For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എനിക്ക് തൂണിൽ ചാരി നിന്ന് കരഞ്ഞാണ് ശീലം, റോഷന് എന്തും ചെയ്യാം അവൻ ആൺകുട്ടിയാണല്ലോ'; സ്വാസിക പറയുന്നു

  |

  ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമായ സ്വാസിക നായികയായി എത്തുന്ന ചിത്രം ചതുരം റിലീസിന് ഒരുങ്ങുകയാണ്. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ തന്നെ സിനിമയുമായി ബന്ധപ്പെട്ട ടീസറൊക്കെ വലിയ രീതിയിൽ വൈറലാവുകയും ആളുകൾ‌ക്കിടയിൽ ചർച്ചയാവുകയും ചെയ്തിരുന്നു.

  ഡാന്‍സറായും അവതാരികയായും ആല്‍ബങ്ങളിലും ഹ്രസ്വ ചിത്രങ്ങളിലും വരെ തിളങ്ങിയിട്ടുണ്ട് സ്വാസിക. ഇതുവരെ ഏതാണ്ട് 40ലേറെ ചിത്രങ്ങളില്‍ സ്വാസിക അഭിനയിച്ചിട്ടുണ്ട്. സ്വാസിക നായികയായി എത്തുന്ന ചതുരം സിനിമ നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതനാണ് സംവിധാനം ചെയ്തിരിക്കുന്നത്.

  Also Read: 'സ്വാഭാവികമായി ഉണ്ടായ ബന്ധം....'; റോൺസണിനും നിമിഷയ്ക്കും ജാസുവിനുമൊപ്പം റിയാസിന്റെ വെക്കേഷൻ!

  സിദ്ധാർഥ് ഭരതൻ സിനിമയിൽ സ്വാസിക ആദ്യമായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. സെൻസറിങ്ങ് കഴിഞ്ഞ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. സിനിമയിൽ റോഷൻ മാത്യുവാണ് നായിക. തമിഴ് സിനിമകളിലൂടെയാണ് സ്വാസികയുടെ അഭിനയ ജീവിതം ആരംഭിച്ചത്.

  നാലോളം തമിഴ് സിനിമകൾ ചെയ്ത ശേഷം പിന്നീട് മലയാള സിനിമയിൽ ചില ക്യാരക്ടർ റോളുകൾ ചെയ്തു. ശേഷമാണ് സീരിയലുകളിലേക്ക് സ്വാസികയ്ക്ക് ക്ഷണം ലഭിച്ചത്. സിനിമ‌ മേഖലയിൽ ലഭിക്കാതിരുന്ന സ്വീകാര്യത സീരിയൽ മേഖലയിൽ എത്തിയപ്പോൾ സ്വാസികയ്ക്ക് ലഭിച്ചു.

  Also Read: 'മുടിയൻ മകനെപ്പോലെ പെരുമാറും, എന്തിനാണ് വിശ്രമമില്ലാതെ കഷ്ടപ്പെടുന്നതെന്ന് ചോദിക്കും'; നിഷ സാരം​ഗ്

  സീതയെന്ന സീരിയലിലെ കഥാപാത്രമാണ് സ്വാസികയ്ക്ക് വലിയ രീതിയിൽ പ്രേക്ഷകരേയും ആരാധകരേയും നേടി കൊടുത്തത്. ആറ് വർ‌ഷത്തോളം സീത സീരിയലിൽ സ്വാസിക നായികയായി അഭിനയിച്ചിട്ടുണ്ട്.

  നടൻ സിജു വിൽസൺ നിർമിച്ച വാസന്തി എന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സ്വാസികയ്ക്ക് ലഭിച്ചിട്ടുണ്ട്.

  വരാനിരിക്കുന്ന ചതുരം സിനിമയിൽ ഇന്റിമേറ്റ് സീനുകൾ ചെയ്തുവെന്നതിന്റെ പേരിൽ സ്വാസികയ്ക്ക് വലിയ രീതിയിൽ വിമർശനം നേരിട്ടിരുന്നു. ഇപ്പോൾ ഈ വിഷയത്തിലും ചതുരം സിനിമയുടെ വിശേഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് സ്വാസിക.

  ഗായിക അഭയ ഹിരൺമയി അവതാരികയായ ചാറ്റ് ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് സ്വാസിക വിജയ് വിശേഷങ്ങൾ പങ്കുവെച്ചത്. 'സാരി എനിക്ക് ഏറ്റവും കംഫർട്ടായ വേഷമാണ്. സീത സീരിയൽ ചെയ്ത് തുടങ്ങിയ ശേഷാണ് സാരി കൂടുതലായും ഉപയോ​ഗിച്ച് തുടങ്ങിയത്.'

  'ഇപ്പോൾ സാരി ഉടുത്ത് നടക്കാനും, ഓടാനും, ഇരിക്കാനുമെല്ലാം എനിക്ക് നല്ല പ്രാക്ടീസായി. സാരിയുടുത്ത് മരം കേറാൻ പറഞ്ഞാലും ഞാൻ‌ റെഡിയാണ്. സാരി ഉടുക്കുമ്പോഴുള്ള കോൺഫിഡൻസ് മറ്റ് വസ്ത്രങ്ങൾ ധരിക്കുമ്പോൾ കുറവായിരിക്കും. സിദ്ധാർഥ് ഭരതനെന്ന സംവിധായകൻ വെറുതെ പ്ലെയിൻ സിനിമകൾ ചെയ്ത് വെച്ചിട്ട് പോകുന്ന വ്യക്തിയല്ല. അദ്ദേഹത്തിന്റെ മുൻ സിനിമകളിൽ നിന്ന് തന്നെ അത് വ്യക്തമാണ്.'

  'എനിക്ക് നിരവധി സിനിമകളൊന്നും ചെയ്യാൻ ലഭിക്കാറില്ല. രണ്ട് വർഷം കൂടുമ്പോഴാണ് എനിക്ക് സിനിമകൾ ലഭിക്കുന്നത്. അതുകൊണ്ട് കിട്ടുന്ന സിനിമകളെല്ലാം ചെയ്യാറുണ്ട്. സി​ദ്ധാർ‌ഥ് ഭരതൻ സിനിമകളിലെ നായികമാരെല്ലാം ആളുകളുടെ മനസിൽ തങ്ങി നിൽക്കുന്നവയാണ്.'

  'സിദ്ധാർഥ് ഭരതനെന്ന സംവിധായകനിലുള്ള വിശ്വാസം കൊണ്ടാണ് ചതുരം മൂവി കമ്മിറ്റ് ചെയ്തത്. മുമ്പൊന്നും ഞാൻ ചതുരത്തിൽ‌ ധരിച്ചപോലുള്ള വസ്ത്രങ്ങൾ ധരിച്ചിട്ടില്ല. പിന്നെ റോഷനാണ് ചിത്രത്തിലെ നായകൻ. റോഷൻ മുമ്പും ബോളിവുഡ് സിനിമകളിൽ ഇന്റിമേറ്റ് രീതിയിലുള്ള സീനുകൾ ചെയ്തിട്ടുള്ളതാണ്. റോഷനെ ആരും ചതുരത്തിന്റെ ടീസർ കണ്ട് വിമർശിച്ചിട്ടില്ല. റോഷന് ചെയ്യാം റോഷൻ ആൺകുട്ടിയാണ്.'

  'അതേ ഇന്റിമേറ്റ് സീനുകൾ ഞാനെന്ന പെൺകുട്ടി ചെയ്യുന്നതാണ് എല്ലാവരുടേയും പ്രശ്നം. ചതുരം സിനിമയുടെ ഇതുവരെയുള്ള പ്രോസസ് ഞാൻ വളരെ എഞ്ചോയ് ചെയ്തതാണ്. സ്ക്രിപ്റ്റ് ഡിസ്കഷൻ അടക്കം നിരവധി പരിപാടികളുണ്ടായിരുന്നു.'

  'അതെല്ലാം എന്റെ സിനിമാ ജീവിതത്തിൽ പുതുതാണ്. കാരണം എനിക്ക് തൂണിൽ ചാരി നിന്ന് കരയുന്ന കഥാപാത്രം ചെയ്താണ് ശീലം. അതിന് പ്രിപ്പറേഷന്റെ ആവശ്യമുണ്ടായിട്ടില്ല. സീനുകൾ ചെയ്യുന്നതിന് മുമ്പ് ഞാനും റോഷനും ഡിസ്കഷൻ നടത്താറുണ്ട്' സ്വാസിക വിജയ് പറയുന്നു.

  Read more about: swasika
  English summary
  Chathuram Movie actress Swasika vijay open up about her glamorous role, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X