2020 ൽ താരങ്ങളെ തേടി എത്തിയ സന്തോഷം, ആ മികച്ച നിമിഷത്തെ കുറിച്ച് ടൊവിനോയും ദിവ്യ ഉണ്ണിയും
2019 മലയാള സിനിമയെ സംബന്ധിച്ച് മികച്ച വർഷമായിരുന്നു. മികച്ച ഒരുപിടി ചിത്രങ്ങളായിരുന്നു പോയ വർഷം തിയേറ്ററുകളിൽ എത്തിയത്. ഈ ചിത്രങ്ങളുടെ വിജയം ചുവട് പിടിച്ചാണ് 2020 ആരംഭിച്ചത്. നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളായിരുന്ന ഈ വർഷം തിയേറ്ററുകളിൽ പ്രതീക്ഷിച്ചത്. പല സിനിമകളും തിയേറ്ററുകളിലേയ്ക്ക് എത്താൻ തുടങ്ങവെയാണ് കൊറോണ വൈറസ് വ്യാപനവും തുടർന്നുള്ള ലോക്ക് ഡൗണും സിനിമ മേഖലയേയും ജനജീവിതത്തേയും നിശ്ചലമാക്കുന്നത്. വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ തിയേറ്ററുകൾ അടച്ചിടുകയും സിനിമ ഷൂട്ടിങ്ങുകൾ നിർത്തിനവെച്ച് താരങ്ങൾ വീടുകളിലേയ്ക്ക് മടങ്ങിയിരുന്നു.
സിനിമ ലേകം വൻ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ചിത്രീകരണം നിർത്തിവെച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഇന്നും പലതു പുനരാരംഭിച്ചിട്ടില്ല പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും ചില നല്ല നിമിഷങ്ങൾ സിനിമ മേഖലയിൽ സംഭവിച്ചിട്ടുണ്ട്. ആഘോഷമാക്കേണ്ട കാര്യങ്ങളാണെങ്കിൽ പോലും കോറോണ വൈറസ് വ്യാപനം അതിന്റെ നിറം മങ്ങിച്ചിട്ടുണ്ട്. കൊവിഡ് ഭീഷണിക്കിടയിലും സിനിമ ലോകവും പ്രേക്ഷകരം ആഘോഷമാക്കിയ ചില നല്ല നിമിഷങ്ങൾ.

2019 ൽ ടൊവിനോയുടെ മികച്ച ഒരുപിടി മികച്ച ചിത്രങ്ങളായിരുന്നു തിയേറ്ററുകളിൽ എത്തിയത് .2020 മികച്ച ഒരുപിടി ചിത്രം താരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സിനിമ പകുതി വഴിയ്ക്ക് ആയെങ്കിലും ടൊവിനോടയെ തേടി മറ്റൊരു സന്തോഷം എത്തിയത് 2020 ൽ ആയിരുന്നു. ടൊവിനോയ്ക്ക് രണ്ടാമത് കുഞ്ഞ് പിറന്നത് ഈ കഴിഞ്ഞ ജൂണിലായിരുന്നു. ടൊവിനോ തന്നെയാണ് ഈ സന്തോഷം പ്രേക്ഷകരോട് പങ്കുവെച്ചത്.

സംവിധായകനും തിരക്കഥകൃത്തുമായ ജൂഡ് ആന്റണിയുടെ കുടുംബത്തിലേയ്ക്ക് വീണ്ടും ഒരു മാലഖ കുഞ്ഞ് എത്തിയിട്ടുണ്ട്. ജൂലൈ 1 നായിരുന്നു വീണ്ടും മകൾ പിറന്നത്. കുഞ്ഞ് പിറന്ന സന്തോഷ വിവരം ജൂഡ് തന്നെയാണ് ആരാധകരോട് പങ്കുവെച്ചത്. ഇസബെൽ എന്നാണ ജൂഡിന്റെ പൊന്നോമനയുടെ പേര്. സംവിധായകന്റെ രണ്ടാമത്തെ കുട്ടിയാണിത്.

നടി ദിവ്യ ഉണ്ണിക്കും വീണ്ടുമൊരു കുഞ്ഞ് ജനിച്ചത് മാസങ്ങൾക്ക് മുമ്പായിരുന്നു.. ദിവസങ്ങൾക്ക് മുൻപായിരുന്നു കുഞ്ഞിന്റെ ചോറ് ഊണ് ചടങ്ങ്. ദിവ്യ ചിത്രങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഐശ്വര്യ എന്നാണ് കുഞ്ഞ് മാലാഖയ്ക്ക് പേര് നൽകിയിരിക്കുന്നത്.കഴിഞ്ഞ വര്‍ഷമായിരുന്നു നടിയുടെ രണ്ടാമത്തെ വിവാഹം കഴിഞ്ഞത്. ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുണ്ട് ദിവ്യയ്ക്ക്. അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുന്നു എങ്കിലും നൃത്തരംഗത്ത് സജീവമാണ് താരം.

ലോക്ക് ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ചർച്ചയായ വിവാഹമായിരുന്നു നടൻ ചെമ്പൻ വിനോദിന്റേത്.സൈക്കോളജിസ്റ്റും സൂംമ്പ ട്രെയിനറുമാണ് മറിയം തോമസാണ് താരതത്തിന്റെ ജീവിത സഖി. ആദ്യ വിവാഹത്തിൽ നിന്ന് നിയമപരമായി വേർപിരിഞ്ഞതിന് ശേഷമായിരുന്നു മറിയവുമായുള്ള താരത്തിന്റെ വിവാഹം. ഇവരുടെ പ്രായവ്യത്യാസം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇരുവരും തമ്മിൽ 20 വയസ്സിന്റെ വ്യത്യാസമുണ്ട്.


Click it and Unblock the Notifications











