'ഒന്നും വേണ്ടെന്ന് പറഞ്ഞാണ് വിവാഹിതയായി പോയത്, പക്ഷെ സംഭവിച്ചത്'; മീരയെക്കുറിച്ച് ചെയ്യാറു ബാലു

മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നായിക നടിയാണ് മീര ജാസ്മിൻ. മഞ്ജു വാര്യർക്ക് ശേഷം മലയാളികൾക്ക് പ്രത്യേക മമത തോന്നിയ നടിയും മീര ജാസ്മിനാണ്. അത്ര മാത്രം നല്ല കഥാപാത്രങ്ങൾ‌ നടിക്ക് ലഭിച്ചു. അച്ചുവിന്റെ അമ്മ, രസതന്ത്രം, കസ്തൂരിമാൻ, സ്വപ്നക്കൂട് തുടങ്ങിയ സിനിമകളിലെ മീരയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റി. മറുഭാഷകളിലും മീര തിളങ്ങി. സണ്ടക്കോഴി, റൺ തുടങ്ങിയ സിനിമകളാണ് തമിഴകത്ത് നടിയുടെ ​കരിയർ ​ഗ്രാഫിൽ ​ഗുണം ചെയ്തത്.

കരിയറിൽ തിളങ്ങി നിന്ന മീരയ്ക്ക് പിന്നീട് പരാജയങ്ങളുമുണ്ടായി. ഒരു കാലത്ത് മീരയെ സിനിമകളിലേ കാണാതെയായി. ഇടയ്ക്ക് വന്ന് ചില സിനിമകൾ ചെയ്തെങ്കിലും ഇവയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. ദുബായിൽ സ്ഥിര താമസമാക്കിയ മീര കഴിഞ്ഞ വർഷം മകൾ എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുകയും ചെയ്തു.

മീരയെക്കുറിച്ച് തമിഴ് സിനിമാ രം​ഗത്തെ മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിവാദങ്ങൾ മീരയുടെ കരിയറിനെ ബാധിച്ചിരുന്നെന്ന് ഇദ്ദേഹം പറയുന്നു. അരംനാട് എന്ന തമിഴ് യൂട്യൂബ് ചാനലിനോടാണ് പ്രതികരണം. മലയാളം സിനിമയോ തമിഴ്, തെലുങ്ക് കന്നഡ സിനിമകളോ വേണ്ടെന്ന് പറഞ്ഞാണ് നടി വിവാഹിതയായി ദുബായിലേക്ക് പോകുന്നത്. അതോടെ മീര ജാസ്മിനെ എല്ലാവരും മറന്നു.

Meera Jasmine

പക്ഷെ ആ വിവാഹബന്ധം പരാജയപ്പെട്ടു. അതിന് ശേഷമാണ് ഇപ്പോൾ തിരിച്ചു വന്നിരിക്കുന്നതെന്നും ചെയ്യാറു ബാലു വ്യക്തമാക്കി. മീര ജാസ്മിൻ മുമ്പത്തേക്കാൾ മോഡേൺ ആയതിനെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു.

മീര വണ്ണം വെച്ച സമയത്ത് ചെയ്ത സിനിമയാണ് മമ്മട്ടിയാൻ. ആ സമയത്ത് നടന്ന പ്രസ്മീറ്റിൽ കണ്ടപ്പോൾ പഴയ മീര ജാസ്മിനാണോ ഇതെന്ന് ചോദിച്ച് എല്ലാവരും അമ്പരന്നു. ഇപ്പോൾ വണ്ണം കുറച്ച് സോഷ്യൽ മീഡിയയിൽ ​ഗ്ലാമറസായ വസ്ത്രങ്ങൾ ധരിച്ച് ഫോട്ടോകൾ പങ്കുവെക്കുന്നു. ഒരു കാലഘട്ടത്തിൽ ​ഗ്ലാമറസായി അഭിനയിക്കില്ലെന്ന് നിബന്ധന വെച്ച് നിർമാതാക്കളെ തിരിച്ചയച്ച നടിയാണ് മീരയെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.

Meera Jasmine

മലയാള സിനിമാ രം​ഗത്ത് മീരയ്ക്ക് വിലക്ക് നേരിട്ടിരുന്നെന്നും ചെയ്യാറു ബാലു പറയുന്നു. ദിലീപിന്റെ സിനിമയിൽ മീര അഭിനയിക്കാത്തതിനെ തുടർന്നാണ് വിലക്ക് വന്നത്. വിലക്ക് വന്നത് താനറിയില്ലെന്ന് പറഞ്ഞ് മീര വീണ്ടും അഭിനയിച്ചു. അത് വലിയ പ്രശ്നമായെന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു. ട്വന്റി ട്വന്റി എന്ന സിനിമയെക്കുറിച്ചാണ് ചെയ്യാറു ബാലു സംസാരിച്ചത്. ദിലീപ് നിർമ്മിച്ച ഈ സിനിമയിൽ അഭിനയിക്കാത്തതിന്റെ പേരിൽ മീരയെ വിലക്കിയെന്ന് അന്ന് വാർത്തകൾ വന്നിരുന്നു.

എന്നാൽ അങ്ങനെ പറഞ്ഞ് കേട്ടെങ്കിലും തന്റെ മേൽ വിലക്ക് വന്നില്ലെന്നാണ് പിന്നീടൊരിക്കൽ നൽകിയ അഭിമുഖത്തിൽ മീര വ്യക്തമാക്കിയത്. 2014 ലാണ് മീര ദുബായിലെ എഞ്ചിനീയറായ അനിൽ ജോണിനെ വിവാഹം ചെയ്തത്. ഈ ബന്ധം പിരിഞ്ഞെന്ന് അഭ്യൂഹമുണ്ടെങ്കിലും നടി ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ചെയ്യാറു ബാലു പറഞ്ഞത് പോലെ ഒരു ഘട്ടത്തിൽ മീര വണ്ണം വെച്ചത് സിനിമാ ലോകത്ത് സംസാരമായിരുന്നു.

നടിയുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. പിന്നീട് കുറേനാളുകൾക്ക് ശേഷം പഴയ സൗന്ദര്യം വീണ്ടെടുത്ത മീരയയെയാണ് പ്രേക്ഷകർ കണ്ടത്. ഇന്ന് ഇൻസ്റ്റ​ഗ്രാമിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് വൈറലാകാറുണ്ട്. സിനിമകളിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് മീര ജാസ്മിൻ. മലയാളത്തിൽ ക്യൂൻ എലിസബത്ത്, തമിഴിൽ ടെസ്റ്റ് എന്നീ സിനിമകൾ റിലീസ് ചെയ്യാനുണ്ട്.

More from Filmibeat

Read more about: meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X