ആ സീന്‍ ഒറ്റ ടേക്കില്‍ ചെയ്ത് ഞെട്ടിച്ചു; കീര്‍ത്തി 'മഹാനടി'യിലേക്കെത്തിയത് ഇങ്ങനെ; ചെയ്യാറു ബാലു
ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് കീര്‍ത്തി സുരേഷ്. തുടര്‍ന്ന് ഗീതാഞ്ജലിയും റിംഗ് മാസ്റ്ററുമായിരുന്നു നടിയുടെ കരിയറില്‍ മുഴുനീള വേഷങ്ങളില്‍ തിളങ്ങിയ ആദ്യ ചിത്രങ്ങള്‍. എന്നാല്‍ പിന്നീട് തമിഴിലേക്ക് ചുവടുവെച്ച നടി ഇന്ന് ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്യുന്നത് തമിഴിലും തെലുഗുവിലുമാണ്.
സൂപ്പര്‍ സ്റ്റാറുകളുടെ നായിക വേഷങ്ങള്‍ ചെയ്തു പോന്ന നടിക്ക് കരിയറില്‍ വലിയ ബ്രേക്ക് നല്‍കിയ ചിത്രം മഹാനടിയാണ്. തെലുഗുവില്‍ റിലീസ് ആയ ചിത്രം മലയാളത്തിലും തമിഴിലുമൊക്കെ റീമേക്ക് ചെയ്തു. അഭിനേത്രി എന്ന രീതിയില്‍ കീര്‍ത്തി സുരേഷിനെ അടയാളപ്പെടുത്തിയ സിനിമ കൂടിയാണ് നടി സാവിത്രിയുടെ ജീവിതം പറഞ്ഞ മഹാനടി.

ഇപ്പോഴിതാ കീര്‍ത്തി സുരേഷ് എങ്ങനെയാണ് മഹാനടി എന്ന ചിത്രത്തിലേക്ക് എത്തിയത് എന്നതിനെക്കുറിച്ച് തുറന്നു പറയുകയാണ് തമിഴ് സിനിമ നിരൂപകന്‍ ചെയ്യാറു ബാലു. ഒരു ടെസ്റ്റ് സീന്‍ ആണ് കീര്‍ത്തി സുരേഷിനെ ഈ സിനിമയ്ക്ക് ഓക്കെ ആക്കിയതെന്നും അദ്ദേഹം ആകായം തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
കീര്‍ത്തി സുരേഷിനെ അഭിനേത്രി എന്ന രീതിയില്‍ മാറ്റിയ സിനിമ മഹാനടിയാണ്. അത് തീര്‍ച്ചയായും അവര്‍ക്ക് കിട്ടിയ വലിയ ഭാഗ്യമാണ്. മഹാനടി ചെയ്യുന്ന സമയത്ത് നിരവധി നടിമാരെ ലിസ്റ്റ് ചെയ്ത് ഇവര്‍ സാവിത്രിയുടെ കഥ ചെയ്യാന്‍ ശരിയായിരിക്കുമോ എന്ന് നോക്കിയിരുന്നു.
എന്നാല്‍ നമ്മുടെ അടുത്ത് തന്നെ ഒരു നടിയെ വെച്ച് നാടു നീളെ തിരയുകയായിരുന്നു എന്ന് പറയില്ലേ അതുപോലെയാണ് ആ ചിത്രത്തിന് മറ്റു നടിമാരെ തിരഞ്ഞത്. സിനിമയ്ക്ക് വേണ്ടി അത്രയും പുതുമുഖങ്ങളെ ഓഡീഷന്‍ ചെയ്തിട്ടുണ്ടെന്ന് ചെയ്യാറു ബാലു പറയുന്നു. ചിത്രം കീര്‍ത്തി സുരേഷിലേക്ക് എത്തിയപ്പോള്‍ കുറച്ച് പേര്‍ വിമര്‍ശനം ഉന്നയിക്കുകയൊക്കെ ചെയ്തിരുന്നു.
ഇവര്‍ക്ക് സാവിത്രിയുടെ ഛായ ഉണ്ടെന്നത് ശരിയാണ്. എന്നാല്‍ അവരുടെ അഭിനയം എങ്ങനെ കൊണ്ടുവരും എന്നാണ് സംശയിച്ചത്. അതിന് മുന്നെ കീര്‍ത്തി സുരേഷ് അഭിനയിച്ച സിനിമകള്‍ തന്നെയാണ് അത്തരത്തില്‍ ഒരു ചോദ്യം ഉയര്‍ന്നതിന് കാരണമായതെന്നും അദ്ദേഹം പറയുന്നു.

'വലിയ നായകന്മാരുടെ കൂടെ അഭിനയിക്കുമ്പോള്‍ മരംചുറ്റി പാട്ടും ഒന്നോ രണ്ടോ പ്രണയ സീനുകളും മാത്രമായിരിക്കും ഉണ്ടാവുക. വലിയ നടിയുടെ ബയോപിക് ആണ് എടുക്കുന്നത് എന്നതുകൊണ്ട് തന്നെ അവര്‍ ടെസ്റ്റ് ഷൂട്ട് വെക്കാന്‍ തീരുമാനിച്ചു. ടെസ്റ്റ് ഷൂട്ടില്‍ സാവിത്രിയുടെ ജീവിത്തിലെ വളരെ പ്രധാനപ്പെട്ട, അവരുടെ അവസാന കാലത്തിലെ ഒരു വളരെ ഇമോഷണല്‍ ആയ സീന്‍ ആണ് അഭിനയിക്കാന്‍ കൊടുത്തത്. ടെസ്റ്റ് ഷൂട്ടില്‍ എല്ലാം സിംഗിള്‍ ടേക്കില്‍ തന്നെ അവര്‍ ചെയ്ത് ഞെട്ടിച്ചു,' ചെയ്യാറു ബാലു പറയുന്നു.
അതിന് ശേഷമാണ് കീര്‍ത്തിതന്നെ ഈ ചിത്രം ചെയ്താല്‍ മതിയെന്ന തീരുമാനത്തിലേക്ക് സംവിധായകന്‍ എത്തിയത്. സാനി കായിതം അടക്കമുള്ള സീരിയസ് ചിത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ കീര്‍ത്തിക്ക് പ്രചോദനമായതിന് ആദ്യ കാരണം മഹാനടി തന്നെയായിരിക്കും എന്നാണ് കരുതുന്നത് എന്നും ചെയ്യാറു ബാലു പറയുന്നു. തെലുഗുവില്‍ നടിക്ക് വലിയ ആരാധകരെ നേടിക്കൊടുത്തതും ഈ ചിത്രം തന്നെയാണ്.


Click it and Unblock the Notifications











