ചെമ്പരത്തിയിലെ ആനന്ദ് വിനീഷക്ക് സ്വന്തം, വിവാഹത്തില്‍ പങ്കെടുത്ത് അരവിന്ദും ഭാര്യയും, ചിത്രങ്ങള്‍ വൈറല്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് സ്റ്റെബിന്‍. ചെമ്പരത്തിയിലെ ആനന്ദ് എന്നാണ് എല്ലാവരും താരത്തെ വിളിക്കുന്നത്. സീ കേരളത്തില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പരയില്‍ ആനന്ദ് കൃഷ്ണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്റ്റെബിനാണ്. സ്‌ക്രീനില്‍ ഭാര്യയുണ്ടെങ്കിലും താരത്തിന്റെ ജീവിതത്തിലേക്ക് നല്ല പാതി എത്തിയത് ഇപ്പോഴാണ്. സ്‌റ്റെബിന്റെ വിവാഹ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ചുരുങ്ങിയ കാലം കൊണ്ടായിരുന്നു സ്‌റ്റെബിന്‍ ആരാധകരുടെ സ്വന്തം താരമായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്‌റ്റെബിന്‍ തന്റെ പ്രിയസഖിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് അടുത്തിടെ എത്തിയിരുന്നു. ആനന്ദ് വിവാഹിതനാണോ, കൂടെയുള്ള പെണ്‍കുട്ടിയാരാണ് എന്നൊക്കെയായിരുന്നു പ്രേക്ഷകരുടെ സംശയം. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായി മാറിയത്. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

പ്രിയസഖി

പ്രിയസഖി

ആരാണ് ഈ ചേച്ചിയെന്നും, ശരിക്കും ഞെട്ടിയെന്നും ആരാധകര്‍ കമന്റിട്ടിരുന്നു. വിനിഷയും സ്റ്റെബിനും തമ്മിലുള്ള വിവാഹം നടക്കാന്‍ പോവുകയാണെന്നായിരുന്നു ചിലര്‍ പറഞ്ഞത്. ഇതോടെ ആശംസയ അറിയിച്ചും ആരാധകരെത്തിയിരുന്നു. എന്നാണെന്ന് സ്‌റ്റെബിന്‍ പറഞ്ഞില്ലെങ്കിലും ഞായറാഴ്ചയാണ് ആ വിവാഹമെന്ന് ചിലര്‍ പറഞ്ഞിരുന്നു. കാത്തിരിപ്പിനൊടുവിലായി താരത്തിന്റെ വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.

അഭിനയത്തിലേക്ക്

അഭിനയത്തിലേക്ക്

ഇന്റീരിയര്‍ ഡിസൈനറാണ് സ്‌റ്റെബിന്‍. സ്വന്തമായി സ്ഥാപനം നടത്തുന്നുണ്ടായിരുന്നു. അതിനിടയിടയിലായിരുന്നു അഭിനയ രംഗത്തേക്ക് എത്തിയത്. നീര്‍മാതളമെന്ന പരമ്പരയിലൂടെയായിരുന്നു താരമെത്തിയത്. പോലീസ് ഓഫീസറായുള്ള വരവിന് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. ആദ്യ സീരിയല്‍ ഹിറ്റായി മാറിയതിന് ശേഷമായാണ് ചെമ്പരത്തിയിലേക്ക് താരമെത്തിയത്. അഖിലാണ്ഡേശ്വരിയുടെ മകനും കല്യാണിയുടെ പ്രിയതമനുമായുള്ള വരവിനെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. ആദ്യ സീരിയലിലെ കഥാപാത്രത്തിന്റെ പേരും ആനന്ദ് എന്നായിരുന്നു.

വിവാഹം

വിവാഹം

കൊവിഡ് കാലമായതിനാല്‍ ലളിതമായാണ് സ്റ്റെബിന്റെ വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിനീഷയ്ക്കും സ്റ്റെബിനും ആശംസ അറിയിച്ച് താരങ്ങളും ആരാധകരുമെല്ലാം എത്തുന്നുണ്ട്. ആനന്ദിന്റെ വിവാഹത്തിനായി സഹോദരനായ അരവിന്ദും ഭാര്യയും എത്തിയിരുന്നു. അടുത്തിടെയായിരുന്നു പ്രബിന്‍ വിവാഹിതനായത്. പ്രണയവിവാഹമായിരുന്നു താരത്തിന്റേത്. പള്ളിയില്‍ നടന്ന ചടങ്ങിന് ശേഷമായാണ് വിവാഹവിരുന്ന് നടത്തിയത്. വിരുന്നിലായിരുന്നു പ്രബിന്‍ പങ്കെടുത്തത്.

ബ്രോയെ കാണാന്‍

ബ്രോയെ കാണാന്‍

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ നിരവധി പേരാണ് അടുത്തിടെയായി കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ചെമ്പരത്തിയിലെ അരവിന്ദിന്റെ വിവാഹം അടുത്തിടെയായിരുന്നു. അനിയന് പിന്നാലെയായാണ് ചേട്ടനും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ചെമ്പരത്തിയിലൂടെയാണ് കൂടുതല്‍ ആളുകള്‍ തന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയതെന്നും താരം നേരത്തെ പറഞ്ഞിരുന്നു. ചെമ്പരത്തി താരങ്ങളുടെ കുടുംബചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും നിറഞ്ഞുനില്‍ക്കുന്നത്.

More from Filmibeat

Read more about: television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X