»   » മോഹന്‍ലാല്‍ മരിച്ച ചിത്രങ്ങള്‍; നോക്കൂ...

മോഹന്‍ലാല്‍ മരിച്ച ചിത്രങ്ങള്‍; നോക്കൂ...

Posted By:
Subscribe to Filmibeat Malayalam

കല്യാണിയോട് യാത്ര പറഞ്ഞ് വിഷ്ണു ജയില്‍ സൂപ്രണ്ടിനൊപ്പം പോകുമ്പോള്‍ നമുക്കറിയാമായിരുന്നു, പോകുന്നത് തൂക്കകയറിലേക്കാണ്, തിരിച്ചുവരില്ലെന്ന്. പക്ഷെ അവിടെയും ഒരു പ്രതീക്ഷ ബാക്കിവച്ചിട്ടാണ് ചിത്രം എന്ന സിനിമ അവസാനിക്കുന്നത്. അതൊരു പ്രതീക്ഷ മാത്രമാണ്. എന്നാല്‍ അങ്ങനെയൊരു പ്രതീക്ഷയും തരാതെ കണ്ടവസാനിപ്പിച്ച ചിത്രങ്ങളുമുണ്ട്.

മറ്റ് ഭാഷാ ചിത്രങ്ങളില്‍ നിന്നും മലയാള സിനിമയെ വ്യത്യസ്തമാക്കുന്നത് ഇത്തരം ചില കാര്യങ്ങളാണ്. എത്രവലിയ അപകടം വന്നാലും നായകനെ കൊല്ലാതെ സംവിധായകന്‍ സംരക്ഷിച്ചു നിര്‍ത്തുന്നത് കാണാം. പക്ഷെ മലയാള സിനിമ ജീവിതം പോലെയാണ്. സംഭവിക്കേണ്ടത് സംഭവിച്ചു തീരും എന്ന് പറയുന്നത് പോലെ. നായകന്റെ മരണത്തെ തടയാന്‍ പലപ്പോഴും തിരക്കഥാകൃത്തിനും സംവിധായകനും സാധിക്കാറില്ല. അത്തരത്തില്‍ കഥയുടെ അവസാനം മോഹന്‍ലാല്‍ മരണപ്പെടുന്ന സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം,

മോഹന്‍ലാല്‍ മരിച്ച ചിത്രങ്ങള്‍; നോക്കൂ...

ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ കൊല്ലപ്പെടാന്‍ ഒരു പക്ഷെ കണ്ടുകൊണ്ടിരുന്ന പ്രേക്ഷകരായ നമ്മള്‍ ആഗ്രഹിച്ചതാണ്. കഥയിലെ വില്ലനാണ്. നായകന്‍ ശങ്കര്‍ മോഹന്‍ലാലിനെ ജീപ്പിടിച്ച് കൊല്ലുകയായിരുന്നു

മോഹന്‍ലാല്‍ മരിച്ച ചിത്രങ്ങള്‍; നോക്കൂ...

ഇതില്‍ മരിക്കുന്നു എന്ന് പറയാന്‍ കഴിയില്ല. കല്യാണിയോട് യാത്ര പറഞ്ഞ് വിഷ്ണു തൂക്കുകയറിലേക്ക് പോകുന്നതേ കാണിക്കുന്നുള്ളൂ. പക്ഷെ, ജയില്‍ സൂപ്രണ്ടിനോട്(സോമന്‍) വിഷ്ണു (മോഹന്‍ലാല്‍) ഒരവസരത്തില്‍ ചോദിക്കുന്നുണ്ട്, ജീവിക്കാനുള്ള കൊതികൊണ്ട് ചോദിക്കുകയാണ്, എന്നെ കൊല്ലാതിരുന്നൂടേ....ഇല്ല അല്ലേ' എന്ന്. അപ്പോള്‍ കൊല്ലപ്പെടും എന്ന തീര്‍ച്ച അവിടെ നിന്നു തന്നെ പ്രേക്ഷകന് ലഭിയ്ക്കുന്നുണ്ട്

മോഹന്‍ലാല്‍ മരിച്ച ചിത്രങ്ങള്‍; നോക്കൂ...

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത താളവട്ടത്തിലും ഒടുവില്‍ മോഹന്‍ലാലിന്റെ വിനോദ് മരിയ്ക്കും. സാവിത്രിയും (കാര്‍ത്തിക) വിനോദും തമ്മിലുള്ള പ്രണയത്തില്‍ എതിര്‍പ്പുള്ള സാവിത്രിയുടെ അച്ഛന്‍ ഡോ. രവീന്ദ്രനാണ് (എംജി സോമന്‍) വിനോദിന്റെ മരണത്തിന് കാരണം.

മോഹന്‍ലാല്‍ മരിച്ച ചിത്രങ്ങള്‍; നോക്കൂ...

കീര്‍ക്കാടന്‍ ജോസിനെയും കൂട്ടരൂടെയും കുത്തിക്കൊന്ന ശേഷം, അവരില്‍ നിന്നും പാതി ജീവനുമായി സേതു മാധവന്‍ രക്ഷപ്പെടുന്നുണ്ട്. എന്നാല്‍ കീരിക്കാടന്റെ മകനാല്‍ സേതു കൊല്ലപ്പെടുന്നിടത്താണ് ചെങ്കോല്‍ എന്ന ചിത്രത്തിന്റെ അവസാനം.

മോഹന്‍ലാല്‍ മരിച്ച ചിത്രങ്ങള്‍; നോക്കൂ...

ഇവിടെ വില്ലന്‍ വിധി മാത്രമാണ്. വളരെ ബുദ്ധിമാനായ രമേശന്‍ നായര്‍ അല്‍ഷിമേഴ്‌സ് രോഗത്തിനടിമപ്പെട്ട് മരിക്കുന്നതാണ് തന്മാത്ര എന്ന ചിത്രം. രോഗത്തിന്റെയും ജീവിതത്തിന്റെയുമിടയിലെ മനുഷ്യായുസിനെ വളരെ ആഴത്തില്‍ ബ്ലസി പ്രേക്ഷക ഹൃദയത്തിലെത്തിക്കുന്നു

മോഹന്‍ലാല്‍ മരിച്ച ചിത്രങ്ങള്‍; നോക്കൂ...

ഭാര്യ സുമംഗലയുടെ ആത്മഹത്യയ്ക്ക് കാരണം താനാണെന്ന ബോധം നന്ദഗോപാലനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എത്രയും പെട്ടന്ന് മരിച്ച് ഭാര്യയുടെ അടുത്തെത്തണം എന്നായിരുന്നു അദ്ദേഹത്തിന്. തന്റെ കാമുകി മാളവികയും (മോനിഷ) നന്ദഗോപാലും തമ്മില്‍ ഇഷ്ടത്തിലാണെന്ന് തെറ്റിദ്ധരിച്ച് സോമശേഖരന്‍ (വിനീത്) കോളയില്‍ വിഷം കലക്കി നല്‍കുകയായിരുന്നു. ശിഷ്യ മാളവികയുടെ അരങ്ങേറ്റ വേദിയില്‍ നന്ദഗോപാല്‍ പാടി മരിച്ചു

മോഹന്‍ലാല്‍ മരിച്ച ചിത്രങ്ങള്‍; നോക്കൂ...

ഇതിലും അച്ഛന്‍ മോഹന്‍ലാലാണ് മരിക്കുന്നത്. ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഡന്‍. പക്ഷെ തന്നെ കുത്തിയ രാജേന്ദ്രനെ (വിജയരാഘവന്‍) കൊന്നിട്ടേ നീലകണ്ഡന്‍ പോയിട്ടുള്ളൂ

മോഹന്‍ലാല്‍ മരിച്ച ചിത്രങ്ങള്‍; നോക്കൂ...

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കലാപാനിയിലും ഒടുവില്‍ ഗോവര്‍ദ്ധന്‍ മേനോനെ (മോഹന്‍ലാല്‍) തൂക്കി കൊല്ലുകയാണ്

English summary
Check out the films which Mohanlal died at the end

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam