നിരവധി പേരെ ഞാന്‍ വിവാഹം കഴിച്ചു! ഉണ്ണി മുകുന്ദനും മണിക്കുട്ടനുമൊക്കെ ആ ലിസ്റ്റിലുണ്ടെന്ന് നടി സ്വാസിക വിജയ്

വളരെ ബോള്‍ഡായി കഥാപാത്രങ്ങള്‍ ചെയ്യുന്ന നടിയാണ് സ്വാസിക വിജയ്. സീരിയലുകളിലും സിനിമയിലുമൊക്കെ മറ്റുള്ള നടിമാര്‍ ചെയ്യാന്‍ മടിക്കുന്ന വേഷം വളരെ മനോഹരമായി അവതരിപ്പിച്ച് സ്വാസിക ജനപ്രീതി നേടിയിട്ടുണ്ട്. ഇതിനിടെ നടി വിവാഹിതയാവാന്‍ ഒരുങ്ങുന്നതായി സ്ഥിരമായി കിംവദന്തികള്‍ പ്രചരിക്കുമായിരുന്നു.

എല്ലാ വര്‍ഷവും ജനുവരിയില്‍ ഇത്തരം വാര്‍ത്തകള്‍ പൊങ്ങി വരാറുണ്ടെന്ന് പറയുകയാണ് നടിയിപ്പോള്‍. നടന്‍ ഷൈന്‍ ടോമിനൊപ്പം പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. തന്നെ കുറിച്ച് കേട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ശ്രദ്ധേയമായ ഗോസിപ്പ് ഏതാണെന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സ്വാസിക.

swasika

എന്നെ കുറിച്ച് കുറേ കാലം കേട്ടിട്ടുള്ള ഗോസിപ്പ് ഞാന്‍ ഉണ്ണി മുകുന്ദനെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും ഞങ്ങള്‍ പ്രണയത്തിലാണെന്നുമുള്ളതാണ്. കൊവിഡ് കാലത്തായിരുന്നു ഉണ്ണിയുടെ പേരിനൊപ്പം എന്റെ പേര് വന്നത്. അതെനിക്ക് തമാശയായിട്ടുള്ള ഒരു ഗോസിപ്പാണെന്ന് തോന്നിയെന്ന് പറയുകയാണ് സ്വാസിക. അതെന്താണ് ഉണ്ണിയെ വിവാഹം കഴിക്കാന്‍ തോന്നാത്തതെന്നും അവന്‍ ഗ്ലാമര്‍ അല്ലേന്നും ഷൈന്‍ ചോദിക്കുന്നു.

ഉണ്ണി മുകുന്ദനും ഞാനും ഭയങ്കര ക്ലോസ് ഫ്രണ്ട്‌സ് പോലുമല്ല. പിന്നെ എങ്ങനെയാണ് ഇങ്ങനൊരു റൂമര്‍ വന്നതെന്ന് പോലും അറിയില്ലെന്ന് സ്വാസിക പറയുമ്പോള്‍ എന്നാ പരിചയമില്ലാത്തവരെ വിവാഹം കഴിക്കുന്നത് നല്ലതല്ലെന്ന് ഷൈന്‍ ചോദിക്കുന്നു. ഞാനങ്ങനെ ചിന്തിച്ചിട്ട് പോലുമില്ല. അങ്ങനെയുള്ളപ്പോള്‍ മൂന്നാമതൊരാള്‍ വന്ന് പറയുന്നതെങ്ങനെ അംഗീകരിക്കാന്‍ സാധിക്കുമെന്ന് നടി ചോദിക്കുന്നു.

അങ്ങനൊരു ആശയം നല്ലതായിരുന്നു. അതുകൊണ്ടാണ് ഞാനത് നല്ലൊരു ഗോസിപ്പാണെന്ന് പറഞ്ഞത്. ഞങ്ങള്‍ തമ്മില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പക്ഷേ അത്ര അടുത്ത സുഹൃത്തുക്കളൊന്നുമല്ല. ദിവസവും കാണുകയോ വിളിക്കുകയോ ഒന്നും ചെയ്യാറില്ല. എന്നിട്ടും അങ്ങനൊരു വാര്‍ത്ത എങ്ങനെയാണ് വന്നതെന്നാണ് അറിയാത്ത കാര്യം.

swasika

ഞാന്‍ എത്ര പ്രാവിശ്യം ഇതുപോലെ കല്യാണം കഴിച്ചതാണെന്ന് അറിയാമോ? ഉണ്ണി മുകുന്ദന്‍, മണിക്കുട്ടന്‍, ഗായകന്‍ ശ്രീനാഥ്, സീരിയലില്‍ കൂടെ അഭിനയിച്ച ഷാനവാസ് തുടങ്ങി ഒരുപാട് പേരെ ഞാന്‍ വിവാഹം കഴിച്ചതായിട്ട് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഞാന്‍ പോലും അറിയാതെയാണ് എന്റെ ഈ കല്യാണങ്ങളൊക്കെ നടക്കുന്നതെന്ന് സ്വാസിക പറയുന്നു.

ഇങ്ങനൊക്കെ വാര്‍ത്ത വരാന്‍ കാരണം ഞാന്‍ അറിയാതെ ഒരു അഭിമുഖത്തില്‍ വിവാഹം കഴിക്കാന്‍ ഇഷ്ടമാണെന്ന് പറഞ്ഞ് പോയി. ജനുവരി മാസത്തില്‍ ചിലപ്പോള്‍ ഞാന്‍ കല്യാണം കഴിച്ചേക്കുമെന്നും അന്ന് പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഇത്തരം വാര്‍ത്തകള്‍ വരാന്‍ കാരണം. എല്ലാ ജനുവരി വരുമ്പോഴും ഈ ഗോസിപ്പ് പൊങ്ങി വരും. അത് നടക്കട്ടെ എന്നേ എനിക്കും പറയാനുള്ളുവെന്ന് സ്വാസിക കൂട്ടിച്ചേര്‍ക്കുന്നു.

പിന്നെ പ്രേമിച്ചിട്ടേ കല്യാണം കഴിക്കുകയുള്ളു. ചില കല്യാണ സ്വപ്‌നങ്ങളും തനിക്കുണ്ട്. വിവാഹത്തിന് സ്ത്രീധനമായിട്ടൊന്നും കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ കല്യാണദിവസം ഇടാനുള്ള ആഭരണങ്ങളൊക്കെ ഉണ്ടാവും. അത് പക്ഷേ ഭര്‍ത്താവിനോ അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കോ കൊടുക്കാനുള്ളതല്ലെന്നാണ് സ്വാസിക പറയുന്നത്.

More from Filmibeat

Read more about: swasika സ്വാസിക
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X