'ആ ഒരു കോടി കുഞ്ചാക്കോ ബോബന് അവകാശപ്പെട്ടത്, അപകടത്തിന് ശേഷം കുറ്റബോധമായിരുന്നു'; സിദ്ധാർഥ് ഭരതൻ!
അച്ഛൻ പകരംവെക്കാൻ മറ്റൊരാളില്ലാത്ത അതുല്യ പ്രതിഭയായ സംവിധായകൻ ഭരതൻ. അമ്മ സ്വാഭാവിക അഭിനയത്തിലൂടെ തെന്നിന്ത്യയൊട്ടാകെ പേരെടുത്ത കലാകാരി കെ.പി.എ.സി ലളിത. അമ്മയുടേയും അച്ഛന്റേയും കഴിവുകൾ രക്തത്തിലുള്ളതിനാൽ സിദ്ധാർഥും സിനിമയിൽ തന്നെയാണ് ജീവിക്കുന്നത്.
സംവിധായകനായും നടനായുമെല്ലാം സിദ്ധാർഥ് വിസ്മയിപ്പ് കഴിഞ്ഞു. അച്ഛന്റെ സിനിമകളിലെ നൂറിൽ ഒരു ശതമാനം തന്റെ സിനിമയിൽ കൊണ്ടുവരണമെന്നാണ് സിദ്ധാർഥിന്റെ എപ്പോഴത്തേയും ആഗ്രഹം.
ജിന്ന്, ചതുരം തുടങ്ങിയ സിനിമകളാണ് ഇനി സിദ്ധാർഥിന്റെ സംവിധാനത്തിൽ തിയേറ്ററുകളിലെത്താൻ പോകുന്ന സിനിമ. രണ്ട് സിനിമകളും പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമകളാണ്.
ജിന്നിൽ സൗബിൻ ഷാഹിറും ചതുരത്തിൽ സ്വാസികയും റോഷൻ മാത്യുവുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. തന്റെ വരാനിരിക്കുന്ന പുതിയ സിനിമകളുടെ വിശേഷങ്ങൾ പങ്കുവെച്ച് സിദ്ധാർഥ് ഭരതൻ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. ദേവദൂതർ പാടി എന്ന ഗാനം കണ്ടിരുന്നു.
'ഒരു കോടി വ്യൂസ് റി പ്രൊഡ്യൂസ് ചെയ്ത ആ ഗാനത്തിന് ഇപ്പോൾ ലഭിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരൻ കുഞ്ചാക്കോ ബോബൻ മാത്രമാണ്.'

'ആ ഒരു കോടി കുഞ്ചാക്കോ ബോബന് അവകാശപ്പെട്ടതാണ്. പാട്ടിനേക്കാളും കുഞ്ചാക്കോ ബോബന്റെ ഡാൻസാണ് അതിന്റെ സവിശേഷത. അതിന്റെ ഒറിജിനൽ വേർഷന് പോലും ഇത്രയേറെ വ്യൂസ് ലഭിച്ചിട്ടില്ല. പാട്ടും നല്ലതാണ്. ചാക്കോച്ചന്റെ പെർഫോമൻസാണ് കേറി കൊളുത്തിയിരിക്കുന്നത്.'
'ദുൽഖർ അടക്കം നിരവധി താരങ്ങൾ വീണ്ടും ചാക്കോച്ചനെ അനുകരിക്കുന്ന വീഡിയോ കണ്ടു. പാട്ടിനെ താഴ്ത്തികെട്ടുകയല്ല. ഇപ്പോൾ വീണ്ടും ആ ഗാനം ഇറങ്ങിയപ്പോൾ ആളുകളിൽ വർക്കായത് ചാക്കോച്ചന്റെ ഡാൻസാണ് എന്നാണ് ഞാൻ ഉദ്ദേശിച്ചത്. അച്ഛനോടൊപ്പം വൈശാലിയുടെ സെറ്റിൽ വഞ്ചിയിൽ പോയ ഓർമ്മകളുണ്ട്.'

'കൃത്യമായി ഓർമയില്ലെങ്കിലും എവിടെയോ എന്തൊക്കയോ ഓർമകളുണ്ട്. അച്ഛൻ ചെയ്ത വർക്കുകൾ കാണുമ്പോൾ അഭിമാനമാണ്. താഴ്വാരം സിനിമയിലെ ഫൈറ്റൊക്കെ എന്റെ അച്ഛൻ ചെയ്തതാണെന്ന് പറയുമ്പോൾ അഭിമാനമാണ്. പ്രിയദർശൻ സാറിനടുത്താണ് ഞാൻ ഏറെക്കാലം പ്രവൃത്തിച്ചത്.'
'അദ്ദേഹം ചെയ്യുന്ന രീതികൾ പലതും പഠിക്കാൻ സാധിച്ചിട്ടുണ്ട്. ജിഷ്ണു എപ്പോഴും ഓർമകളിലുണ്ട്. അദ്ദേഹം ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരാളായിരുന്നു. അമ്മ വളരെ ബോൾഡ് വുമണായിരുന്നു. അമ്മയുടെ ആരാധകനാണ് ഞാൻ. അമ്മയുടെ ആറ്റിറ്റൂഡും കാര്യങ്ങളെ കാണുന്ന രീതിയൊക്കെ എപ്പോഴും കൂളാണ്.'

'എല്ലാ അമ്മമ്മാരേയും പോലെ വഴക്ക് പറയുമെങ്കിലും നമ്മള്‍ ഒരു മോശം അവസ്ഥയിലാണ് ഇരിക്കുന്നതെങ്കില്‍ വ്യത്യസ്തമായ രീതിയിലാണ് അമ്മ അപ്രോച്ച് ചെയ്യുക. നമ്മളുടെ കൂടെയിരുന്ന് സമാധാനിപ്പിക്കും.'
'അപകടം സംഭവിച്ച് ആശുപത്രിയില്‍ കിടന്നപ്പോള്‍ ചെറിയ അപകടമാണ് സംവിച്ചതെന്നാണ് കരുതിയത്. ബോധം വന്ന ശേഷം രണ്ട് ദിവസം ആയി അപകടം നടന്നിട്ട് എന്ന് അറിഞ്ഞപ്പോള്‍ കുറ്റബോധം തോന്നിയിരുന്നു.'
'പക്ഷെ അമ്മ ആദ്യം ഐ.സി.യുവില്‍ എത്തി കാണുമ്പോള്‍ കുഴമില്ലെന്ന് പറഞ്ഞ് സമാധാനിപ്പിക്കുകയാണ് ചെയ്തത്. അമ്മ ഹോസ്പിറ്റലില്‍ കിടന്നപ്പോള്‍ ഞാന്‍ ഇമോഷണലി വളരെ മോശം അവസ്ഥയില്‍ ആയിരുന്നു.'

'ഞാന്‍ കരയാനൊക്കെ തുടങ്ങിയപ്പോള്‍ കരയരുതെന്ന് അമ്മ പറയുമായിരുന്നു' സിദ്ധാർഥ് ഭരതൻ പറഞ്ഞു. ഇതുവരെ പതിനൊന്ന് സിനിമകളിലാണ് സിദ്ധാർഥ് അഭിനയിച്ചിട്ടുള്ളത്. അതിൽ മോഹൻലാലിനൊപ്പം സ്പിരിറ്റിൽ സിദ്ധാർഥ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഒളിപ്പോര്, കോപ്പയിലെ കൊടുങ്കാറ്റ് എന്നിവയാണ് അവസാനമായി സിദ്ധാർഥ് അഭിനയിച്ച് റിലീസിനെത്തിയ സിനിമകൾ. റിലീസിനൊരുങ്ങുന്ന ചതുരത്തിന് എ സർഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.


Click it and Unblock the Notifications