'ദുൽഖർ അല്ലാതെ ഒരു യുവനടനും ചെയ്യില്ല, മമ്മൂട്ടിക്ക് ആറ്റിറ്റ്യൂടുണ്ട്, എല്ലാം ഓപ്പോസിറ്റാണ്'; ചെയ്യാർ ബാലു!
താരങ്ങളുടെ മക്കൾ സിനിമയിൽ അഭിനയിക്കാൻ വരുന്നുവെന്ന് പറഞ്ഞാൽ തന്നെ ആളുകൾ വിധിയെഴുത്ത് തുടങ്ങും. പ്രണവ് മോഹൻലാൽ, ദുൽഖർ സൽമാൻ തുടങ്ങിയവരെല്ലാം ഇതെല്ലാം അനുഭവിച്ചിട്ടുള്ളവരാണ്. അച്ഛന്റെ ഏഴ് അയലത്ത് എത്താൻ പറ്റില്ലല്ലോ പിന്നെ എന്തിനാണ് പറ്റാത്ത പണിക്ക് ഇറങ്ങുന്നതെന്നാണ് പ്രണവും ദുൽഖറുമെല്ലാം ആദ്യത്തെ സിനിമ ചെയ്തശേഷം ഏറ്റവും കൂടുതൽ കേട്ട കമന്റുകൾ.
മമ്മൂട്ടിയുടെ മകനെന്ന ടാഗ് ലൈനിൽ വന്നത് കൊണ്ട് ആദ്യ സിനിമയായ സെക്കന്റ് ഷോയുടെ സമയത്ത് താൻ അനുഭവിച്ച പ്രശ്നങ്ങളെ കുറിച്ചും കളിയാക്കലുകളെ കുറിച്ചും ദുൽഖർ പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ മമ്മൂട്ടിയുടെ മകനായിട്ടല്ല പാൻ ഇന്ത്യൻ സ്റ്റാർ എന്ന ലെവലിലാണ് ദുൽഖർ സൽമാൻ അറിയപ്പെടുന്നത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മലയാളത്തിലെ യുവതാരവും ദുൽഖർ സൽമാനാണ്. സീതാരാമം റിലീസിന് ശേഷം ദുൽഖറിന്റെ ആരാധകരുടെ എണ്ണം വർധിച്ചിട്ടേയുള്ളു.

ഇപ്പോഴിതാ സിനിമാ നിരൂപകനും മാധ്യമപ്രവർത്തകനുമായ ചെയ്യാർ ബാലു മമ്മൂട്ടിയേയും ദുൽഖർ സൽമാനേയും കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. പല യുവനടന്മാരും ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ സൂപ്പർ താരത്തിന്റെ മകനാണ് എന്നുള്ള ടാഗ് ലൈൻ പോലും മറന്ന് ദുൽഖർ ചെയ്യാറുണ്ടെന്നും ചെയ്യാർ ബാലു പറയുന്നു.
'വളരെ ഡൗൺ ടു എർത്താണ് ദുൽഖർ സൽമാൻ. മലയാള താരങ്ങൾക്ക് എന്തൊക്കെ പറഞ്ഞാലും ഒരു അഹങ്കാരമുണ്ട്. ദുൽഖറിന് പക്ഷെ ഇതില്ല. ഒരു അഭിമുഖം എടുക്കാനായി ദുൽഖറിനെ വീട്ടിൽ പോയി കണ്ടിരുന്നു. ചെന്നൈ തമിഴ് സംസാരിക്കുന്ന പക്ക തമിഴ്നാട് പയ്യനെയാണ് അവിടെ ഞാൻ കണ്ടത്. അദ്ദേഹം മലയാളം കലർന്ന തമിഴായിരിക്കും പറയുകയെന്നാണ് ഞാൻ കരുതിയിരുന്നത്.'

'ചെന്നൈയിലാണ് താൻ വളരെ നാളായി വളരുന്നതെന്നും അതുകൊണ്ട് തന്നെ തമിഴ് നന്നായി സംസാരിക്കുമെന്നും ദുൽഖർ എന്നോട് പറഞ്ഞു', ചെയ്യാർ ബാലു പറയുന്നു. 'മമ്മൂട്ടിയുടെ സ്വഭാവവും ദുൽഖറിന്റെ സ്വഭാവവും രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്നതാണ്. മമ്മൂട്ടി കുറച്ച് ആറ്റിറ്റ്യൂടുള്ള കൂട്ടത്തിലാണ്. മമ്മൂട്ടിയുടെ മകനാണെന്ന് തമിഴ്നാട്ടിൽ വന്നപ്പോൾ ആദ്യം ദുൽഖർ ആരോടും പറഞ്ഞിരുന്നില്ല.'
'സംവിധായകർക്ക് വേണ്ടി പ്രവർത്തിക്കുന്ന നടനാണ് ദുൽഖർ സൽമാൻ. കണ്ണും കണ്ണും കൊള്ളയടിത്താൽ സിനിമ ചെയ്യാൻ വേണ്ടി സംവിധായകൻ ഡെസിംഗ് പെരിയസ്വാമി നിരവധി നടന്മാരെ പോയി കണ്ട് കഥ പറഞ്ഞതാണ്. പക്ഷെ ആരും ആ സിനിമ ചെയ്യാൻ തയ്യാറായില്ല. അവസാനം ആരോ പറഞ്ഞിട്ടാണ് ദുൽഖർ സൽമാനോട് അദ്ദേഹം കഥ പറഞ്ഞത്.'
'സിനിമാ ചെയ്യാമെന്ന് സമ്മതിച്ചശേഷം സിനിമ പുറത്തിറക്കാൻ അടക്കം സംവിധായകനും നിർമാതാവിനുമൊപ്പം നിന്ന് ദുൽഖർ സൽമാൻ എല്ലാവിധ സഹായങ്ങളും ചെയ്തു. പ്രതിഫലത്തിൽ ചെറിയ തുക പെന്റിങ് വന്നാൽ പോലും ഡബ്ബിങിന് വരാത്ത താരങ്ങളുള്ള കാലഘട്ടത്തിലാണ് ദുൽഖർ ഇത്രയേറെ സഹായങ്ങൾ സംവിധായകനും നിർമാതാവിനും ചെയ്തുകൊടുത്തത്.'
'സീതാരാമം എന്ന തലക്കെട്ട് വെച്ച് സിനിമ ചെയ്തതിനെ കുറിച്ച് മോശമായ രീതിയിൽ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചപ്പോൾ പോലും മിതത്വം പാലിച്ച് മാന്യമായി ഉത്തരം പറഞ്ഞു ദുൽഖർ സൽമാൻ. ഒറ്റ ടേക്കിൽ ഷോട്ട് ഓക്കെയാക്കുന്ന നടൻ കൂടിയാണ് ദുൽഖർ സൽമാനെന്നും', ചെയ്യാർ ബാലു പറയുന്നു.
ഇത്രയേറെ സ്ത്രീകൾ ആരാധകരായിയുണ്ടായിട്ടും ഒരു ഗോസിപ്പ് പോലും ദുൽഖറിന്റെ പേരിൽ വന്നിട്ടില്ലായെന്നുള്ളതും പ്രശംസനീയമാണെന്നും ചെയ്യാൻ ബാലു കൂട്ടിച്ചേർത്തു. കിങ് ഓഫ് കൊത്തയാണ് റിലീസിന് തയ്യാറെടുക്കുന്ന ദുൽഖറിന്റെ ഏറ്റവും പുതിയ സിനിമ.


Click it and Unblock the Notifications