ലേഡി സൂപ്പർസ്റ്റാറിന്റെ ഭാര്യയായതോടെ ഡമ്മിയായി; ആ സംഭവം വിഘ്നേശിനെ ഏറെ ബാധിച്ചു; ചെയ്യാർ ബാലു

തമിഴ് സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് സംവിധായകൻ വിഘ്നേശിന്റെ കരിയറിലെ വളർച്ച കണ്ട്. എന്റർടെയ്നിം​ഗ് സിനിമകളിലൂടെ മുൻനിര സംവിധായകനായി വിഘ്നേശ് മാറുമെന്ന് ഏവരും പറയുന്നു. പോടാ പോടീ എന്ന ആദ്യ സിനിമ പരാജയപ്പെട്ടെങ്കിലും നാനും റൗഡി താൻ എന്ന സിനിമ ഹിറ്റായതോടെ തമിഴകത്ത് വഴിത്തിരിവായി. മികച്ച വിജയം നേടിയ സിനിമ വിഘ്നേശിന് ഏറെ പ്രശംസകളും നേടിക്കൊടുത്തു. കരിയറിനൊപ്പം വിഘ്നേശിന്റെ ജീവിതവും ഈ സിനിമയിലൂടെ മാറി മറിഞ്ഞു.

നാനും റൗഡി താനിന്റെ ഷൂട്ടിനിടെയാണ് നയൻതാരയും വിഘ്നേശും പ്രണയത്തിലാവുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹവും ചെയ്തു. ഇന്ന് നടിക്കും രണ്ട് മക്കൾക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നു. അതേസമയം ഇക്കാലയളവിനിടെ വിഘ്നേശിന്റെ കരിയറിലുണ്ടായ വീഴ്ച ചെറുതല്ല. നാനും റൗഡി താനിന് ശേഷം ഒരു ഹിറ്റ് സിനിമ പോലും വിഘ്നേശിനില്ല. അജിത്തിനെ നായകനാക്കി ചെയ്യാനിരുന്ന സിനിമയിൽ നിന്നും വിഘ്നേശിനെ മാറ്റുകയും ചെയ്തു.

Nayanthara  Vignesh Shivan

പുതിയ ചിത്രം എൽഐസി പ്രഖ്യാപിച്ചിട്ട് ഏറെ നാളായെങ്കിലും സിനിമയുടെ ഷൂട്ടിം​ഗ് പൂർത്തിയായിട്ടില്ല. ഇപ്പോഴിതാ വിഘ്നേശ് ശിവന്റെ കരിയറിലെ വീഴ്ചയെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാർ ബാലു. വിഘ്നേശ് ശിവനേക്കാൾ പ്രശസ്തയാണ് നയൻതാര. പത്രത്തിൽ നയൻതാര എന്നെഴുതിയിട്ടേ വിഘ്നേശ് എന്നെഴുതൂ. കാരണം നടിയാണ് പ്രശസ്ത. ഒരു ലേഡി സൂപ്പർസ്റ്റാറെ വിവാ​ഹം ചെയ്യുമ്പോൾ നിങ്ങൾ ഡമ്മിയാകും. അതിൽ ഒന്നും ചെയ്യാൻ പറ്റില്ല.

അതിനെല്ലാമപ്പുറം വിഘ്നേശിന്റെ മാർക്കറ്റ് ഇടിഞ്ഞത് അജിത്തിന്റെ സിനിമയിൽ നിന്നും വിഘ്നേശിനെ പുറത്താക്കിയതോടെയാണെന്നും ചെയ്യാർ ബാലു പറയുന്നു. ഒരു സൂപ്പർസ്റ്റാറിന്റെ പടത്തിൽ നിന്നും പുറത്താകുമ്പോൾ സംവിധായകനെ അത് വലിയ തോതിൽ ബാധിക്കും. സാധാരണ നടന്മാർ പോലും കഥ കേൾക്കും. ഇതാണ് വിഘ്നേശിനെ ബാധിച്ചതെന്നും ചെയ്യാർ ബാലു പറയുന്നു.

Nayanthara  Vignesh Shivan

തമിഴ് മീഡിയയിൽ നയൻതാരയും വിഘ്നേശും അ‌ടുത്ത കാലത്തായി സജീവ ചർച്ചാ വിഷയമാണ്. നടി കുടുംബ ജീവിതത്തിലേക്ക് കടന്ന ശേഷം കരിയറിൽ വീഴ്ച വന്നെന്ന് പൊതുവെ അഭിപ്രായമുണ്ട്. അടുത്ത കാലത്തിറങ്ങിയതിൽ ജവാൻ മാത്രമാണ് നയൻതാരയുടെ ഹിറ്റ് സിനിമ. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ നടിക്ക് പിഴവ് പറ്റുന്നുണ്ടെന്ന് നിരീക്ഷണമുണ്ട്.

ഇതിനിടയിലാണ് വിഘ്നേശും കരിയറിൽ പ്രതിസന്ധി നേരിടുന്നത്. വൈകാതെ തന്നെ താര ദമ്പതികൾ ശക്തമായ തിരിച്ച് വരവ് കോളിവുഡിൽ ന‌ടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അന്നപൂരണിയാണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മലയാളത്തിൽ ഡിയർ സ്റ്റുഡന്റ്സ് എന്ന സിനിമയിൽ നയൻതാര ഒപ്പുവെച്ചിട്ടുണ്ട്. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ. നയൻതാരയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. കരിയറിൽ വിഘ്നേശും നയൻതാരയും പരസ്പരം വലിയ പിന്തുണ നൽകുന്നുണ്ട്.

More from Filmibeat

Read more about: nayanthara vignesh shivan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X