'ശാലിനിയുടെ പിന്നാലെ നടന്നതാണെന്ന് അജിത്ത് സർ; ആവശ്യമില്ലാത്തത് ചോദിക്കരുതെന്ന് അദ്ദേഹത്തിന് പറയാമായിരുന്നു'
തമിഴകത്ത് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന താരങ്ങളിൽ ഒരാളാണെങ്കിലും സിനിമ കഴിഞ്ഞാൽ ലൈം ലൈറ്റിൽ നിന്നും മാറി നിൽക്കാൻ ആഗ്രഹിക്കുന്ന നടനാണ് അജിത്ത് കുമാർ. അഭിനയിക്കുന്ന സിനിമകളുടെ ഇവന്റുകൾക്കൊന്നും അജിത്ത് കുമാർ വരാറില്ല. ഷൂട്ടിംഗ് കഴിഞ്ഞാൽ ബൈക്ക് റൈഡിംഗ് ഉൾപ്പെടെയുള്ള ഹോബികൾക്കും കുടുംബ ജീവിതത്തിനുമായി സമയം കണ്ടെത്താൻ അജിത്ത് ശ്രമിക്കുന്നു. മലയാളികളുടെ പ്രിയങ്കരി ശാലിനിയാണ് അജിത്തിന്റെ ഭാര്യ.
2000 ത്തിലാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹ ശേഷം ശാലിനി സിനിമാ രംഗം വിട്ടു. മക്കൾക്കും ഭർത്താവിനുമൊപ്പം കുടുംബ ജീവിതം നയിക്കുകയാണ് ശാലിനി. ലൈം ലൈറ്റിൽ നിന്നും പരമാവധി മാറി നിൽക്കാൻ ശാലിനിയും ശ്രമിക്കാറുണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ട് പോലും അടുത്തിടെയാണ് ശാലിനി തുടങ്ങിയത്. ഇപ്പോഴിതാ അജിത്തിനെയും ശാലിനിയെയും കുറിച്ച് സംസാരിക്കുകയാണ് പ്രമുഖ ഷെഫ് വെങ്കടേഷ് ഭട്.

തനിക്ക് പ്രിയപ്പെട്ട താരമാണ് അജിത്തെന്ന് ഇദ്ദേഹം പറയുന്നു. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ജീവിതത്തിൽ എനിക്ക് മറക്കാൻ പറ്റാത്ത വ്യക്തിയാണ് അജിത്ത് സർ. രജിനികാന്ത് സർ എങ്ങനെയാണോ എനിക്ക് അതേ സ്ഥാനമാണ് അജിത്ത് സാറിനും. എന്റെ അമ്മ മരിച്ചത് 2001 ജനുവരി 14 നാണ്. അന്നാണ് അദ്ദേഹത്തിന്റെ ദീന എന്ന സിനിമ റിലീസ് ചെയ്തത്.
അതിന് മൂന്ന് ദിവസം മുമ്പ് അദ്ദേഹം ഞാൻ ജോലി ചെയ്ത റെസ്റ്റോറന്റിൽ വന്നിട്ടുണ്ട്. ഞാൻ വെറും ഒരു ഷെഫാണ്. അജിത്ത് വലിയ താരവും. നിങ്ങളാണോ ആദ്യം ഐ ലവ് യു പറഞ്ഞത്, അതോ ശാലിനി മാം ആണോയെന്ന് ഞാൻ ചോദിച്ചു. അദ്ദേഹത്തിന്റ സ്ഥാനം വെച്ച് എന്നെ പോലൊരാൾ അങ്ങനെ ചോദിക്കുമ്പോൾ നിങ്ങളുടെ ജോലി നോക്കൂ, ഞങ്ങൾ ഭക്ഷണം കഴിക്കാൻ വന്നതാണ്, ആവശ്യമില്ലാത്ത ചോദ്യം ചോദിക്കരുതെന്ന് പറയാം.

പക്ഷെ അദ്ദേഹം എനിക്ക് എല്ലാം വിശദീകരിച്ച് തന്നു. അവളെപ്പോൾ പറഞ്ഞു?, ഞാനാണ് പിന്നാലെ നടന്ന് ഐ ലവ് യു പറഞ്ഞതെന്ന് പറഞ്ഞ് ഒരു സുഹൃത്തിനോടെന്ന പോലെ എന്നോട് സംസാരിച്ചു. അന്ന് അതിന്റെ പ്രാധാന്യം എനിക്കറിയില്ല. വർഷങ്ങൾക്കിപ്പുറം ആലോചിച്ച് നോക്കുമ്പോൾ അജിത്തിന്റെ പ്രതികരണം തനിക്ക് മഹത്തരമായി തോന്നുെന്നും വെങ്കടേഷ് പറയുന്നു.
27 വർഷത്തിന് ശേഷം മൂന്ന് മാസം മുമ്പ് അദ്ദേഹത്തെ കണ്ടു. അദ്ദേഹം എന്നെ തിരിച്ചറിയുമെന്ന് സത്യമായും ഞാൻ കരുതിയില്ല. അദ്ദേഹം ഭാര്യ ഷെഫ്, എന്തൊക്കെയുണ്ട് എന്ന് ചോദിച്ചു. സർ റെസ്റ്റ് റൂമിൽ പോയതാണ് ഇപ്പോൾ വരുമെന്നും പറഞ്ഞു. അദ്ദേഹം വരുമ്പോൾ തന്നെ ഷെഫ് എന്ന് വിളിച്ചു.
എന്നെ ഓർമയുണ്ടോ എന്ന് ചോദിച്ചപ്പോൾ എങ്ങനെ മറക്കാൻ സാധിക്കുമെന്ന് ചോദിച്ച് ചേർത്ത് പിടിച്ചെന്നും വെങ്കടേഷ് ഓർത്തു.
എത്ര സർജറികൾ അദ്ദേഹത്തിന് കഴിഞ്ഞതാണ്. ആരോഗ്യം എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോൾ പാറ പോലെ ഒരു കുഴപ്പമിവുമില്ലാതെ നിൽക്കുന്നെന്ന് പറയുമെന്നും വെങ്കടേഷ് ഓർത്തു.


Click it and Unblock the Notifications