നിയമപ്രകാരം ഞാൻ മദ്യപിച്ചാൽ ആർക്കാണ് പ്രശ്നം! ഒളിഞ്ഞു നോട്ടക്കാരോട് നടൻ ചെമ്പൻ വിനോദ്

2019 നടൻ ചെമ്പൻ വിനോദിന് സംബന്ധിച്ച് മികച്ച വർഷമായിരുന്നു. ഒരു പിടി മികച്ച ചിത്രങ്ങളും നല്ല കഥാപാത്രങ്ങളുമായിട്ടായിരുന്നു താരം ഇക്കുറി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. പൊറിഞ്ചു മറിയം ജോസ്, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങളായിരുന്നു ഈ വർഷം പുറത്തു വന്ന ചെമ്പൻ വിനോദ് ചിത്രങ്ങൾ. രണ്ട് സിനിമകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിയേറ്ററുകളിൽ വൻ വിജയമായിരുന്നു ചിത്രം.

സിനിമ ജീവിതത്തിൽ 10 വർഷം പൂർത്തിയാക്കുകയാണ് താരം. ഇപ്പോഴിത തന്റെ വേറിട്ട ജീവിതകഥയെ കുറിച്ച് തുറന്ന പറയുകയാണ് ചെമ്പൻ വിനോദ്. മനോരമ നേരെ ചൊവ്വയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

 ചെമ്പൻ വിനോദ്   ജീവിതം

നന്നായി ഭക്ഷണം കഴിക്കുക മദ്യപിക്കുക വ്യായാമം ചെയ്യുക ഇതാണോ ചെമ്പൻ വിനോദിന്റെ ജീവി രീതി എന്ന് ചോദിക്കുന്നവർക്ക് വളരെ രസകരമായ മറുപടിയാണ് താരം നൽകുന്നത്. താൻ ഇപ്പോൾ വഴി തെറ്റിപ്പോകുകയല്ല, വഴി തെറ്റിപ്പോയതിനു ശേഷം ജീവിതത്തിലേയ്ക്ക് മടങ്ങി വന്ന ആളാണ്. ഈ പറയുന്ന വഴി തെറ്റുകളെല്ലാം കടന്നാണ് ഞാൻ ഇവിടെ എത്തി നിൽക്കുന്നത്. അതു കൊണ്ട് തന്നെ വ്യക്തിപരമായതോ ആശയപരമായ കാര്യങ്ങളൊന്നും തന്നെ ബാധിക്കാറില്ല.

 ഭക്ഷണം  പ്രിയപ്പെട്ടത്

അങ്കമാലിക്കാരനായ എനിയ്ക്ക് ഭക്ഷണം അത്രമേൽ പ്രിയപ്പെട്ടതാണ്. പന്നിയും ബീഫുമൊക്കെ ഞങ്ങളുടെ സ്നേഹമാണ്. അമ്മയുണ്ടാക്കുന്ന സ്നേഹം മതിവരുവോളം കഴിച്ച് സോഫയിൽ കിടന്നു ഉറങ്ങാനാണ് എനിയ്ക്ക് ഇഷ്ടം. അതുപോലെ മദ്യപിക്കുന്നതിന്റേയും ആഹാരം കഴിച്ചതിന്റേയും കേട് മാറ്റാൻ വേണ്ടിയല്ല താൻ വ്യായമം ചെയ്യുന്നത്. ഒരു അഭിനേതാവ് എന്ന നിലയിൽ ശരീരം സംരക്ഷിക്കാനുളളത് എന്റെ ചുമതലയാണെന്നും ചെമ്പൻ വിനോദ് പറഞ്ഞു.

 മദ്യപാനം

ഞാൻ സമ്പാദിക്കുന്ന കാശുകൊണ്ട്, സർക്കാരിന് അതിൽ നിന്നും നികുതി കൊടുത്ത്. സർക്കാർ തന്നെ വിൽക്കുന്ന മദ്യം വാങ്ങി ഞാൻ വീട്ടിൽവെച്ച് കഴിക്കുന്നു. അതിലിവിടെ ആർക്കാണ് പരാതി. ഞാൻ എന്റെ വീട്ടിലിരുന്ന് നന്നായി മദ്യപിക്കുന്നതിൽ മറ്റൊരാൾക്ക് എന്തുകാര്യം ചെമ്പൻ വിനോദ് ചോദിക്കുന്നു. പൊതു ജനത്തിന് ശല്യമാകുന്നെങ്കിൽ ശരിയാണ്. അല്ലാതെ ന്റെ ജീവിതത്തിലേയ്ക്ക് ഒളിഞ്ഞു നോക്കേണ്ട കാര്യമില്ല.

 അന്യന്റെ ഒളിഞ്ഞ്   നോട്ടം

അധികം ഒളിഞ്ഞു നോട്ടത്തിന് ഇരയായിട്ടില്ലെന്നും താരം പറഞ്ഞു . അത്യവശ്യം തല്ലിപ്പൊളിയായ ആളാണ് ഞാൻ. പിന്നെ എന്തിനാണ് എന്റെ ജീവിതത്തിലേയ്ക്ക് ഒളിഞ്ഞു നോക്കുന്നത്. എന്റെ കാര്യങ്ങൾ എന്നോട് ചോദിച്ചാൽ പോരെ? ഞാൻ പറഞ്ഞു തരാമല്ലോ? എന്തിനാണ് ഒളിഞ്ഞു നോക്കുന്നത്- തമാശ രൂപേണേ ചെമ്പൻ വിനോദ് പറഞ്ഞു. ന്റെ ഉള്ളിലും ചെറിയ ഒളിഞ്ഞു നോട്ട സ്വഭാവം ഉണ്ട്. ഇത് എല്ലാവരുടേയും ഉള്ളിലുമുണ്ടാകും- താരം കൂട്ടിച്ചേർത്തു.

Read more about: chemban vinod
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X