For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ജാതകം നോക്കിയെ കല്യാണം കഴിക്കൂവെന്നതിന് കാരണമുണ്ട്, ഹോട്ട് എന്ന വിളി എനിക്ക് ഒരുപാടിഷ്ടമാണ്'; സ്വാസിക

  |

  നിരവധി മലയാള സിനിമകളിലും സീരിയലുകളിലും അഭിനയിച്ച് ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ താരമാണ് നടി സ്വാസിക വിജയ്. ഫ്ലവേഴ്സ് ടി.വിയിലെ സീത സീരിയലിലൂടെയാണ് സ്വാസിക പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നതെങ്കിലും അതിന് മുമ്പ് തന്നെ അഭിനയ രംഗത്ത് എത്തിയ താരമാണ് സ്വാസിക.

  കരിയറിന്റെ തുടക്കത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചെങ്കിലും പിന്നീട് ഒരുപിടി നല്ല റോളുകൾ ചെയ്തിരുന്നു. ഇപ്പോൾ കൂടുതൽ അവസരങ്ങൾ താരത്തെ തേടിയെത്തുന്നുമുണ്ട്.

  Also Read: ഇവിടെ നിന്ന് പോയ ആളാണെന്ന് മറക്കരുത്; രശ്മിക മന്ദാനയ്ക്കെതിരെ വിമർശനം

  ചതുരമാണ് സ്വാസിക വിജയിയുടേതായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ സിനിമ. സിദ്ധാർത്ഥ് ഭരതനാണ് ചതുരം സംവിധാനം ചെയ്തത്. അലൻസിയർ, ശാന്തി ബാലചന്ദ്രൻ, റോഷൻ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

  തിയേറ്ററുകളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 2019ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥും ചേർന്നാണ് സിനിമയ്ക്ക് കഥയെഴുതിയത്.

  ഇപ്പോഴിത ചതുരം സിനിമയെ കുറിച്ചും തന്റെ അഭിനയ ജീവിതത്തെ കുറിച്ചും ഒരു അഭിമുഖത്തിൽ സ്വാസിക പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. 'പ്രണയത്തിലാണോയെന്ന് ചോ​ദിച്ചാൽ അത് ഇപ്പോൾ റിവീൽ ചെയ്യാൻ പറ്റുന്ന സ്റ്റേജിലല്ല. പ്രണയം എപ്പോഴും എന്റെ മനസിലുണ്ട്.'

  'ഒരു സിനിമ വരുമ്പോൾ അതിന്റെ ഇറോട്ടിക്ക് എലമെന്റ് മാത്രം വെച്ച് ആ സിനിമ കുറിച്ച് ആളുകൾ സംസാരിക്കുന്ന രീതി മാറണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്.'

  'സിനിമയെ ആർട്ടായി കണ്ട് ആളുകൾ സംസാരിക്കണം. സെക്സിനെ കുറിച്ച് സംസാരിക്കുമ്പോൾ‌ മലയാളിക്ക് ഡബിൾ സ്റ്റാന്റുണ്ട്. കാരണം അവർ മനസിൽ ചിന്തിക്കുന്നത് ഒന്നും പുറത്ത് പറയുമ്പോൾ വെള്ളപൂശുകയും ചെയ്യുന്നുണ്ട്.'

  'കഥയില്ലാതെ ഇറോട്ടിക്ക് രം​ഗങ്ങൾ മാത്രം വെച്ചിട്ടുള്ള ഒന്നല്ല ചതുരം സിനിമ. ഹോട്ട്, സെക്സി എന്ന് വിളിക്കുന്നത് നമ്മുടെ സൗന്ദര്യം അവർക്ക് ഇഷ്ടപ്പെടുന്നത് കൊണ്ടാണ്. മാത്രമല്ല അവർ നമ്മളെ പ്രശംസിക്കുന്നതിന്റെ ഭാ​ഗം കൂടിയാണ്.'

  'സെക്സിയെന്ന് പറയുന്നതിന് ആ ഒരു മാനം മാത്രമല്ല ഉള്ളത്. ഭയങ്കര ക്ലാസിയായി വേഷം ​ധരിച്ചാലും നൃത്തം ചെയ്താലും പാട്ട് പാടിയാലും ആ സ്ത്രീ സെക്സിയാണെന്ന് പറയാം. അല്ലാതെ മാനിപുലേറ്റ് ചെയ്യുമ്പോഴാണ് എല്ലാം മാറുന്നത്. ഇന്റിമേറ്റ് സീനുകൾ സംവിധായകനും ഫോട്ടോ​ഗ്രാഫറും ചേർന്നാണ് കൊറിയോ​ഗ്രാഫ് ചെയ്യുന്നത്.'

  Also Read: സഞ്ജു മരിക്കുന്നു, സഞ്ജു മരിക്കുന്നു! അലറി വിളിച്ച് സെയ്ഫ്; മറക്കാനാകാത്ത ആ രാത്രിയെക്കുറിച്ച് അജയ്

  'സംവിധായകർ വിചാരിച്ചാൽ മോശമായതെന്തും ഭം​ഗിയുള്ളതായി കാണിക്കാൻ സാധിക്കും. ഒരു പുതിയ സംവിധായകനാണ് ഈ കഥ പറഞ്ഞ് അഭിനയിക്കുമോയെന്ന് ചോദിച്ചതെങ്കിൽ ഞാൻ ചെയ്യില്ലായിരുന്നു.'

  'സിദ്ധുവേട്ടനായകൊണ്ടും അദ്ദേം തന്റെ യുണീക്നസിൽ നിന്ന് സിനിമകൾ ചെയ്ത് വിജയിപ്പിച്ചിട്ടുള്ളതുകൊണ്ടുമാണ് ഞാൻ ചതുരം ചെയ്യാൻ തയ്യാറായത്. ഞാൻ ഒരു കാര്യം പരിശ്രമിച്ച് ചെയ്തിട്ട് തോറ്റുപോകുന്നതിൽ എനിക്ക് സങ്കടമില്ല. അതുകൊണ്ടാണ് ധൈര്യപൂർവം ചതുരം ചെയ്തത്. എന്റെ ഒരു സന്തോഷത്തിനാണ് വേണ്ടിയാണ് യുട്യൂബറായതും സീരിയൽ ചെയ്യുന്നതും.'

  'ആളുകളിൽ ചിലർക്ക് ഇപ്പോഴും ഇടുങ്ങിയ ചിന്താ​ഗതിയാണ്. സിനിമകളിൽ അഭിനയിക്കുന്ന സ്ത്രീകൾ മോശമാണെന്ന ചിന്തയും അവർക്കുണ്ട്. അതുകൊണ്ട് ഇറോട്ടിക്ക് രം​ഗങ്ങൾ സ്ത്രീകളുടെ പേരിൽ മാത്രം അത്തരം ആളുകൾ പറയുന്നത്.'

  'ഞാൻ എപ്പോഴും ലക്കിൽ വിശ്വസിക്കുന്നുണ്ട്. ഒപ്പം ഹാർഡ് വർക്കും വേണം. എന്റെ അന്ധവിശ്വാസങ്ങൾ ആരേയും ഉപദ്രവിക്കാത്തതാണ്. എന്റെ ജാതകത്തിലുണ്ട് ഞാൻ ഒരു കലാകാരിയാകുമെന്നത്. ഇരുപത്തിയഞ്ച് വയസിന് ശേഷമെ പ്രതീക്ഷിക്കുന്ന തരത്തിൽ കലാരം​ഗത്ത് പ്രശസ്തിയാർജിക്കൂവെന്നും പറഞ്ഞു.'

  'ഞാൻ ആറിൽ പഠിക്കുമ്പോഴാണ് ഇക്കാര്യങ്ങൾ എന്റെ ജാതകം നോക്കി പറഞ്ഞത്. അതെല്ലാം ഇപ്പോൾ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ജാതകം നോക്കിയെ കല്യാണം കഴിക്കൂവെന്നത് പറയുന്നത്. എന്റെ കാര്യത്തിൽ പലതും കറക്ടായി വരുന്നുണ്ട്' സ്വാസിക പറഞ്ഞു.

  Read more about: actress
  English summary
  Chathuram Movie Actress Swasika Vijay Opens Up About Her Believes And Acting Life-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X