'രജിനിയെ സന്ദർശിക്കാൻ ലോറൻസിന് എപ്പോൾ വേണമെങ്കിലും ചെല്ലാം, ബ്രെയിൻ ട്യൂമറിനെ അതിജീവിച്ചു'; ചെയ്യാർ ബാലു!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രാഘവ ലോറൻസ്. കാഞ്ചന സീരിസ് സിനിമകളിലൂടെയാണ് താരം മലയാളത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. ഈ സിനിമകൾ എല്ലാം തന്നെ കേരളത്തിലും വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത്.

ഇവ എഴുതി സംവിധാനം ചെയ്തതും രാഘവ ലോറൻസ് തന്നെയാണ്. നായകനും ലോറൻസ് തന്നെയായിരുന്നു. നടൻ, സംവിധായകൻ എന്നതിന് പുറമെ മികച്ച ഒരു നർത്തകൻ കൂടിയാണ് താരം. സിനിമയിലെത്തിയ കാലം മുതൽ സൂപ്പർസ്റ്റാർ രജിനികാന്തുമായി വലിയൊരു ആത്മബന്ധം ലോറൻസിനുണ്ട്.

അതിന് പിന്നിലെ കഥ എന്താണെന്ന് പലർക്കും അറിയില്ല. താൻ എന്ത് പുതിയ കാര്യം ചെയ്യാൻ ഒരുങ്ങുമ്പോഴും ലോറൻസ് ആദ്യം എത്തുന്നത് തലൈവരുടെ വീട്ടിലേക്കാണ്. അവിടെ പോയി അദ്ദേഹവുമായി സംസാരിച്ച് അനു​ഗ്രഹവും വാങ്ങിയ ശേഷം മാത്രമെ എന്തും ലോറൻസ് ആരംഭിക്കൂ. രജിനികാന്തുമായി ലോറൻസിനുള്ള ആത്മബന്ധം പലരേയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

Raghava Lawrence

രജിനികാന്തിനെ സന്ദർശിക്കാൻ വീട്ടിലേക്ക് അപ്പോയ്ൻമെന്റ് എടുക്കാതെ കയറി ചെല്ലാൻ അനുവാദമുള്ള ചുരുക്കം ചില ആളുകളിൽ ഒരാൾ കൂടിയാണ് ലോറൻസ്. ലോറൻസ്-രജിനികാന്ത് ബന്ധത്തെ കുറിച്ച് സിനിമാ നിരൂപകനും മാധ്യമപ്രവർത്തകനുമായ ചെയ്യാർ ബാലു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്ര​ദ്ധനേടുന്നത്.

സ്വന്തം സിനിമയുടെ പാർട്ട് 2 എടുക്കാൻ ഒട്ടും താൽപര്യമില്ലാത്ത ഒരാളാണ് രജിനികാന്ത്. എന്നാൽ ചന്ദ്രമുഖിയുടെ രണ്ടാം ഭാ​ഗം ചെയ്യാൻ രാഘവ ലോറൻസിനെ അദ്ദേഹം അനുവദിച്ചിട്ടുണ്ടെങ്കിൽ രാഘവ ലോറൻസിന് അദ്ദേഹത്തിന്റെ മനസിൽ അത്രത്തോളം വലിയ സ്ഥാനമുണ്ടെന്നാണ് വ്യക്തമാകുന്നതെന്നാണ് ചെയ്യാർ ബാലു പറയുന്നത്.

ആദ്യ ഭാഗത്തില്‍ ജ്യോതിക അവതരിപ്പിച്ച ചന്ദ്രമുഖി എന്ന വേഷം രണ്ടാം ഭാഗത്തില്‍ ബോളിവുഡ് താരം കങ്കണ റണാവത്ത് ആണ് അവതരിപ്പിക്കുന്നത്. കോമഡി ഹൊറര്‍ ത്രില്ലറായി ഒരുക്കിയ ചന്ദ്രമുഖിയുടെ ആദ്യ ഭാഗം സംവിധാനം ചെയ്ത പി.വാസു തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ലോറൻസിനെ രജിനി ആദ്യമായി കണ്ട കഥയും ചെയ്യാർ ബാലു പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

'തുടക്കത്തിൽ സൂപ്പർ സുബ്ബരാജ് എന്ന സ്റ്റണ്ട് മാസ്റ്ററുടെ അസിസ്റ്റന്റായിരുന്നു ലോറൻസ്. അ​​ദ്ദേഹത്തിന് ബീഡ തയ്യാറാക്കി നൽകുക എന്നതായിരുന്നു ലോറൻസിന്റെ ജോലി. കൂടാതെ വലിയ താരങ്ങളുടെ കാറുകളും തുടച്ച് കൊടുക്കുമായിരുന്നു.'

raghava lawrence

'ഒരു ദിവസം രജിനിയുടെ സിനിമയിൽ സൂപ്പർ സുബ്ബരാജ് സ്റ്റണ്ട് ചെയ്യുന്ന സമയത്ത് രജിനി ലോറൻസിനെ ശ്രദ്ധിക്കാൻ തുടങ്ങി. വിശ്രമമില്ലാതെ ഒരോ ജോലിയും നോക്കി കൃത്യമായി ചെയ്യുന്നത് കണ്ട് രജിനിയും ഇംപ്രസായി. തിരക്കിയപ്പോഴാണ് സൂപ്പർ സുബ്ബരാജിന്റെ അസിസ്റ്റന്റാണെന്ന് സൂപ്പർ താരത്തിന് മനസിലായത്.'

'വെറും അസിസ്റ്റന്റ് ജോലി ചെയ്യുന്ന പയ്യൻ അല്ലെന്നും നന്നായി ഡാൻസ് കളിക്കുമെന്നും ബ്രെയിൻ ട്യൂമർ എന്ന അസുഖവുമായി പോരാടി ജീവിക്കുന്ന പയ്യനാണെന്നും സെറ്റിലുള്ളവർ ലോറൻസിനെ കുറിച്ച് രജിനിക്ക് പറഞ്ഞ് കൊടുത്തു. ശേഷം അ​ദ്ദേഹം ലോറൻസിനെ അടുത്ത് വിളിച്ച് സംസാരിച്ചു.'

'താൻ എന്ത് സഹായമാണ് ചെയ്ത് തരേണ്ടതെന്ന് ചോദിച്ചപ്പോൾ ഡാൻസർ യൂണിയനിൽ മെമ്പർഷിപ്പ് എടുക്കാൻ സഹായിക്കണമെന്നാണ് ലോറൻസ് മറുപടിയായി പറഞ്ഞത്. അക്കാലത്ത് സ്വാധീനമില്ലാത്തവർക്ക് ഡാൻസർ യൂണിയനിൽ മെമ്പർഷിപ്പ് എടുക്കുക പ്രയാസമായിരുന്നു. ലോറൻസ് പണം ആവശ്യപ്പെടുമെന്നാണ് രജിനി കരുതിയത്. എന്നാൽ ഈ മറുപടി ലോറൻസിനോടുള്ള സൂപ്പർ സ്റ്റാറിന്റെ മതിപ്പ് കൂടാൻ കാരണമായി.'

'പിന്നീട് അദ്ദേഹം മെമ്പർഷിപ്പ് എടുത്ത് കൊടുക്കുകയും ചെയ്തു. അവിടെ നിന്നുമാണ് ലോറൻസിന് രജിനിയോട് ആത്മബന്ധം തുടങ്ങിയതെന്നും', ചെയ്യാർ ബാലു പറയുന്നു. അഭിനയത്തിന് പുറമെ താൻ സമ്പാദിക്കുന്നതിൽ ഭൂരിഭാ​ഗം തുകയും ജീവികാരുണ്യപ്രവർത്തനങ്ങൾക്കാണ് ലോറൻസ് ചിലവഴിക്കുന്നത്.

More from Filmibeat

Read more about: raghava lawrence
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X