ഒരു രാത്രി കിട്ടുമോ? നിങ്ങളുടെ റേറ്റ് എത്രയാണ്! നെഗറ്റീവ് കമന്റുകളില്‍ പ്രതികരിച്ച് നടിമാരായ രേഖയും രാജലക്ഷ്മി
അനൂപ് മേനോന്റെ പുത്തന്‍ ചിത്രമായ ചെക്ക്‌മേറ്റ് റിലീസിനൊരുങ്ങുകയാണ്. നവാഗതനായ രതീഷ് ശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം രേഖ ഹരീന്ദ്രനാണ് നായിക. ഒപ്പം നടി രാജലക്ഷ്മിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഓഗസ്റ്റ് എട്ടിന് റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് നടിമാര്‍.
സിനിമയില്‍ അഭിനയിക്കുന്നു എന്നതിന്റെ പേരില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന മോശം പ്രതികരണങ്ങളെ പറ്റി പറയുകയാണ് നടിമാരിപ്പോള്‍. തങ്ങളുടെ ഫോട്ടോസിനും വീഡിയോസും താഴെ വന്ന കമന്റുകളെ കുറിച്ചാണ് സ്‌കൈലാര്‍ക്ക് എന്റര്‍ടെയിന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ രേഖയും രാജലക്ഷ്മിയും സംസാരിച്ചത്.

ഒരു പണിയുമില്ലാത്ത ആളുകളൊക്കെ ആയിരിക്കും ഇത്തരം കമന്റുകളുമായി എത്തുന്നത്. ഇതിനെ മറ്റുള്ളവര്‍ പ്രോത്സാഹിപ്പിക്കുമ്പോഴാണ് പ്രശ്‌നം. ഇതൊക്കെ ബോളിവുഡിലോ ഹോളിവുഡിലോ ചെയ്താല്‍ ഒരു പ്രശ്‌നവുമില്ല. അതൊക്കെ തിയേറ്ററില്‍ പോയിരുന്ന് കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കും. ഈയാളുകളൊക്കെ ഐറ്റം സോംഗ് കാണുകയും അതിന് ഡാന്‍സ് കളിക്കുകയുമൊക്കെ ചെയ്യും. ശരിക്കും ഇതിനെ ഡൗബിള്‍സ്റ്റാന്‍ഡ് എന്ന് പറയാം.
എത്രയാണ് നിന്റെ വിലയെന്ന് ചോദിച്ച് പെണ്ണിനെ എപ്പോഴും ഒരു വസ്തുവായി പരിഗണിക്കുന്നവരുണ്ട്. അതൊക്കെയാണ് ഏറ്റവും കൂടുതല്‍ വേദന നല്‍കുന്ന കാര്യങ്ങള്‍. ഈ നൂറ്റാണ്ടിലും അതിന്റെ ആവശ്യമുണ്ടോ? ഒത്തിരിപേര്‍ ഫേക്ക് അക്കൗണ്ടിലൂടെ കമന്റുകളുമായി വരും. വീട്ടുകാരുടെ മുന്നില്‍ മാന്യനായിട്ട് വൃത്തിക്കേടുകള്‍ പറയുകയാണ് ഇത്തരക്കാര്‍.

ഇതിനെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചതോടെ ഈ വീഡിയോയും അതുപോലെ വ്യാഖ്യാനിക്കപ്പെടും. ട്രോളുകളും വരും. അങ്ങനെ വരുന്ന പ്രശസ്തി ഞങ്ങള്‍ സ്വീകരിക്കാമെന്ന് തന്നെയാണ് വിചാരിക്കുന്നത്. അങ്ങനെ ചെയ്യരുതെന്ന് റിക്വസ്റ്റ് ഉണ്ട്. പക്ഷേ ആരും കേള്‍ക്കാന്‍ പോവുന്നില്ല. അതിലൊരു കുഴപ്പവും ഞങ്ങള്‍ക്കില്ല.
ഇന്ന് രാത്രി കിട്ടുമോ? ഞാനും ഒരു സിനിമ എടുക്കാമെന്ന് വിചാരിച്ചിരിക്കുകയാണ്, സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി നീയൊക്കെ എന്തും ചെയ്യും, ചേച്ചിയുടെ വട സൂപ്പര്‍, വയറിലൊരു പാട് കാണുന്നുണ്ട്. നിങ്ങള്‍ക്ക് മക്കളുണ്ടോ അതും സിസേറിയനാണോ എന്നൊക്കെ തരത്തില്‍ ചോദ്യങ്ങള്‍ വന്നിരുന്നു.
ഭക്ഷണം പാചകം ചെയ്യുന്നതിനിടയില്‍ കത്തി തട്ടിയിട്ട് ചെറിയൊരു മാര്‍ക്ക് വന്നിരുന്നു. അതൊന്നും കാണാന്‍ പോലും പറ്റില്ല. എന്നിട്ടും അത് കണ്ടെങ്കില്‍ എത്രത്തോളം സൂം ചെയ്തിട്ടായിരിക്കും. ആ ലെവലില്‍ നോക്കിയിട്ടാണ് ആളുകള്‍ കമന്റുമായി വരുന്നത്. പിന്നെ വളരെ സപ്പോര്‍ട്ടീവായിട്ട് കമന്റുകള്‍ ഇടുന്നവരുണ്ട്.


Click it and Unblock the Notifications