തിയറ്ററുകളിലെത്തിയ 'ചില ന്യൂജെന്‍ നാട്ടു വിശേഷങ്ങള്‍', ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ
ഈ വര്‍ഷം കാര്യമായി ബിഗ് ബജറ്റ് സിനിമകള്‍ റിലീസിനെത്തിയിട്ടില്ലെങ്കിലും ബോക്‌സോഫീസില്‍ വമ്പന്‍ സിനിമകള്‍ പിറന്ന വര്‍ഷമാണിത്. ഇതിനിടയിലേക്ക് നിരവധി ചെറിയ സിനിമകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ജൂലൈ അവസാന ആഴ്ചയിലായി മലയാളത്തില്‍ നിരവധി സിനിമകളാണ് റിലീസ് ചെയ്തത്.
അതില്‍ ശ്രദ്ധേയമായ ചിത്രമാണ് 'ചില ന്യൂജെന്‍ നാട്ടു വിശേഷങ്ങള്‍'. നോവല്‍, മുഹബ്ബത്ത്, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. എസ് എല്‍ പുരം ജയസൂര്യ തിരക്കഥ ഒരുക്കിയ സിനിമ ഈസ്റ്റ് കോസ്റ്റ് എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണെന്നുള്ള പ്രത്യേകതുയം ചിത്രത്തിനുണ്ട്.

സുരാജ് വെഞ്ഞാറമൂടും ഹരീഷ് കണാരനുമാണ് പ്രധാന കഥാപാത്രങ്ങളായിട്ടെത്തുന്നത്. എങ്കിലും യുവതാരം അഖില്‍ പ്രഭാകറാണ് നായകന്‍. ശിവകാമി, സോനു എന്നിങ്ങനെ രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. നെടുമുടി വേണു, മിഥുന്‍ രമേഷ്, ദിനേശ് പണിക്കാര്‍, നോബി എന്നിവരാണ് മറ്റ് താരങ്ങള്‍. തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് മോശമില്ലാത്ത അഭിപ്രായമാണ് ലഭിച്ചിട്ടുള്ളത്. കുടുംബ പ്രേക്ഷകര്‍ക്കും ഏത് പ്രായത്തിലുള്ളവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണിതെന്നാണ് ആദ്യ പ്രേക്ഷക പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.


Click it and Unblock the Notifications