'ലളിതാമ്മയെ കാണാൻ മിക്ക ദിവസവും പോകുമായിരുന്നു'; ഓർമകളും വിശേഷങ്ങളും പങ്കുവെച്ച് സ്വാസിക വിജയ്!

നടി, നർത്തകി, യൂട്യൂബ് വ്ലോഗർ, അവതാരിക അങ്ങനെ പല മേഖലകളിലും തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക വിജയ്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലുമായി നിരവധി ആരാധകരാണ് താരത്തിനുള്ളത്. സ്വാസികയുടെ വ്ലോഗുകളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുക്കാറുമുണ്ട്.

വാസന്തി എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരേപോലെ തിളങ്ങി നിൽക്കുകയാണ് താരം. ദത്തുപുത്രി, സീത എന്നീ സീരിയലുകൾ സ്വാസികയ്ക്ക് ഏറെ ജനപ്രീതി നേടിക്കൊടുത്തു.

Chathuram movie, actress Swasika, actress Swasika films, actress Swasika trailer, actress kpac lalitha, ചതുരം സിനിമ, നടി സ്വാസിക, നടി സ്വാസിക ചിത്രങ്ങൾ, നടി സ്വാസിക ട്രെയിലർ, നടി കെപിഎസി ലളിത

പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർഥ പേര്. സ്വാസികയെ മിനി സ്‌ക്രീനിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നും ആരാധകര്‍ വിളിക്കാറുണ്ട്. കൊച്ചു കൊച്ചു റോളുകളില്‍ സിനിമാ അഭിനയം ഒതുങ്ങിയെങ്കിലും മിനിസ്‌ക്രീനിലൂടെ തന്റെ മികച്ച അഭിനയം കാഴ്ച വെക്കാൻ സ്വാസികയ്ക്കായി. ഇതുവരെ ഏതാണ്ട് 40ലേറെ ചിത്രങ്ങളില്‍ സ്വാസിക അഭിനയിച്ചിട്ടുണ്ട്.

സ്വാസികയുടേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ ചതുരമാണ്. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത സിനിമയാണ് ചതുരം. നായിക സ്വാസികയും നായകൻ റോഷൻ മാത്യുവുമാണ്. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ. 2019ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സും യെല്ലോ ബേർഡ് പ്രൊഡക്‌ഷനും ചേർന്നാണ് നിർമിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ ചതുരത്തിന്‍റ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ജിന്ന് എന്ന ചിത്രമാണ് സിദ്ധാർത്ഥിന്റേതായി റിലീസ് കാത്തിരിക്കുന്ന മറ്റൊരു ചിത്രം. സൗബിന്‍ ഷാഹിർ നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസ് അടുത്തിടെ ആണ് മാറ്റിവച്ചത്. അന്തരിച്ച നടി കെപിഎസി ലളിതയുമായും അടുത്ത ബന്ധം സ്വാസികയ്ക്കുണ്ടായിരുന്നു.

Chathuram movie, actress Swasika, actress Swasika films, actress Swasika trailer, actress kpac lalitha, ചതുരം സിനിമ, നടി സ്വാസിക, നടി സ്വാസിക ചിത്രങ്ങൾ, നടി സ്വാസിക ട്രെയിലർ, നടി കെപിഎസി ലളിത

സ്വാസികയും സിദ്ധാർഥ് ഭരതനും അയൽപക്കകാരാണ്. അങ്ങനെയാണ് സ്വാസികയ്ക്ക് കെപിഎസി ലളിതയുടെ കുടുംബവുമായി ബന്ധം വന്നത്. 'ലളിതാമ്മ ജീവിച്ചിരുന്ന കാലത്ത് സിദ്ധാർഥ് ചേട്ടന്റെ ഫ്ലാറ്റിൽ വരുമ്പോൾ ലളിതാമ്മയെ കാണാൻ മിക്ക ദിവസവും പോകുമായിരുന്നു' സ്വാസിക പറഞ്ഞു.

അവസാന നാളുകളിൽ കെപിഎസി ലളിത സിദ്ധാർഥിനും കുടുംബത്തിനുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. അടുത്തിടെയാണ് സിദ്ധാർഥ് ഭരതനും കുടുംബവും താമസിക്കുന്ന അപ്പാർട്ട്മെന്റിൽ സ്വാസികയും ഫ്ലാറ്റ് വാങ്ങിയത്. ഫ്ലാറ്റിന്റെ പാലുകാച്ചൽ ചടങ്ങിന്റെ വീഡിയോകൾ സ്വാസിക മുമ്പ് പങ്കുവെച്ചിരുന്നു.

Read more about: swasika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X