'മീനയെ ആ വേഷത്തിൽ കണ്ടതോടെ നാട്ടുകാർ കൂടി... മീനയും ഭയന്നു, വിവാഹമായതോടെ ഷോക്കായിരുന്നു'; ചെയ്യാർ ബാലു!

നടി മീനയുടെ സിനിമ ജീവിതത്തിന്റെ 40 വർഷങ്ങൾ അടുത്തിടെയാണ് പൂർത്തിയായത്. ബാലതാരമായെത്തി തെന്നിന്ത്യയിലെ ശ്രദ്ധേയ നായികയായി ഉയർന്ന മീന നാൽപത്തിയേഴ് വയസ് പിന്നിട്ടിട്ടും സിനിമയിൽ സജീവമാണ്. തെന്നിന്ത്യൻ സിനിമാ ലോകത്തെ എല്ലാ സൂപ്പർ താരങ്ങളുടെയും നായികയായിട്ടുണ്ട് മീന. മലയാളത്തിൽ നിരവധി സിനിമകളിൽ മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള താരങ്ങളുടെ നായികയായിട്ടുണ്ട് മീന. ബ്രോ ‍ഡാഡിയിൽ പൃഥ്വിരാജിന്റെ അമ്മ വേഷമാണ് മീന ചെയ്തത്.

പാതി മലയാളിയണെങ്കിൽ കൂടിയും തമിഴ്നാട്ടിലാണ് മീന വളർന്നത്. അമ്മ വഴിയാണ് മീന വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്. ഒരു സമയത്ത് പഠനത്തിന് പോലും സമയമില്ലാത്ത തരത്തിൽ തിരക്കിലായിരുന്നു മീന. അമ്മയുടെ വഴിയെ തന്നെയാണ് മീനയുടെ ഏക മകൾ നൈനികയുടെയും സഞ്ചാരം. തെറിയിലൂടെയാണ് നൈനിക സിനിമയിൽ അരങ്ങേറിയത്.

Meena

മകളെയും കൊണ്ട് അഭിനയിപ്പിക്കാൻ എത്തിയപ്പോഴാണ് ഒരു കാലത്ത് കുട്ടിയായിരുന്ന തന്നെയും കൊണ്ട് തന്റെ അമ്മ അനുഭവിച്ചിരുന്ന കഷ്ടപ്പാടുകൾ എത്രയാണെന്ന് മനസിലായതെന്ന് മീന പറഞ്ഞിരുന്നു. കുറച്ച് നാളുകൾ‌ക്ക് മുമ്പാണ് മീനയുടെ ഭർത്താവ് സാ​ഗർ അസുഖം മൂലം മരിച്ചത്. ഭർത്താവിന്റെ വേർപാട് മീനയെ മാനസികമായി തകർത്തു.

കൂട്ടുകാരും ബന്ധുക്കളും മകളും ചേർന്നാണ് മീനയെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. മീനയുടെ ഭർത്താവ് വിദ്യാസാഗർ കുറച്ച് വർഷങ്ങളായി ശ്വാസകോശ രോഗങ്ങൾക്ക് ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ വർ‌ഷം കോവിഡ് ബാധിച്ചതിനെ തുടർന്നാണ് ശ്വാസകോശ രോഗം ഗുരുതരമായത്.

വിദ്യാസാഗറിന്റെ ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതുകൊണ്ട് ശസ്ത്രക്രിയ നീണ്ടുപോവുകയായിരുന്നു. 2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ഭർത്താവിനെ കുറിച്ച് എപ്പോഴും വാതോരാതെ സംസാരിക്കുന്നയാളാണ് മീന.

ഇപ്പോഴും ഭർത്താവിന്റെ മരണം ഉൾക്കൊള്ളാനായിട്ടില്ലെന്നും ആ ശൂന്യത ഇപ്പോഴും തനിക്ക് അനുഭവപ്പെടുന്നുണ്ടെന്നും മീന പറയാറുണ്ട്. കരിയറിന്റെ പീക്ക് ലെവലിൽ നിൽക്കുമ്പോഴായിരുന്നു വിവാഹം എന്നതുകൊണ്ട് തന്നെ മീനയുടെ വിവാഹം ആരാധകരെ വിഷമിപ്പിച്ചിരുന്നുവെന്ന് പറയുകയാണ് ഫിലിം ക്രിട്ടിക്കും മാധ്യമപ്രവർത്തകനുമായ ചെയ്യാർ ബാലു.

Meena

അമ്മൻ വേഷം കെട്ടി മീന വരുന്നത് കാണുമ്പോൾ ആളുകൾ ഭക്തിയോടെ നിൽക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും ചെയ്യാർ ബാലു പറയുന്നു. 'അജിത്തിന്റെ സിറ്റിസൺ എന്ന സിനിമയിലേക്ക് മീനയെ കാസ്റ്റ് ചെയ്തപ്പോൾ‌ എല്ലാവർക്കും സംശയമായിരുന്നു മീനയ്ക്ക് ഈ കഥാപാത്രം ചേരുമോ ചെയ്യാനാകുമോ എന്നതെല്ലാമായിരുന്നു എല്ലാവരുടെയും സംശയം.'

'പക്ഷെ മീന നന്നായി ചെയ്തു. അക്കാലത്ത് തെലുങ്കിൽ അമ്മൻ വേഷം ചെയ്തും ആരാധകരെ സമ്പാ​ദിച്ചിരുന്നു മീന. ഒരിക്കൽ ഷൂട്ടിന് വേണ്ടി അമ്മൻ വേഷം ധരിച്ച് ഒരുങ്ങി നിന്ന മീനയെ കണ്ട് ആ പ്രദേശത്തുള്ള നാട്ടുകാരെല്ലാം കൂടി.'

'അവർ ഉച്ചത്തിൽ പ്രാർത്ഥിക്കാനും സാമി ആട്ടം നടത്താനും തുടങ്ങി. ആദ്യത്തെ അനുഭവം ആയതുകൊണ്ട് മീനയും അതുകണ്ട് ഭയന്നു. അമ്മൻ വേഷം കെട്ടുമ്പോഴുള്ള ചൈതന്യമാണ് താരത്തിന് ആരാധകരെ നേടി കൊടുത്തത്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. മീന വിവാ​ഹിതയാകുന്നുവെന്ന് വാർത്ത പുറത്ത് വന്നതോടെ ആരാധകർക്കെല്ലാം ഷോക്കായിരുന്നുവെന്നും', ചെയ്യാർ ബാലു പറയുന്നു.

മീന 40 എന്ന പരിപാടിയിൽ പങ്കെടുക്കാൻ നടൻ രജിനികാന്ത് വന്നത് പോലും മീന എന്ന വ്യക്തിയോടുള്ള സ്നേഹത്തിന്റെ പുറത്ത് മാത്രമാണെന്നും ചെയ്യാർ ബാലു കൂട്ടിച്ചേർത്തു. മീന ഇപ്പോൾ എന്റെ അമ്മ സൂപ്പറാ എന്ന മലയാളത്തിലെ ഒരു റിയാലിറ്റി ഷോയിലെ ജഡ്ജായി എത്തി മിനിസ്ക്രീനിൽ സജീവമാണ്.

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X