മുംബൈയില്‍ പോയത് അധോലോകത്ത് ചേരാന്‍!അവിടെ നിന്നും നാട് വിട്ടതിന്റെ കാരണം ചെമ്പന്‍ വിനോദ് പറയുന്നു!!
കഞ്ഞിക്ക് ഉപ്പില്ലെങ്കില്‍ എങ്ങനെയാണോ അതുപോലെയാണ് മലയാള സിനിമയ്ക്ക് ചെമ്പന്‍ വിനോദ്. ലിജോ ജോസ് പെല്ലിശ്ശേരി സിനിമയിലെത്തിച്ച ചെമ്പന്‍ വിനോദിന് ഇപ്പോള്‍ കൈ നിറയെ സിനിമകളാണ്. ലിജോ ജോസിന്റെ അവസാനമിറങ്ങിയ ഈമയൗ ആയിരുന്നു ചെമ്പന്‍ വിനോദും അവസാനം അഭിനയിച്ച സിനിമ. ഈമയൗ തിയറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.

അടുത്തിടെ തരംഗിണി മുംബൈയില്‍ സംഘടിപ്പിച്ച ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ ചെമ്പന്‍ വിനോദ് ആദ്യമായി മുംബൈയിലെത്തിയ കാര്യം വെളിപ്പെടുത്തിരുന്നു. മുംബൈ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവരുടെയും മനസിലേക്ക് എത്തുന്ന അധോലോകത്തേക്ക് തന്നെയായിരുന്നു ചെമ്പന്‍ വിനോദ് ആദ്യമായി അവിടെ എത്തിയിരുന്നത്.
ചെമ്പന്റെ വാക്കുകളിലേക്ക്...
19 വയസ് മാത്രമുള്ളപ്പോഴായിരുന്നു ആദ്യമായി മുംബൈയിലെത്തിയത്. അതും അധോലോകത്ത് ചേരാന്‍ വേണ്ടിയായിരുന്നു. അന്ന് അണ്ടര്‍വേള്‍ഡിന്റെ റിക്രൂട്ട്‌മെന്റ് ടെസ്റ്റുകൡ എത്തിയിരുന്നെങ്കിലും ധൈര്യമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു എന്റെ മറുപടി. അതോടെ നഗരം വിടുകയായിരുന്നു.

ചെമ്പന്‍ വിനോദ് ആദ്യമായി തിരക്കഥ എഴുതിയ സിനിമയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കാമാലി ഡയറീസ്. സിനിമയിലെ കഥ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ ചേര്‍ത്ത് വെച്ചിട്ടായിരുന്നു എഴുതിയത്. മികച്ച ജോലിയിലേക്കും അതിന് ശേഷം സിനിമയിലേക്കും എത്തുന്നതിന് മുന്‍പ് അങ്കമാലിയിലൂടെ കറങ്ങി നടക്കുയായിരുന്നു. അതാണ് സിനിമയുടെ കഥയായി മാറിയത്.


Click it and Unblock the Notifications











