സന്തോഷം പങ്കുവെച്ച് നടൻ ചെമ്പൻ വിനോദും ഭാര്യ മറിയവും; രണ്ടാം വിവാഹത്തിന്റെ പേരില്‍ കേള്‍ക്കാത്തതായി ഒന്നുമില്ല

കഴിഞ്ഞ വര്‍ഷം കേരളക്കര ഏറ്റവുമധികം ചര്‍ച്ചയാക്കിയ വിവാഹ വാര്‍ത്തയായിരുന്നു നടന്‍ ചെമ്പന്‍ വിനോദിന്റേത്. നേരത്തെ വിവാഹിതനായ താരത്തിന്റെ രണ്ടാം വിവാഹമായിരുന്നു. സൈക്കോളജിസ്റ്റും സുംബ ഡാന്‍സ് ട്രെയിനറുമായ മറിയം ആയിരുന്നു വധു. ചെമ്പന്‍ വിനോദിനെക്കാളും മറിയത്തിന് പ്രായം കുറവാണെന്നുള്ളതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം.

2020 ഏപ്രില്‍ 28 നായിരുന്നു ചെമ്പനും മറിയവും വിവാഹിതരാവുന്നത്. ലോക്ഡൗണ്‍ നാളുകള്‍ ആയിരുന്നതിനാല്‍ വളരെ ലളിതമായി രജിസ്റ്റര്‍ മ്യാരേജ് ആയിരുന്നു. വിവാഹശേഷമുണ്ടായ വിമര്‍ശനങ്ങളും വിവാദങ്ങളുമെല്ലാം ഒരു സൈഡിലൂടെ പോയെങ്കിലും ഇരുവരും അത് കാര്യമാക്കിയില്ല. ഇന്നിതാ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് താരങ്ങള്‍.

 mariam-chemban

മറിയത്തിനൊപ്പമുള്ള പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തതിന് ശേഷം വിവാഹ വാര്‍ഷിക ആശംസകള്‍ എന്റെ ചെമ്പോസ്‌കി എന്നാണ് താരം കുറിച്ചത്. സൗബിന്‍ ഷാഹിര്‍, റിമ കല്ലിങ്കല്‍, ആന്‍ അഗസ്റ്റിന്‍, രചന നാരായണന്‍കുട്ടി, അപര്‍ണ ഗോപിനാത് തുടങ്ങി നിരവധി താരങ്ങളാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.

പാർട്ടി സ്റ്റൈലിൽ റെജീന കസാൻട്രയുടെ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ വൈറലാവുന്നു

Recommended Video

Actor Vijilesh Karayad Marriage | വിജിലേഷിന്റെ കല്യാണ വീഡിയോ | Oneindia Malayalam

ലോക്ഡൗണ്‍ ചട്ടങ്ങളെ മാനിച്ചുള്ള വിവാഹശേഷം ജീവിതം വളരെ ഹാപ്പിയായി പോകുന്നുവെന്ന് ഒരു അഭിമുഖത്തില്‍ ചെമ്പന്‍ വിനോദ് പറഞ്ഞിരുന്നു. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോട്ടയം സ്വദേശിനിയായ മറിയത്തെ ചെമ്പന്‍ കണ്ടുമുട്ടുന്നത്. പരിചയം അടുപ്പത്തിലായതോടെ ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മറിയത്തിന് 25 വയസുള്ളപ്പോള്‍ ചെമ്പന്‍ വിനോദിന് 43 വയസാണെന്നുള്ളതായിരുന്നു വിമര്‍ശകരുടെ പ്രധാന പ്രശ്‌നമായിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X