നു.

ബി ​ഗ്രേഡ് സിനിമകൾ മാത്രം നിർമ്മിക്കുന്ന ഇന്റസ്ട്രിയെന്നാണ് അന്ന് മലയാള സിനിമയ്ക്ക് ഉണ്ടായിരുന്ന വിശേഷണമെന്നും അതിനാലാണ് മാതാപിതാക്കൾ മലയാള സിനിമയിൽ നിന്നും അവസരങ്ങൾ വരുമ്പോൾ വിടാതിരുന്നതെന്നും നടി പറയുന്നു. ആദ്യമൊക്കെ മലയാള സിനിമയിൽ അവസരങ്ങൾ വന്നപ്പോൾ ചെയ്യാൻ എനിക്ക് ഭയമായിരുന്നു. അഭിനയിക്കില്ലെന്ന് പറഞ്ഞ് പലരേയും തിരിച്ച് അയച്ചു.‍

actress Charmila
Photo Credit: actress Charmila / Instagram

മലയാളം ഇന്റസ്ട്രിയെന്ന് കേട്ടാൽ എ സർട്ടിഫിക്കറ്റ് സിനിമകളും അതിന്റെ പോസ്റ്ററുകളുമാണ് അക്കാലത്ത് എല്ലാവരുടേയും മനസിലേക്ക് വരിക. കഥ വ്യക്തമായി പറഞ്ഞ് തന്നാലും എന്റെ അച്ഛൻ വിലക്കും. മലയാള സിനിമയാണെങ്കിൽ അഭിനയിക്കേണ്ടെന്ന് പറയും. പിന്നീട് ഒരു ദിവസം ബാലാജി അങ്കിൾ എന്നോടും കുടുംബത്തോടും സംസാരിച്ചു. മലയാള സിനിമയാണ് എന്റെ മരുമകനാണ് ഹീറോയെന്ന് പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ മരുമകൻ ആരാണെന്ന് ഞങ്ങൾക്ക് അറിയില്ല.

അത് മോഹൻലാൽ സാറായിരുന്നു. ബാലാജി അങ്കിൾ തന്നെയാണ് ആ സിനിമയുടെ കഥയും മലയാളം ഇന്റസ്ട്രിയിൽ ബി ​ഗ്രേഡ് സിനിമകൾ മാത്രമല്ലെന്നും നല്ല സിനിമകളും ചെയ്യുന്നുണ്ടെന്നും ഞങ്ങൾക്ക് പറഞ്ഞ് തന്നത്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ താരങ്ങളുണ്ടെന്നും അവർ നല്ല സിനിമകളിൽ മാത്രമാണ് അഭിനയിക്കുന്നതെന്നും പറഞ്ഞ് തന്നു.

അങ്ങനെയാണ് ആദ്യത്തെ മലയാള സിനിമ ചെയ്യുന്നത്. ബി ​ഗ്രേഡ് സിനിമ ചെയ്യുന്നവർ വേറെ തന്നെ കാറ്റ​ഗറിയാണ്. അവർ താമസിക്കുന്ന ഹോട്ടലും നമ്മൾ താമസിക്കുന്ന ഹോട്ടലും വ്യത്യസ്തമാണ്. ഒരു കാലത്ത് മലയാളികളുടെ എന്റർടെയ്ൻമെന്റ് ​ഡ്രി​ഗ്സും ലേഡീസും മാത്രമായിരുന്നു. അതിനാലാകണം ബി ​ഗ്രേഡ് സിനിമകൾക്ക് അക്കാലത്ത് വലിയ പ്രചാരം ലഭിച്ചത്. അന്നും ഷീലാമ്മ, പ്രേം നസീർ സാറൊക്കെ അഭിനയിച്ച നിലവാരമുള്ള സിനിമകൾ ഉണ്ടായിരുന്നു.

പക്ഷെ തമിഴ്നാട്ടിൽ പ്രദർശിപ്പിച്ചിരുന്ന മലയാള സിനിമകൾ ബി ​ഗ്രേഡ് കാറ്റ​ഗറിയിൽ ഉള്ളതായിരുന്നു. കലക്ഷന് വേണ്ടിയാണ് അങ്ങനെ ചെയ്തത്. ആ ഇന്റസ്ട്രിയെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറിയത് മലയാള സിനിമയിൽ അഭിനയിച്ച് തുടങ്ങിയശേഷമാണ്. ബി ​ഗ്രേഡ് സിനിമകളിൽ അഭിനയിച്ചിരുന്നവർ ആ പ്രൊഫഷൻ വിട്ട് സെറ്റിലായി. ഭൂരിഭാ​ഗം പേരും വിവാഹിതരായി ദുബായിൽ സെറ്റിലായി.

actress Charmila
Photo Credit: actress Charmila / Instagram

ചിലർ മറ്റ് ഭാഷകളിൽ ​ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നു. ഇത്തരം സിനിമകൾ എടുക്കുന്നത് തന്നെ മലയാളത്തിൽ അവസാനിച്ചുവെന്നും ചാർമിള പറയുന്നു. ചാർമിള മലയാളത്തിൽ ചെയ്തതെല്ലാം പിൽകാലത്ത് ക്ലാസിക്ക് സിനിമകളുടെ കാറ്റ​ഗറിയിലേക്ക് ഉൾപ്പെടുത്തിയവയാണ്. ജന്മംകൊണ്ട് തമിഴ്നാട്ടുകാരിയാണെങ്കിലും ധനത്തിലെ തങ്കം എന്ന നിഷ്കളങ്കയായ നാട്ടിൻപുറത്തുകാരി കഥാപാത്രത്തിലൂടെ വളരെ വേ​ഗത്തിൽ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ചാർമിള ഇടംനേടി.

നടിയുടെ കരിയർ ബെസ്റ്റ് സിനിമകളെല്ലാം സംഭവിച്ചത് മലയാളത്തിലാണ്. അങ്കിൽ ബൺ, കേളി, പ്രിയപ്പെട്ട കുക്കു, കാബൂളിവാല തുടങ്ങിയവയാണ് അവയിൽ ചിലത്. മോഹ​ൻലാലും ജയറാമും മുതൽ യുവനടൻ വിനീതിന്റെ നായിക വേഷം വരെ ചാർമിള ചെയ്തിട്ടുണ്ട്. തമിഴിലാണ് നടിയിപ്പോൾ ഏ‌റെയും സിനിമകൾ ചെയ്യുന്നത്.

അമ്പതുകാരിയായ താരം വിവാഹമോചിതയാണ്. നടൻ ബാബു ആന്റണിയുമായുള്ള നടിയുടെ പ്രണയവും നടനും അവതാരകനുമായ കിഷോർ സത്യയുമായുള്ള വിവാഹവും ഡിവോഴ്സുമെല്ലാം ഒരു കാലത്ത് വലിയ രീതിയിൽ വാർത്തയായ ഒന്നായിരുന്നു. ബാലാതാരമായാണ് ചാർമിള അഭിനയിച്ച് തുടങ്ങിയത്.

More from Filmibeat

Read more about: charmila mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X