Don't Miss!
- News
കൊല്ലത്ത് പോലീസിനെതിരെ കുറിപ്പെഴുതി, ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച് 16കാരൻ...
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന്‍ ഈ സ്ഥിര നിക്ഷേപം നോക്കാം
- Sports
IPL 2023: ഇവര്‍ കസറിയാല്‍ സിഎസ്കെ കപ്പടിക്കും! വിദേശ താരങ്ങളില്‍ ബെസ്റ്റ്, അറിയാം
- Lifestyle
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്‍ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ചെമ്പന്‍ വിനോദിന്റെ തോളില്‍ ചാരി സണ്ണി ലിയോണ്‍; മച്ചാനെ ഇത് പോരെന്ന് വിനയ് ഫോര്‍ട്ട്, ചിരിയെ കുറിച്ച് റിമയും
കഴിഞ്ഞ മാസം ഒന്നാം വിവാഹവാര്‍ഷികം ആഘോഷിച്ചതിനെ കുറിച്ചാണ് നടന് ചെമ്പന്‍ വിനോദ് ജോസ് പറഞ്ഞത്. മറിയത്തിനൊപ്പമുള്ള സന്തുഷ്ട ജീവിതം ആഘോഷിക്കുകയാണ് താരം. ഇതിനിടെ ചെമ്പന്‍ വിനോദിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇത്തവണ നടി സണ്ണി ലിയോണിനൊപ്പം നില്ക്കുന്ന പുത്തന്‍ ചിത്രവുമായിട്ടാണ് താരമെത്തിയത്.
കത്രീന കൈഫിൻ്റെ സൌന്ദര്യ രഹസ്യമിതാണ്, ജിമ്മിൽ നിന്നുള്ള നടിയുടെ പുത്തൻ ഫോട്ടോസ്
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍. മുന്‍പ് കൊച്ചിയിലെത്തിയ സണ്ണിയ്ക്ക് നല്കിയ വരവേല്‍പ്പിനെ കുറിച്ച് നടി തന്നെ പറയാറുണ്ട്. ഇതിനിടയിലാണ് നടിയ്ക്കൊപ്പമുള്ള ചെമ്പന്‍ വിനോദിന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വമ്പന്‍ തരംഗമായി മാറിയിരിക്കുന്നത്. പ്രതികരണങ്ങളുമായി സിനിമാ താരങ്ങളും എത്തിയിട്ടുണ്ട്.

അടുത്ത സുഹൃത്തുക്കളെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ചിത്രം ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമൊക്കെ ചെമ്പന്‍ വിനോദ് പോസ്റ്റ് ചെയ്തിട്ടുണ്ട്. 'സണ്ണി ലിയോണിനൊപ്പം (എ ഗുഡ് സോള്‍)' എന്നാണ് ചിത്രത്തിന് താഴെ ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. ആരാധകരും സിനിമാ താരങ്ങളുമടക്കം നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയത്.

'മച്ചാനേ ഇത് പോരേ അളിയാ' എന്നാണ് നടന് വിനയ് ഫോര്‍ട്ട് എഴുതിയത്. നിങ്ങളുടെമുഖത്തെ ആ ചിരി കാണുമ്പോഴാണെന്ന് നടി റിമ കല്ലിങ്കലും പറയുന്നു. നടന്മാരായ ജിനു ജോസഫ്, സൗബിന് ഷാഹിര്‍, സംവിധായകനും എഴുത്തുകാരനുമായ പരാരി മുഹ്സിന്, എന്നിങ്ങനെ ഒത്തിരി താരങ്ങളും ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്. എല്ലാവര്ക്കും ചെമ്പന്‍ വിനോദ് മറുപടി പറയുകയും ചെയ്തിട്ടുണ്ട്.

സണ്ണി ലിയോണ്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. ഇതിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോ ആണെന്നാണ് അറിയുന്നത്. മലയാളത്തിലടക്കം തെന്നിന്ത്യന്‍ ഭാഷകളില്‍ ഒന്നിച്ച് നിര്‍മ്മിക്കുന്ന ഷീറോ എന്ന സിനിമയിലാണ് സണ്ണി അഭിനയിക്കുന്നത്. സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രം ഇക്കിഗായ് മോഷന്‍ പിക്ചേഴ്സിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. ശ്രീജിത്ത് വിജയന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദും അഭിനയിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
Recommended Video

സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സണ്ണി ലിയോണ്‍ കുടുംബസമേതം കേരളത്തിലെത്തിയിട്ട് മാസങ്ങളായി. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമുള്ള നിരവധി ഫോട്ടോസ് സണ്ണിയും സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെക്കാറുണ്ട്. കൊവിഡ് കാലത്ത് സാമൂഹ്യ സേവനങ്ങള്‍ നടത്തിയും സണ്ണി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഭര്‍ത്താവിനൊപ്പം തെരുവില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാനെത്തിയ നടിയുടെ ഫോട്ടോസും വീഡിയോസും മുന്‍പ് വൈറലായിരുന്നു. രംഗീല, വീരമാദേവി എന്നിങ്ങനെ രണ്ട് തമിഴ് ചിത്രങ്ങളാണ് ചിത്രീകരണം നടക്കുന്ന മറ്റ് സിനിമകള്‍.
-
വിവാഹം കഴിച്ച് അമേരിക്കയില്‍ പോയി, ഭര്‍ത്താവ് അവിടെ വച്ച് പീഡിപ്പിച്ചു! ആ വാര്ത്തകളെപ്പറ്റി ചന്ദ്ര
-
'നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ച് വാ'; വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ വാക്കുകൾ!
-
മോഹന്‍ലാല്‍ എന്ന നടന് ഞങ്ങള്‍ക്ക് വലിയ ആളാണ്; അടൂര്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണാത്തത് കൊണ്ടാവുമെന്ന് ധര്മജൻ