അമല മാഡവും ചെയ്തിട്ടില്ലേ, സമാന്തയും നാഗ ചൈതന്യയും പുറത്ത് പോകുമ്പോൾ...; ചാർമിള
തെന്നിന്ത്യൻ സിനിമാ ലോകത്ത് ഇന്നും ചർച്ചയാകുന്ന സംഭവമാണ് നാഗ ചൈതന്യ-സമാന്ത വിവാഹ മോചനം. പിരിഞ്ഞിട്ട് നാല് വർഷമാകാറായെങ്കിലും ഈ വിവാഹ മോചനം ഇന്നും വാർത്തകളിൽ നിറയുന്നു. കഴിഞ്ഞ ദിവസമാണ് തെലുങ്കാന മന്ത്രി കൊണ്ട സുരേഖ സമാന്ത-നാഗ ചൈതന്യ വിവാഹ മോചനത്തിൽ വിവാദ പ്രസ്താവന നടത്തിയത്. വിവാദമായതോടെ മന്ത്രി പരാമർശനം പിൻവലിച്ചു. ടോളിവുഡിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട താര ദമ്പതികളാണ് സമാന്തയും നാഗ ചൈതന്യയും.
ഇരുവരും പ്രണയിച്ച് വിവാഹിതരായപ്പോൾ സിനിമാ ലോകത്ത് ഏറെ ചർച്ചയായി. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. ഇതോടെ വിവാഹമോചനവും നേടി. ഇപ്പോഴിതാ താരങ്ങൾ വിവാഹമോചിതരായതിനെക്കുറിച്ച് തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് നടി ചാർമിള. സമാന്തയുടെ താരമൂല്യം നാഗ ചൈതന്യക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്ന് ചാർമിള പറയുന്നു. ഒരു തമിഴ് യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടി.

സമാന്ത വിവാഹ മോചിതയായത് ഓ സൊൽരിയ എന്ന ഡാൻസ് നമ്പർ കാരണമാണെന്ന് പറയുന്നു. പക്ഷെ അതിന് മുമ്പും സമാന്ത ഗ്ലാമർ വേഷങ്ങൾ ചെയ്തിട്ടുണ്ട്. എല്ലാം അറിഞ്ഞല്ലേ വിവാഹം ചെയ്തത്. അമല മാം ഒരു കാലത്ത് ഗ്ലാമർ വേഷം ചെയ്തിട്ടില്ലേ. 'തൂങ്കാത വിഴികൾ' എന്ന് പാട്ട് നോക്കിയാൽ അമല മാം ഗ്ലാമറസായി അഭിനയിച്ചത് കാണാം. ആ കാലഘട്ടത്തിനനുസരിച്ച ഗ്ലാമർ വേഷം അവരും ചെയ്തിരുന്നു. ഇന്നും നാഗാർജുനയും അമലയും ഒരുമിച്ച് കഴിയുന്നു.
ഇവിടെ പ്രശ്നമായത് താരതമ്യമാണ്. സമാന്തയും നാഗ ചൈതന്യയും പുറത്ത് പോകുമ്പോൾ സമാന്തയ്ക്കാണ് ഫാൻസ് കൂടുതൽ. ശരിക്കും ഈ ഗോ ക്ലാഷാണ് അവർക്കിടയിലുണ്ടായത്. ഞാനാണോ നീയാണോ വലിയ ആൾ എന്ന ചോദ്യം. സിനിമാ ലോകത്ത് തകർന്ന വിവാഹ ബന്ധങ്ങളിൽ ഭൂരിഭാഗത്തിലും ഈഗോ ക്ലാഷാണ് കാരണമെന്നും ചാർമിള പറയുന്നു. വിവാഹമോചനത്തിന് പൊതുവെ കാരണമാകുന്ന മറ്റ് കാര്യങ്ങളെക്കുറിച്ചും ചാർമിള സംസാരിച്ചു.

വീട്ടുകാരുടെയും ചുറ്റുമുള്ളവരുടെയും ഇടപെടൽ വിവാഹ ബന്ധങ്ങളെ ബാധിക്കുമെന്നും ചാർമിള പറയുന്നു. ഈ പടത്തിൽ അവർ ഇടപഴകി അഭിനയിക്കുന്നു, അവർ തമ്മിൽ എന്തോയില്ലേ എന്ന് ചുറ്റുമുള്ളവർ ചോദിക്കും. ഇത് വിവാഹ ബന്ധത്തെ ബാധിക്കുന്നെന്നും ചാർമിള വ്യക്തമാക്കി. ഒരുപാട് ബന്ധുക്കളും മറ്റും ഒപ്പമുള്ളവർക്ക് വിവാഹ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകും. നയൻതാര ഭർത്താവിനൊപ്പം സന്തോഷകരമായി ജീവിക്കുന്നു.
അവർ കുട്ടികൾക്കും ഭർത്താവിനും ഒപ്പം കഴിയുന്നു. ഒരുപാട് ബന്ധുക്കൾ ചുറ്റുമുള്ള, അഭിപ്രായങ്ങൾ തേടുന്ന വിവാഹ ബന്ധങ്ങൾ ഡിവോഴ്സിൽ അവസാനിക്കും. നടിമാർ കരിയറിലെ എല്ലാം വേണ്ടെന്ന് വെച്ചിട്ടാണ് ഭർത്താവിന്റെ വീട്ടിൽ വന്ന് താമസിക്കുകയാണ്. ചെറിയ പ്രശ്നങ്ങൾ ഇവിടെ രൂക്ഷമാകുമെന്നും ചാർമിള അഭിപ്രായപ്പെട്ടു. രണ്ട് തവണയാണ് ചാർമിള വിവാഹിതയായത്. രണ്ട് തവണയും വിവാഹ മോചനം നേടി. രണ്ടാമത്തെ ഭർത്താവിൽ നടിക്ക് ഒരു മകളുണ്ട്.


Click it and Unblock the Notifications











