'നാല് പടം ചെയ്ത എന്നെ താരതമ്യപ്പെടുത്തുന്നത് നാഷണൽ അവാർഡ് നേടിയ ഭരതനുമായി'; അച്ഛനെ കുറിച്ച് സിദ്ധാർഥ്!

വ്യത്യസ്തമായ പ്രമേയങ്ങൾ കൈകാര്യം ചെയ്ത് ശ്രദ്ധനേടിയ സംവിധായകനും നടനുമാണ് സിദ്ധാർഥ് ഭരതൻ. സിദ്ധാർഥിന്റെ ഏറ്റവും പുതിയ സിനിമ ചതുരം റിലീസിന് തയ്യാറെടുക്കുകയാണ്. വയലൻസും സെക്സും നിറഞ്ഞിട്ടുള്ള ചിത്രത്തിന് എ സർട്ടിഫിക്കേറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.

റോഷൻ മാത്യു, സ്വാസ്വിക, ശാന്തി, അലൻസിയർ, ലിയോണ, ഗീതി സംഗീത, നിശാന്ത് സാഗർ, കിച്ചു ടെല്ലസ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും നേരത്തെ പുറത്തിറങ്ങിയപ്പോൾ ഏറെ ശ്രദ്ധനേടിയിരുന്നു.

chathuram movie, Siddarth Bharathan, Siddarth Bharathan news, Siddarth Bharathan films, director Bharathan, സിദ്ധാർത്ഥ് ഭരതൻ, സിദ്ധാർത്ഥ് ഭരതൻ വാർത്തകൾ, സിദ്ധാർത്ഥ് ഭരതൻ ചിത്രങ്ങൾ, സംവിധായകൻ ഭരതൻ

ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്സിന്റേയും യെല്ലോ ബേർഡ് പ്രൊഡക്ഷന്റേയും ബാനറിൽ വിനിത അജിത്തും ജോർജ് സാന്തിയാഗോയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സിദ്ധാർഥ് ഭരതനും വിനോയി തോമസും ചേർന്നാണ് സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പ്രദീഷ് എം വർമയാണ് ക്യമറ കൈകാര്യം ചെയ്തിരിക്കുന്നത്.

പ്രശാന്ത് പിള്ളയാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. റിലീസിന് തയ്യാറെടുക്കുന്ന സിനിമയെ കുറിച്ച് സംസാരിക്കവെ അച്ഛൻ ഭരതനെ കുറിച്ച് സിദ്ധാർഥ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. 'അച്ഛന്റെ പേര് കീപ്പ് അപ്പ് ചെയ്യണമല്ലോ.'

'ആളുകൾ കംമ്പയർ ചെയ്യുന്നത് പോലും അങ്ങനെയാണ് നാല് പടം ചെയ്ത എന്നെ കംമ്പയർ ചെയ്യുന്നത് നാഷണൽ അവാർഡ് നേടിയ ഭരതനുമായിട്ടാണ്. അതിൽ ടെൻഷനൊന്നും ഇല്ല. അച്ഛന്റെ ഏറ്റവും ഇഷ്ടമുള്ള ചിത്രം താഴ്‌വാരമാണ്. അങ്ങനത്തെ മൂഡിലുള്ള സിനിമകൾ എനിക്കിഷ്ടമാണ്. അച്ഛന്റെ ക്ലാസ് സിനിമകളോട് കിടപിടിക്കുന്ന തരത്തിൽ സിനിമകൾ ചെയ്യാൻ ശ്രമിക്കാറുണ്ട്.'

'ചതുരം കണ്ടിട്ട് അമ്മ നന്നായിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. സിദ്ധാർഥ് ഭരതൻ പറയുന്നു. എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത് 1990ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു താഴ്‌വാരം. ഭരതന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായാണ് താഴ്‌വാരം അറിയപ്പെടുന്നത്.

chathuram movie, Siddarth Bharathan, Siddarth Bharathan news, Siddarth Bharathan films, director Bharathan, സിദ്ധാർത്ഥ് ഭരതൻ, സിദ്ധാർത്ഥ് ഭരതൻ വാർത്തകൾ, സിദ്ധാർത്ഥ് ഭരതൻ ചിത്രങ്ങൾ, സംവിധായകൻ ഭരതൻ

തന്റെ ജീവിതവും പ്രാണനെപ്പോലെ സ്നേഹിച്ച പെണ്ണിനേയും ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കിയ ഉറ്റചങ്ങാതിയെ തിരഞ്ഞെത്തുന്ന ബാലനിലൂടെയാണ് താഴ്വാരം സിനിമ സഞ്ചരിക്കുന്നത്. മനോഹരമായ അതിജീവനത്തിന്റെയും തീവ്രമായ പ്രതികാരത്തിന്റെയും കഥയാണ് താഴ്വാരം പറഞ്ഞ് പോകുന്നത്.

മോഹൻലാൽ, സലീം​, സുമലത തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായത്. മോഹൻലാലിന്റെ മികച്ച സിനിമകളിൽ ഒന്നായും താഴ്വാരം നിരൂപകരും സിനിമാപ്രേമികളും പറയാറുണ്ട്.

More from Filmibeat

Read more about: bharathan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X