എന്റെ ലഹരി ഇതാണ്! മറ്റൊന്നിന്റേയും ആവശ്യം വന്നിട്ടില്ല, ലഹരി ഉപയോഗത്തെ കുറിച്ച് ചെമ്പന്‍ വിനോദ്

സിനിമ സെറ്റുകളിൽ യുവ താരങ്ങളിൽ ചിലർ ലഹരി ഉപയോഗിക്കുന്നുണ്ടെന്നുളള നിർമ്മാതാക്കളുടെ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനെ എതിർത്ത് സിനിമ താരങ്ങളും അണിയറ പ്രവർത്തകരും രംഗത്തെത്തിയിരുന്നു. ഭൂരിഭാഗം സംവിധായകരും നിർമ്മാതാക്കളുട പ്രസ്താവന എതിർത്ത് രംഗത്തെത്തിയിരുന്നു. ഇപ്പോഴിത ഈ വിഷയത്തിൽ പ്രതികരിച്ച് നടൻ ചെമ്പൻ വിനോദ്. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.

ഷെയിൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്നം കത്തി നിന്ന സമയത്തായിരുന്നു യുവ തലമുറയുടെ ലഹരി ഉപയോഗത്തെ കുറിച്ച് പ്രൊഡ്യൂസേസഴ്സ് അസോസിയേഷ തുറന്നടിച്ചത്. പേരോ മറ്റ് വിവരങ്ങളെ വെളിപ്പെടുത്താതെയായിരുന്നു നിർമ്മാതാക്കളുടെ പ്രസ്താവന. സിനിമ സെറ്റുകളിൽ പരിശോധന വേണമെന്നും പ്രസ്മീറ്റിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ താരങ്ങളും അണിയറ പ്രവർത്തകരും രംഗത്തെത്തിയിരുന്നു.

  ക്രെഡിറ്റ്  കഞ്ചാവിന്

സിനിമയിലെ യുവതലമുറയിലെ എല്ലാവരും ലഹരി ഉപയോഗിക്കുന്നവരാണ് എന്നു പറയുന്നത് തെറ്റാണെന്ന് ചെമ്പൻ വിനേദ്. തനിയ്ക്ക് ഇതുവരെ കഞ്ചാവിന്റേയോ മറ്റ് ലഹരി വസ്തുക്കളുടേയോ ആവശ്യം വന്നിട്ടില്ലെന്നും താരം പറഞ്ഞു. അഭിനയത്തിലൂടെ താരങ്ങൾ നേടിയെടുത്ത നേട്ടത്തിന്റെ ക്രെഡിറ്റ് എങ്ങനെയാണ് കഞ്ചാവിന് കൊടുക്കുക എന്നും താരം ചോദിക്കുന്നുണ്ട്.

 എന്റെ  ലഹരി

ഞാൻ വെറും ഏഴാംകൂലിയായി പോകുമെന്ന് ധരിച്ചിരുന്നിടത്ത് നിന്നാണ് ഞാൻ മികച്ച നേട്ടങ്ങൾ കൈവരികക്കുന്നത്. എന്റെ അപ്പച്ചന്റേയും അമ്മച്ചിയുടേയും സുഹൃത്തുക്കളുടേയും കുശുമ്പാണ് എന്റെ ലഹരി. ഇതുവരേയും കഞ്ചാവിന്റേയും മറ്റ് ലഹരി വസ്തുക്കളുടേയും ആവശ്യം എനിയ്ക്ക് ഇത് വരെ വന്നിട്ടില്ല. എന്നാൽ വരാൻ പാടില്ല എന്നൊന്നമില്ല. ചിലപ്പോൾ ഇത് നിയമപരമായ ഒരു സ്ഥലത്ത് ചെയ്യുമ്പോൾ ഇതൊന്ന് ട്രൈ ചെയ്താലോ എന്ന് ചിന്തിച്ചേക്കാം- ചെമ്പൻ വിനോദ് പറഞ്ഞു.

സിനിമ ലോകത്തെ ലഹരി


സിനിമയുടെ തുടക്കം മുതൽ തന്നെ മദ്യവും ലഹരിയുമുണ്ട്. അതൊക്കെ അവിടെ നടന്നു കൊണ്ടേ ഇരിക്കും. ഉപയോഗിക്കുന്നവർ ഉപയോഗിക്കും . പിടിക്കപ്പെടുന്നവർ പിടിക്കപ്പെടും. ഇത് ഇങ്ങനെ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്. ഇതിന്റെ പേരിൽ ഒരു ഇൻഡസ്ട്രിയിൽ ഉള്ളവരെ മുഴുവൻ മോശക്കാരാക്കുന്നത് ശരിയല്ല. ‘ഈ ജനറേഷനിലെ സിനിമയില്‍ അഭിനയിക്കുന്ന എല്ലാവരും ലഹരി ഉപയോഗിക്കുന്നുണ്ട് എന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും അഭിമുഖത്തിൽ താരം പറഞ്ഞു.

 പ്രചരിക്കുന്നത് അഭ്യുഹങ്ങൾ


നിർമ്മാതാക്കളുടെ പ്രസ്താവനയെ തള്ളി ജയിൽ ഡിജിപി ഋഷിരാജ് സിങ്ങും രംഗത്തെത്തിയിട്ടുണ്ട്. റിയാദിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമാക്കാർക്ക് ഇടയിൽ ലഹരി ഉപയോഗം കൂടുതലാണെന്നുള്ളത് അഭ്യുഹങ്ങൾ മാത്രമാണെന്നും, ഇത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും ഋഷിരാജ് സിങ്ങ് പറഞ്ഞു. ആരോപണങ്ങൾ സാധൂകരിക്കുന്ന തരത്തിലുളല പരാതികളോ തെളിവോ ഇതുവരെ ഇതുവരെ ലഭിച്ചിട്ടില്ല. ഊഹാപോഹങ്ങൾ വച്ച് എന്ത് ചെയ്യാനാകും. താൻ എക്സൈസ് കമ്മീഷ്ണറായിരുന്നപ്പോൾ ഇതുസംബന്ധിച്ചുളള പരാതികൾ ലഭിച്ചിരുന്നില്ലെന്നും ഋഷിരാജ് സിങ്ങ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X