ടോവിനോയും സൗബിനുമായിരുന്നു മനസ്സിലുണ്ടായിരുന്നത്! അങ്കമാലി ഡയറീസിനെക്കുറിച്ച് ചെമ്പന്‍ വിനോദ്!
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത സിനിമയായിരുന്നു അങ്കമാലി ഡയറീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. വിജയ് ബാബു നിര്‍മ്മിച്ച ചിത്രത്തിന് തിരക്കഥയൊരുക്കിയത് ചെമ്പന്‍ വിനോദാ ജോസായിരുന്നു. അഭിനയം മാത്രമല്ല എഴുത്തും തനിക്കും വഴങ്ങുമെന്ന് തെളിയിക്കുകയായിരുന്നു അദ്ദേഹം. അങ്കമാലി സിനിമയുടെ പിന്നിലെ കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് താരമെത്തിയിരുന്നു.
ചിത്രത്തിലേക്ക് നേരത്തെ തീരുമാനിച്ച താരങ്ങള്‍ വേറെയായിരുന്നുവെന്നും പിന്നീടാണ് പുതുമുഖത്തെ വെച്ച് ചെയ്യാമെന്ന് തീരുമാനിച്ചതെന്നും ചെമ്പന്‍ വിനോദ് പറയുന്നു. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, ശ്രീനാഥ് ഭാസി തുടങ്ങിയവരെയായിരുന്നു താന്‍ മനസ്സില്‍ കണ്ടിരുന്നത്. അവരെക്കൊണ്ട് ചെയ്യിക്കേണ്ട കഥാപാത്രങ്ങളെക്കുറിച്ചുള്ള ധാരണയുമുണ്ടായിരുന്നു.

അപ്പാനി രവിയുടെ കഥാപാത്രം ശ്രീനാഥ് ഭാസിയെക്കൊണ്ട് ചെയ്യിപ്പിക്കാനായിരുന്നു തീരുമാനിച്ചത്. യു ക്ലാമ്പ് രാജനായി സൗബിനെ പരിഗണിക്കാമെന്നൊക്കെയായിരുന്നു അന്ന് ചിന്തിച്ചത്. മമ്മൂട്ടിയുമായുള്ള ബിഗ് ബജറ്റ് സിനിമ നീണ്ടുപോയതിനെത്തുടര്‍ന്ന് ലിജോയെക്കണ്ടപ്പോഴാണ് സംഗതി മൊത്തം മാറി മറിഞ്ഞത്. തിരക്കഥ വായിച്ചപ്പോള്‍ത്തന്നെ അദ്ദേഹം ഇത് ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. പുതുമുഖങ്ങളെ വെച്ച് ചെയ്യാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.


Click it and Unblock the Notifications











