ഇനിയൊരു കല്യാണം കഴിക്കാന്‍ ഉദ്ദേശമുണ്ടോ എന്ന് നവ്യ, പേടിയാണെന്ന് ബാലയുടെ മറുപടി
സിനിമാ ലോകത്തും ടെലിവിഷന്‍ ലോകത്തും അസൂയ ഉളവാക്കിയ താര ദാമ്പത്യമായിരുന്നു നടന്‍ ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും. കളഭം, പുതിയമുഖം, ബിഗ് ബി തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയില്‍ പരിചിതനായ ബാല എന്ന തമിഴ് നടന് സ്ത്രീ ആരാധികമാരായിരുന്നു കൂടുതല്‍. ആ സമയത്താണ് ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ സെലിബ്രിറ്റി ഗസ്റ്റ് ആയി ബാല എത്തിയത്. അവിടെ വച്ച് മതത്സരാര്‍ത്ഥികളില്‍ ഒരാളായ അമൃത സുരേഷുമായി നടന്‍ പ്രണയത്തിലായി.
ബാലയുടെയും അമൃതയുടെയും പ്രണയവും വിവാഹവുമൊക്കെ വാര്‍ത്തയായിരുന്നു. വിവാഹ ശേഷവും ഓണം വിഷു പോലുള്ള ആഘോഷ നാളുകളില്‍ ചാനലായ ചാനലുകളിലൊക്കെ താര ദമ്പതിമാരുടെ അഭിമുഖങ്ങളും സ്ഥിരം കാഴ്ചയായി. പെട്ടന്നാണ് വിവാഹ മോചന വാര്‍ത്തകള്‍ പുറത്ത് വന്നത്. തുടക്കത്തിലൊക്കെ വെറും ഗോസിപ്പായിരിയ്ക്കും എന്ന് കരുതി തള്ളി കളഞ്ഞുവെങ്കിലും പിന്നീട് വാര്‍ത്ത സ്ഥിരീകരിച്ച് ഇരുവരും രംഗത്തെത്തി.

ഇപ്പോള്‍ ബാലയും അമൃതയും ഔദ്യോഗികപരമായി വിവാഹ ബന്ധം വേര്‍പെടുത്തി. ഏക മകള്‍ അമൃതയ്‌ക്കൊപ്പമാണ്. വിവാഹ മോചനത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇതുവരെ ഇരുവരും വ്യക്തമാക്കിയിട്ടില്ല. മകള്‍ക്ക് വേണ്ടി പോലും പരസ്പരം കാണാന്‍ പറ്റാത്ത വിധം ഇരു ധ്രുവങ്ങളിലാണ് രണ്ട് പേരും. അതിനിടെ ബാല രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി ചില വാര്‍ത്തകള്‍ വന്നിരുന്നു. അമൃത സുരേഷിന്റെ രണ്ടാം വിവാഹത്തെ കുറിച്ചും കിംവദന്തികള്‍ പ്രചരിച്ചു.
ഇപ്പോഴിതാ ആദ്യമായി തന്റെ രണ്ടാം വിവാഹത്തെ കുറിച്ച് സംസാരിയ്ക്കുകയാണ് ബാല. നവ്യ നായരുമായി നടത്തിയ സെലിബ്രിറ്റി ചാറ്റിനിടെയാണ് രണ്ടാം വിവാഹത്തെ കുറിച്ച് ബാല പ്രതികരിച്ചത്. മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിയ്ക്കുമ്പോള്‍ കുറച്ചധികം പേടിയുണ്ട് എന്ന് പറഞ്ഞ താരം ആ സാധ്യതകള്‍ തള്ളിക്കളയുന്നില്ല. എല്ലാം ഒത്തു വന്നാല്‍ വിവാഹമുണ്ടാവും. പക്ഷെ ഞാന്‍ കാരണം സന്തോഷിക്കുന്ന ആളായിരിക്കണം അത്. എനിക്ക് ആ ആളിന് സന്തോഷം നല്‍കാന്‍ കഴിയണം. ദൈവം അനുഗ്രഹിച്ചാല്‍ അങ്ങനെ ഒരാളുണ്ടായാല്‍ ചിലപ്പോള്‍ വിവാഹം ഉണ്ടാവും എന്ന് ബാല വ്യക്തമാക്കുന്നു.
Recommended Video
അതിനിടയില്‍ ബാലയും അമൃത സുരേഷും വീണ്ടും ഒന്നിയ്ക്കുന്നു എന്ന തരത്തില്‍ ചില ഗോസിപ്പുകള്‍ വന്നിരുന്നു. അതൊരിക്കലും സാധിക്കില്ല എന്നാണ് അന്ന് ബാല പ്രതികരിച്ചിരുന്നത്.


Click it and Unblock the Notifications











