വിവാഹ ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾ; ആ നടി ഉർവശിയെ ഉപദേശിച്ചു; വിവാദ പരാമർശങ്ങളുമായി ചെയ്യാർ ബാലു

സിനിമാ ലോകത്ത് ഏറെ ചർച്ചയായതാണ് ഉർവശിയും മനോജ് കെ ജയനും തമ്മിലുള്ള വിവാഹവും വേർപിരിയലും. പ്രണയിച്ച് വിവാഹം ചെയ്ത ഇരുവരും പിരിഞ്ഞപ്പോൾ ആരോപണ പ്രത്യാരോപണങ്ങൾ വന്നു. മകളുടെ സംരക്ഷണാവകാശം സംബന്ധിച്ച് ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായി. ഇത് കോടതി വരെയെത്തി. ഉർവശിക്കെതിരെ മാധ്യമങ്ങൾക്ക് മുന്നിൽ മനോജ് കെ ജയൻ സംസാരിച്ചു. 2008 ലാണ് ഇരുവരും വേർപിരിഞ്ഞത്. രണ്ട് പേരും ഇന്ന് രണ്ട് ജീവിതത്തിലേക്ക് ക‌ടന്നു. ആശ ജയൻ എന്നാണ് മനോജ് കെ ജയന്റെ ഭാര്യയുടെ പേര്. ഒരു മകനുമുണ്ട്.

മറുവശത്ത് ഉർവശിയും രണ്ടാമത് വിവാഹിതയായി. ശിവപ്രസാദ് എന്നാണ് ഭർത്താവിന്റെ പേര്. 2013 ലായിരുന്നു വിവാഹം. ഇഷാൻ പ്രജാപതി എന്നാണ് മകന്റെ പേര്. ഉർവശിയും മനോജ് കെ ജയനും തമ്മിലുള്ള വിവാഹ ബന്ധത്തെക്കുറിച്ച് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാർ ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ചർച്ചയാകുന്നത്. വിവാദ പരാമർശങ്ങളാണ് ഇദ്ദേഹം നടത്തിയത്.

Cheyyaru Balu  Urvashi

സിനിമാ രം​ഗത്ത് വിവാഹം കഴിഞ്ഞാൽ മാർക്കറ്റ് പോകും. അപ്പോൾ അവർ അഭിനയം നിർത്തി. അതിന് ശേഷം ഭാര്യക്കും ഭർത്താവിനും ഇടയിൽ പ്രശ്നങ്ങൾ വന്നു. ഒരു അഭിമുഖത്തിൽ താൻ മദ്യത്തിന് അടിമയായതിന് കാരണം മനോജ് കെ ജയനാണെന്ന് ഉർവശി പറഞ്ഞിട്ടുണ്ടെന്നും ചെയ്യാർ ബാലു വാദിക്കുന്നു. സിനിമാ ലോകത്തെ സഹപ്രവർത്തകരാണ് തന്നെ തിരിച്ചെത്തിച്ചത്.

ഒരു പ്രമുഖ നടി എന്റെ സുഹൃത്താണ്. ഞാൻ അഭിനയിച്ച സിനിമകൾ അവർ കൊണ്ട് വന്ന് കാണിച്ചു. ഇത് പോലെ ആർക്കെങ്കിലും ചെയ്യാൻ പറ്റുമോ. പക്ഷെ നീയിപ്പോൾ എന്ത് കോലത്തിലാണെന്ന് ആ നടി ചോദിച്ചു. അന്ന് താൻ തീരുമാനിച്ചതാണെന്ന് ഉർവശി പറഞ്ഞിട്ടുണ്ടെന്നും ചെയ്യാർ ബാലു വാദിക്കുന്നു. സിനിമാ താരങ്ങളുടെ വിവാഹ ജീവിതത്തിൽ പലപ്പോഴും പ്രശ്നങ്ങളുണ്ടാകാറുണ്ടെന്നും ചെയ്യാർ ബാലു പറയുന്നു.

ആ​ഗായം തമിഴ് എന്ന യൂ‌ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചെയ്യാർ ബാലു ഇക്കാര്യങ്ങൾ സംസാരിച്ചത്. പലപ്പോഴും തമിഴ് സിനിമാ താരങ്ങൾക്കെതിരെ ഇദ്ദേഹം വിവാ​ദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഉർവശിക്കെതിരെ സംസാരിച്ചതിൽ ചെയ്യാർ ബാലുവിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനവും വരുന്നുണ്ട്.

വിവാഹ മോചനത്തിന് പിന്നാലെ മകൾക്ക് വേണ്ടി മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചെങ്കിലും മനോജ് കെ ജയനെ കുറ്റപ്പെടുത്തി ഉർവശി സംസാരിച്ചിട്ടില്ല. മറ്റൊരു സ്ത്രീയുടെ ഭർത്താവാണ് മനോജ് കെ ജയനെന്നും തനിക്ക് മോശമായി സംസാരിക്കാൻ കഴിയില്ലെന്നുമാണ് ഉർവശി ഒരു അഭിമുഖത്തിൽ പറഞ്ഞത്.

തേജാലക്ഷ്മിയുടെ അമ്മ വലിയ നടിയാണെന്ന് വർഷങ്ങൾക്കിപ്പുറം മനോജ് കെ ജയനും പറഞ്ഞിട്ടുണ്ട്. അടുത്തിടെയാണ് മനോജ് കെ ജയന്റെ പിതാവ് കെജി ജയൻ അന്തരിച്ചത്. കെജി ജയന് പ്രിയപ്പെട്ട മരുമകളായിരുന്നു ഉർവശിയെന്ന് സംവിധായകൻ ശാന്തിവിള ദിനേശ് കഴിഞ്ഞ ദിവസം പറഞ്ഞു. മനോജ് കെ ജയനും ഉർവശിയും പിരിയരുതെന്ന് ഇദ്ദേഹം ആ​ഗ്രഹിരുന്നെന്നും ശാന്തിവിള ദിനേശ് തുറന്ന് പറഞ്ഞു.

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X