ആടി പാടി പ്രണയിച്ച് സണ്ണി വെയിനും റിദ്ദിയും! വീഡിയോ ഗാനം പുറത്ത് വിട്ട് നിവിന്‍ പോളി
ആര്‍ എസ് വിമല്‍ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. നടന്‍ മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ടൈറ്റില്‍ പോസ്റ്റര്‍ വന്നിരിക്കുകയാണ്. ചെത്തി മന്ദാരം തുളസി എന്നാണ് സിനിമയുടെ പേര്. സണ്ണി വെയിന്‍ ആണ് നായകനായിട്ടെത്തുന്നത്.
ഇപ്പോഴിതാ സിനിമയില്‍ നിന്നും ആദ്യ ഗാനം പുറത്തിറക്കി. നിവിന്‍ പോളിയാണ് പാട്ട് ആരാധകര്‍ക്കായി പുറത്ത് വിട്ടത്. 96 എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലെ ഗാനങ്ങള്‍ ഒരുക്കിയ ഗോവിന്ദ് വസന്ത മേനോന്‍ ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. സണ്ണി വെയിനും റിദ്ധി കുമാറുമാണ് ചിത്രത്തിലെ നായിക നായകന്മാരായി അഭിനയിക്കുന്നത്. ഇരുവരും തകര്‍ത്തഭിനയിച്ച പ്രണയഗാനമാണ് പുറത്ത് വന്നിരിക്കുന്നത്.

എ സ്റ്റോറി ഓഫ് സോള്‍മേറ്റ് എന്ന ടാഗ് ലൈനോടെയാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. മഞ്ഞുമലയുടെ പശ്ചാതലത്തിലാണ് ഗാനരംഗം മുഴുവന്‍ ചിത്രീകരിച്ചിരിക്കുന്നത്. ഏറ്റവും വലിയ മതം പ്രണയമാണ്. ജീവിക്കാന്‍ നമുക്ക് അത് മാത്രം മതി എന്നും പറഞ്ഞാണ് പാട്ട് അവസാനിക്കുന്നത്. എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയ്ക്ക് ശേഷം ആര്‍ എസ് വിമലിന്റേതായി ഒരുങ്ങുന്ന സിനിമയാണിത്. കിടിലനൊരു പ്രണയകഥയാണ് ചിത്രത്തിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നതെന്നാണ് പുറത്ത് വന്ന പാട്ടില്‍ നിന്നും വ്യക്തമാവുന്നത്.\


Click it and Unblock the Notifications











