തൃഷയും വിജയും ചെയ്തതിൽ എന്താണ് തെറ്റ്?, ആ നടൻ കാരണം എന്റെ വീട്ടിൽ മദ്യക്കുപ്പിയുമായി ആരും വരില്ല: ചാർമിള

തമിഴകത്തിന് തലവേദനയായിരിക്കുകയാണ് ​ഗായിക സുചിത്ര. ഒന്നിന് പിറകെ ഒന്നായി ആരോപണങ്ങളുമായി വരുന്ന സുചിത്ര വിവാദങ്ങളിൽ അകപ്പെടുന്നു. വിജയുടെ കുടുംബ ജീവിതം തൃഷ ഇല്ലാതാക്കി, സൂര്യയെ ജ്യോതിക കുടുംബത്തിൽ നിന്ന് അകറ്റി എന്നിങ്ങനെ വലിയ ആരോപണങ്ങൾ സുചിത്ര അടുത്തിടെെ ഉന്നയിച്ചു, തൃഷയും വിജയും ഒന്നിച്ച് ഫ്ലെെറ്റിൽ പോയ സമയത്തായിരുന്നു പുതിയ ആരോപണം വന്നത്. കഴിഞ്ഞ ദിവസം വിശാലിനെക്കുറിച്ചും സുചിത്ര ആരോപണം ഉന്നയിച്ചു.

വിശാലിന്റെ ആരോ​ഗ്യസ്ഥിതി മോശമായി കണ്ടതിൽ തനിക്ക് സന്തോഷമുണ്ടെന്നും വിശാൽ മദ്യക്കുപ്പികളുമായി തന്റെ വീട്ടിൽ ദുരുദ്ദേശ്യത്തോടെ വന്നെന്നും സുചിത്ര ആരോപിച്ചു. ഇപ്പോഴിതാ സുചിത്രയ്ക്കെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് നടി ചാർമിള. സുചിത്രയുടെ മാനസിക നില ശരിയല്ലെന്ന് ചാർമിള പറയുന്നു. ഇന്ത്യാ​ഗ്ലിറ്റ്സ് തമിഴിനോടാണ് പ്രതികരണം. വിശാലിനെ ഞാൻ ഫോൺ ചെയ്ത് സംസാരിച്ചു.

Charmila  Suchitra

ഇപ്പോൾ ഭേദമായിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ‌ ഡിസ്ചാർജാകും. പ്രാക്ടിക്കലി ഓക്കെയായി. വിശാലിനെ ബാധിച്ചത് മാനസിക സമ്മർദ്ദമാണ്. പ്രതീക്ഷിച്ച സമയത്ത് ഫിനാൻസ് വന്നില്ല. കാര്യങ്ങൾ നടന്നില്ല. പ്രണയ പരാജയമുണ്ടായി. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെല്ലാം ചതിച്ചു. എല്ലാം കൂടി വിശാലിന് താങ്ങാനായില്ലെന്ന് ചാർമിള പറയുന്നു.

സുചിത്ര എന്നെക്കുറിച്ച് ഇനി വളരെ മോശമായി സംസാരിക്കുമായിരിക്കും. ആയിക്കോട്ടെ. അവളുടെ നല്ലതിന് വേണ്ടി കൂടിയാണ് ഞാൻ പറയുന്നത്. എന്തിനാണ് എല്ലാവരെയും കൺഫ്യൂസ് ചെയ്യിക്കുന്നത്. എന്താണ് സുചിത്രയ്ക്ക് ഇല്ലാത്തത്. സമ്പാദിക്കാനുള്ള നിലയുണ്ട്. പാടാൻ പറ്റും. അറിവുണ്ട്. എന്തുകൊണ്ട് അത് ശരിയായ രീതിയിൽ ഉപയോ​ഗിക്കുന്നില്ല. എല്ലാവർക്കും ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്ന് ചാർമിള പറഞ്ഞു.

Charmila  Trisha  Vijay

എന്റെ വീട്ടിലേക്ക് മദ്യക്കുപ്പിയുമായി ഇന്ന് ആരും വരില്ല. കാരണം നടികർ സംഘത്തിൽ വിശാലിനടുത്ത് പരാതി കൊടുക്കും. ഞങ്ങൾക്ക് അത്രയും ശക്തി തന്നയാളാണ് വിശാൽ. ഇന്ന് അതേ ആളെക്കുറിച്ച് ആരോപണം വരുന്നു. സുചിത്രയുടെ ആരോപണം കളവാണെന്ന് ചാർമിള തുറന്നടിച്ചു.

വിജയും തൃഷയും ഒരുമിച്ച് ഫ്ലെെറ്റിൽ പോയാൽ എന്താണ് തെറ്റെന്ന് ചാർമിള ചോദിക്കുന്നു. നിങ്ങൾ ഒരു കോളേജിൽ പഠിക്കുന്നു, ഒപ്പം പഠിക്കുന്ന ആൾ അയൽപ്പക്കത്തുണ്ട്. അവർ വീട്ടിൽ ഡ്രോപ്പ് ചെയ്യാമെന്ന് പറ‍ഞ്ഞാൽ നിങ്ങൾ പോകില്ലേ. അതാണ് തൃഷയും ചെയ്തത്. അവർ ഒരു സ്ഥലത്തേക്കാണ് പോയത്. വിജയ് ഒറ്റയ്ക്ക് പോകുന്നു. അപ്പോൾ ഒപ്പം പോയി. എത്ര സിനിമകൾ അവർ ഒരുമിച്ച് ചെയ്തിട്ടുണ്ട്. സുചിത്ര എന്താണ് ഒന്നും പോസിറ്റീവായി കാണാത്തത്. ആദ്യം സുചിത്ര നൽകിയ അഭിമുഖങ്ങൾ കണ്ട് ഞാൻ വിശ്വസിച്ചു.

എന്നാൽ എല്ലാവരെയും സുചിത്ര തെറ്റായ കണ്ണിലൂടെ കാണുന്നു. ജ്യോതികയും സൂര്യയും തമ്മിലുള്ള പ്രണയത്തിനിടയിൽ എന്തിനാണിവർ വരുന്നത്. വിജയും സൂര്യയും സുചിത്രയുടെ മുൻ കാമുകൻമാരാണെങ്കിൽ കമന്റടിക്കാം. എന്നാൽ ഇവരുമായി ഒരു ബന്ധവും സുചിത്രയ്ക്കില്ലെന്നും ചാർമിള ചൂണ്ടിക്കാട്ടി. വിശാലിനെക്കുറിച്ച് സുചിത്ര പറഞ്ഞത് തീർത്തും തെറ്റാണെന്നും ചാർമിള പറയുന്നു.

More from Filmibeat

Read more about: charmila
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X