ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് വണങ്ങണമെന്നത് എന്റെ ആഗ്രഹമാണ്; ആണുങ്ങള്‍ അങ്ങനെയുള്ളവരെ ഇഷ്ടപ്പെടുമെന്ന് സ്വാസിക
ചതുരം എന്ന സിനിമയില്‍ ലേശം ഗ്ലാമറസായി അഭിനയിച്ചതിന്റെ പേരില്‍ നടി സ്വാസിക വിജയ് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. പലരും നടിയെ കളിയാക്കി കൊണ്ട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിനിമയുടെ കാര്യത്തിലും വ്യക്തി ജീവിതത്തിലും കര്‍ശന നിലപാടുകളുള്ള ആളാണ് സ്വാസിക. മുന്‍പ് വിവാഹത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും നടി പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു.
ഭര്‍ത്താവിന്റെ കാല് തൊട്ട് വണങ്ങുന്നത് തനിക്ക് ഇഷ്ടമുള്ള കാര്യമാണെന്നാണ് സ്വാസിക ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇത് വലിയ രീതിയില്‍ വൈറലായി മാറി. ഇതിന്റെ പേരില്‍ ഈ നാട്ടില്‍ ജീവിക്കാന്‍ പോലും യോഗ്യതയില്ലാത്ത ആളാണെന്ന കമന്റുകളാണ് വന്നതെന്ന് പറയുകയാണ് സ്വാസിക. നടന്‍ നിരഞ്ജന്‍ നായരുടെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു സ്വാസിക.

എനിക്ക് ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് തൊഴുന്നത് ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ അത് പറ്റില്ലെന്നാണ് ആളുകള്‍ പറയുന്നതെന്ന് സ്വാസിക പറയുന്നു. സ്വാസികയുടെ ഈ പ്രസ്താവന കണ്ടപ്പോള്‍ മുതല്‍ നിരഞ്ജനും ഇതുപോലെ തന്നോട് പറഞ്ഞതായി ഭാര്യ ഗോപിക പറയുന്നു. 'അവളെ കണ്ട് പഠിക്ക്, നീ ഇന്നുവരെ എന്റെ കാലില്‍ പിടിച്ചുണ്ടോ', എന്നൊക്കെ നിരഞ്ജന്‍ തന്നോട് ചോദിച്ചിരുന്നതായി ഭാര്യ സൂചിപ്പിക്കുന്നു.

'സത്യം പറഞ്ഞാല്‍ ഇതൊക്കെ ആണുങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യമാണെന്നാണ്' സ്വാസികയുടെ അഭിപ്രായം. സെറ്റ് മുണ്ട് ഉടുത്ത് ഈറന്‍മുടിയും തുളസിക്കതിരുമൊക്കെയായി ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് വണങ്ങുന്ന ഭാര്യ അങ്ങനൊരു സങ്കല്‍പ്പം തനിക്കുണ്ടായിരുന്നതിനെ പറ്റി നിരഞ്ജനും സൂചിപ്പിച്ചു.
എന്നാല്‍ അങ്ങനെയുള്ള ഈറന്‍ മുടി വീണ ചോറ് എന്താ ആളുകള്‍ ചെയ്യുന്നതെന്ന് ഗോപിക തിരിച്ച് ചോദിക്കുന്നു. ഭക്ഷണത്തില്‍ ഒരു മുടി കണ്ടാല്‍ അത് എടുത്ത് മാറ്റി കഴിക്കുന്നയാളാണ് ഞാന്‍ എന്നായിരുന്നു നിരഞ്ജന്‍ പറഞ്ഞത്. ഭാര്യ അത് സമ്മതിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല ഭക്ഷണത്തില്‍ മുടി കണ്ടാല്‍ കരണക്കുറ്റിയ്ക്ക് അടിക്കുന്ന ഭര്‍ത്താക്കന്മാര്‍ ഉള്ള നാടാണ് നമ്മുടേതെന്നും ഗോപിക കൂട്ടിച്ചേര്‍ത്തു.

'കാല് തൊട്ട് തൊഴുന്നതും ഹിന്ദുക്കളാണെങ്കില്‍ സെറ്റ് മുണ്ടൊക്കെ ഉടുത്ത് വരുന്നതും കേരളത്തിലെ ഒട്ടുമിക്ക പുരുഷന്‍മാര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. എനിക്ക് അതൊന്നും അറിയേണ്ടതില്ല. എന്റെ മനസില്‍ അങ്ങനൊരു ആഗ്രഹം തോന്നി.
ഇതൊക്കെ വീട്ടില്‍ നിന്നും കിട്ടിയതല്ല, എന്റെ അമ്മ അച്ഛന്റെ കാല് തൊട്ട് തൊഴുന്ന ആളൊന്നുമല്ല. അങ്ങനെയൊരു ആഗ്രഹം എനിക്ക് വന്നു എന്ന് വെച്ച് ഞാന്‍ കേരളത്തില്‍ ജീവിക്കാന്‍ പാടില്ലെന്നാണ് ഇവര്‍ പറയുന്നതെന്ന്', സ്വാസിക വ്യക്തമാക്കുന്നു.

'ഭര്‍ത്താവ് ആയാലും കൂടെയുള്ള ആരോടാണെങ്കിലും എന്തെങ്കിലും എടുത്ത് കൊണ്ട് വരാന്‍ പറയാറില്ല. അതൊന്ന് എടുത്ത് തരാമോ എന്നേ ചോദിക്കൂ.. ഭര്‍ത്താവിനോട് ആണെങ്കിലും കുറച്ച് ബഹുമാനത്തോടെ നില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന മനസാണ് എനിക്ക്. അത് പഴഞ്ചന്‍ ചിന്തയാണോ എന്നൊന്നും എനിക്കറിയില്ല.
എന്ന് വിചാരിച്ചിട്ട് ഞാന്‍ ഈ ലോകത്ത് ജീവിക്കന്‍ അര്‍ഹതയില്ലാത്തവളാണ്, മെന്റലാണ്, ഭ്രാന്താശുപത്രിയില്‍ കൊണ്ട് പോയി വിടൂ... എന്നൊക്കെയാണ് ഇവര്‍ പറയുന്നത്. ഭര്‍ത്താവിനെ സ്‌നേഹിക്കുന്നതിനെ കുറിച്ച് പറഞ്ഞതിനാണ് ഇതൊക്കെ കേള്‍ക്കേണ്ടി വന്നതെന്നാണ്' സ്വാസിക പറയുന്നത്.

'നാളെ എനിക്ക് വരുന്ന ഭര്‍ത്താവിന്റെ കാല് പിടിക്കാന്‍ ചെന്നിട്ട് അയാള്‍ അതിന് താല്‍പര്യമില്ലാതെ പോയാല്‍ എന്ത് ചെയ്യും. ഒന്നും പറയാന്‍ പറ്റില്ല. അത് അയാളുടെ ഇഷ്ടമാണല്ലോ, അതും നമ്മള്‍ മനസിലാക്കേണ്ടതുണ്ടെന്നാണ്', സ്വാസികയുടെ അഭിപ്രായം.


Click it and Unblock the Notifications











