twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി ചെയ്താല്‍ നന്നാവുമെന്ന് പറഞ്ഞ വേഷം മോഹന്‍ലാലിലേക്ക് എത്തി, വെളിപ്പെടുത്തി തിരക്കഥാകൃത്ത്

    By Midhun Raj
    |

    മോഹന്‍ലാലിന്റെ കരിയറില്‍ ഇറങ്ങിയ ശ്രദ്ധേയ സിനിമകളിലൊന്നായിരുന്നു പക്ഷേ. 1994ല്‍ ഇറങ്ങിയ ചിത്രത്തില്‍ നടി ശോഭനയായിരുന്നു നായികാ വേഷത്തില്‍ എത്തിയത്. ബാലചന്ദ്ര മേനോന്‍ ഐഎസ് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിച്ച ചിത്രം പ്രമേയപരമായും താരങ്ങളുടെ പ്രകടനം കൊണ്ടുമാണ് ശ്രദ്ധിക്കപ്പെട്ടത്. ചെറിയാന്‍ കല്‍പ്പകവാടിയുടെ തിരക്കഥയില്‍ സംവിധായകന്‍ മോഹനാണ് ഈ ചിത്രം അണിയിച്ചൊരുക്കിയത്.

    മോഹന്‍ലാലിനും ശോഭനയ്ക്കുമൊപ്പം ഇന്നസെന്റ്, തിലകന്‍, എംജി സോമന്‍, ജഗതി ശ്രീകുമാര്‍, കരമന ജനാര്‍ദ്ദന്‍ നായര്‍, സുകുമാരി, ശാന്തി കൃഷ്ണ, മാമുക്കോയ, ഗണേഷ് കുമാര്‍, വേണു നാഗവളളി, കോഴിക്കോട് നാരായണന്‍ നായര്‍, സ്പടികം ജോര്‍ജ്ജ് തുടങ്ങിയവരായിരുന്നു സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ജോണ്‍സണ്‍ മാസ്റ്റര്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പ്പകവാടി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

    പക്ഷേയുടെ

    പക്ഷേയുടെ കഥ കേട്ട് പലരും ഇത് മമ്മൂട്ടിക്ക് പറ്റിയ കഥയാണെന്നാണ് അഭിപ്രായപ്പെട്ടതെന്ന് തിരക്കഥാകൃത്ത് പറയുന്നു. എന്നാല്‍ ഈ സിനിമയില്‍ മോഹന്‍ലാല്‍ നന്നായി തിളങ്ങുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു. സിനിമയുടെ ക്ലൈമാക്‌സ് എഴുതാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു, തിയ്യേറ്ററുകളില്‍ വിജയമായ ചിത്രം ഇന്നും ഓര്‍ത്തിരിക്കുന്നത് അതിന്റെ ക്ലൈമാക്‌സിന്റെ പ്രത്യേകത കൊണ്ടാണെന്നും ചെറിയാന്‍ കല്‍പ്പകവാടി പറഞ്ഞു.

    പവിത്രം, തേന്മാവിന്‍ കൊമ്പത്ത്, പിന്‍ഗാമി, മിന്നാരം തുടങ്ങിയ സിനിമകള്‍

    പവിത്രം, തേന്മാവിന്‍ കൊമ്പത്ത്, പിന്‍ഗാമി, മിന്നാരം തുടങ്ങിയ സിനിമകള്‍ പുറത്തിറങ്ങിയ അതേവര്‍ഷം തന്നെയായിരുന്നു മോഹന്‍ലാലിന്റെ പക്ഷേ പുറത്തിറങ്ങിയത്. പിന്‍ഗാമി ഒഴികെ മറ്റെല്ലാ ചിത്രങ്ങളിലും ശോഭന തന്നെയായിരുന്നു ആ വര്‍ഷം മോഹന്‍ലാലിന്റെ നായികാ വേഷത്തില്‍ എത്തിയത്. പവിത്രം എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനവും ആ വര്‍ഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    Recommended Video

    സൂപ്പര്‍ താരങ്ങള്‍ നോ പറഞ്ഞ സൂപ്പര്‍ഹിറ്റുകള്‍ | FilmiBeat Malayalam
    1994ല്‍ തന്നെയാണ് മോഹന്‍ലാലിന്റെ

    1994ല്‍ തന്നെയാണ് മോഹന്‍ലാലിന്റെ തേന്മാവിന്‍ കൊമ്പത്ത് തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയത്. 250ല്‍ അധികം ദിവസം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ആ വര്‍ഷം എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളിലൊന്നായും മാറിയിരുന്നു. മലയാളത്തില്‍ ഇറങ്ങിയ എറ്റവും മികച്ച കോമഡി ചിത്രങ്ങളില്‍ ഒന്നുകൂടിയായാണ് തേന്മാവിന്‍ കൊമ്പത്ത് അറിയപ്പെടുന്നത്. മോഹന്‍ലാലിന്റെതായി ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ചിത്രം കൂടിയായിരുന്നു തേന്മാവിന്‍ കൊമ്പത്ത്. പ്രിയദര്‍ന്റെ സംവിധാനത്തിലായിരുന്നു സിനിമ ഒരുങ്ങിയത്.

    Read more about: mohanlal
    English summary
    Cheriyan Kalpakavadi Revealed An Unknown Casting Story Of Mohanlal Starrer Pakshe
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X