സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങളെ കുറിച്ച് അറിയില്ല, വിവാഹത്തെ കുറിച്ച് ചെമ്പൻ വിനോദ്
സോഷ്യൽ മീഡിയയിൽ വൻ ചർച്ചാവിഷയമായിരിക്കുകയാണ് നടൻ ചെമ്പൻ വിനോദിന്റെ വിവാഹം. കോട്ടയം സ്വദേശിനി മറിയം തോമസാണ് വധു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള വാർത്ത പ്രചരിച്ചതിന് തൊട്ട് പിന്നാലെ വധുവിന്റെ ചിത്രവും വിവാഹം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട ഫോമിന്റെ ചിത്രംവും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിത വിവാഹത്തിനെ കുറിച്ച് ആദ്യമായി പ്രതികരിക്കുകയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രതിശ്രുത വധുവിന്റെ ചിത്രവും വിവാഹ രജിസ്‌ട്രേഷന് മുന്നോടിയായുള്ള നടപടി ക്രമത്തിന്റെ ചിത്രവും തന്റെ അറിവോടെയല്ല പുറത്തു വന്നതെന്ന് താരം. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇതിനെ കുറിച്ച് വെളിപ്പെടുത്തിയത്. . ആരോ കാണിച്ച കുസൃതിയാണെന്നും സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നതിനോട് താത്പര്യവുമില്ലെന്നും താരം കൂട്ടിച്ചേർത്തു.
അടുത്ത മാസം ഞാന്‍ വിവാഹിതനാകുന്നുവെന്ന കാര്യം സത്യമാണ്.വിവാഹം രജിസ്റ്റര്‍ ചെയ്തെങ്കിലും അടുത്ത മാസം ചടങ്ങായി നടത്തുമെന്നും എല്ലാം വഴിയേ അറിയിക്കാമെന്നും എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ ഉണ്ടാകണമെന്നും ചെമ്പന്‍ പറഞ്ഞു. കോട്ടയം സ്വദേശി മറിയം തോമസാണ് വധു. സൈക്കോളജിസ്റ്റാണ് മറിയം. 2010 ൽ ലിജോ ജോസ് പെല്ലശ്ശേരി സംവിധാനം ചെയ്ത നായകൻ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് സിനിമയിലേയ്ക്ക് എത്തുന്നത്. പിന്നീട് നടനായും വില്ലനായും സ്വഭാവ നടനായും തിളങ്ങാൻ ഇദ്ദേഹത്തിന് കഴിഞ്ഞു.


Click it and Unblock the Notifications