For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആസിഫ് കല്യാണം ക്ഷണിച്ചിട്ടും ഞാൻ‌ പോയില്ല, നിവിൻ‌ സിനിമയിലെപ്പോലെ ജീവിതത്തിലും ചളിയടിക്കും'; ശ്രീനാഥ് ഭാസി

  |

  നടൻ, ​ഗായകൻ, വീഡിയോ ജോക്കി, റേഡിയോ ജോക്കി തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങുന്ന വ്യക്തിയാണ് ശ്രീനാഥ് ഭാസി. 2011ൽ പുറത്തിറങ്ങിയ മോഹൻലാൽ സിനിമ പ്രണയത്തിലൂടെയാണ് ശ്രീനാഥ് ഭാസി അഭിനയത്തിലേക്ക് വരുന്നത്. പ്രണയത്തിൽ അരുൺ എന്നൊരു കഥാപാത്രത്തെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിച്ചത്.

  ശേഷം 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിൽ ബോണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചും ശ്രീനാഥ് ഭാസി ശ്രദ്ധനേടിയിരുന്നു. പിന്നീട് അരികെ, ഉസ്താദ് ഹോട്ടൽ എന്നി സിനിമകളിലാണ് ശ്രീനാഥ് ഭാസി അഭിനയിച്ചത്.

  Also Read: 'തലയുടെ പിൻഭാ​ഗത്ത് ബോൺ ട്യൂമറുണ്ട്, ഇടയ്ക്ക് തലവേദന വരും, തലച്ചോറിലായാൽ സർജറി നടത്തണം'; റോബിൻ പറയുന്നു!

  പൃഥ്വിരാജിന്റെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ അയാളും ഞാനും തമ്മിൽ എന്ന സിനിമയിലും ശ്രീനാഥ് ഭാസി ശ്രദ്ധേയ വേഷം ചെയ്തിരുന്നു. ശേഷം 2012ൽ ഡാ തടിയയിലൂടെ നായകനായി. സണ്ണി ജോസ് പ്രകാശ് എന്ന കഥാപാത്രത്തെയാണ് ശ്രീനാഥ് ഭാസി ചിത്രത്തിൽ അവതരിപ്പിച്ചത്.

  ശ്രീനാഥ് ഭാസിയിലെ നടനെ പ്രേക്ഷകർ കൂടുതൽ ഇഷ്ടപ്പെട്ട് തുടങ്ങിയത് ഹണി ബീ എന്ന ആസിഫ്, ഭാവന സിനിമ റിലീസ് ചെയ്ത ശേഷമാണ്. അബു എന്ന കഥാപാത്രത്തെയായിരുന്നു ശ്രീനാഥ് ഭാസി അവതരിപ്പിച്ചത്.

  Also Read: ആരതിയെയും എന്നെയും തെറ്റിക്കാന്‍ നോക്കിയിട്ട് കാര്യമില്ല; റോബിനിപ്പോള്‍ അലറി സംസാരിക്കാത്തത് ആരതി പറഞ്ഞിട്ടോ?

  ശേഷം തുടരെ തുടരെ നിരവധി സിനിമകൾ‌ ശ്രീനാഥ് ഭാസി ചെയ്തു. പറവ, ട്രാൻസ്, കപ്പേള എന്നിവ അവയിൽ പ്രധാനപ്പെട്ടവയാണ്. ശ്രീനാഥ് ഭാസിയുടെ ഏറ്റവും പുതിയ റിലീസ് ചട്ടമ്പിയെന്ന സിനിമയാണ്. ചിത്രത്തിൽ കറിയ എന്ന കഥാപാത്രത്തെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിച്ചിരിക്കുന്നത്.

  ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗി നിർമിച്ച് അഭിലാഷ്.എസ്. കുമാർ സംവിധാനം ചെയ്ത ചിത്രം 1990കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തിൽ പറയുന്ന കഥയാണ്.

  ശ്രീനാഥ്‌ ഭാസിയെ കൂടാതെ ചെമ്പൻ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ്‌ ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.

  Also Read: 'ലഹരി ഉപയോ​ഗിക്കുന്നവർ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്, എനിക്കാ വൈബ് വേണ്ട'; നിഖില വിമൽ

  ഡോൺ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫർ കൂടിയായ അലക്‌സ് ജോസഫാണ്. സിറാജ്, സന്ദീപ്, ഷനിൽ, ജെസ്ന ആഷിം എന്നിവർ സഹ നിർമാതാക്കൾ ആയ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിറാജാണ്.

  സെബിൻ തോമസ് കലാ സംവിധാനവും ശേഖർ മേനോൻ സംഗീതവും നിർവഹിച്ചിരുന്നു. 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവും ആഷിഖ് അബുവിന്റെ അസ്സോസിയേറ്റും ആയിരുന്ന അഭിലാഷ്.എസ്. കുമാർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ചട്ടമ്പി.

  സിനിമയിൽ നിന്നും നിരവധി യുവതാരങ്ങൾ ശ്രീനാഥ് ഭാസിയുടെ സുഹൃത്തുക്കളാണ്. അവരെ കുറിച്ച് ശ്രീനാഥ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. നിവിന്‍ പോളി, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, മഞ്ജു പിള്ള എന്നിവരെ കുറിച്ചാണ് ശ്രീനാഥ് അഭിമുഖത്തില്‍ സംസാരിച്ചിരിക്കുന്നത്.

  'നിവിന്‍ ഈസ് വെരി ഫണ്ണി... നിവിന്‍ കോമഡിയാണ്. നിവിന്റെ കോമഡിയും ചളിയുമൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. സിനിമയിലെ പോലെ തന്നെ ജീവിതത്തിലും അവന്‍ നല്ല ചളിയടിക്കും. ആസിഫ് എന്നെ കല്യാണത്തിന് വിളിച്ചിരുന്നു. പക്ഷെ ഞാന്‍ പോയില്ല. എടാ നീ ഇത്രനാള്‍ ഒരുമിച്ച് നിന്നിട്ടും കല്യാണത്തിന് വന്നില്ലല്ലോയെന്ന് പിന്നീട് ആസിഫ് ചോദിച്ചു.'

  അപ്പോഴാണ് അവന്‍ ഒരു നല്ല ഫ്രണ്ടാണെന്ന് ഞാന്‍ മനസിലാക്കിയത്. ശ്രീനാഥ് ഭാസി പറഞ്ഞു. അതേസമയം ചട്ടമ്പി പ്രമോഷനിടെ നടന്ന ചില സംഭവങ്ങളുടെ ഭാ​ഗമായി വലിയ രീതിയിൽ വിമർശനം നേരിടുകയാണ് ഇപ്പോൾ ശ്രീനാഥ് ഭാസി.

  'ഞാൻ എന്റെ ജോലി ചെയ്യുന്നു. വർത്തമാനം പറയുന്ന ആൾക്കാർ എപ്പോഴും വർത്തമാനം പറയും. ഇത് ഇന്നയാളുടെ പ്രശ്നമാണെന്നൊന്നും പറയാൻ താൽപര്യപ്പെടുന്നില്ല. കാരണം ഇതെല്ലാം പൊള്ളില്ലാത്ത കാര്യങ്ങളാണ് എന്നാണ് വിവാദത്തിനുള്ള മറുപടിയായി' ശ്രീനാഥ് ഭാസി പറഞ്ഞത്.

  Read more about: sreenath bhasi
  English summary
  chattambi movie actor Sreenath Bhasi open up about nivin pauly and asif ali
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X