പതിനാറ് വയസിൽ പരിചയപ്പെട്ടു, പ്രണയം നാലാം വർഷത്തിൽ; പങ്കാളിക്കൊപ്പം എറിക്ക് സക്കറിയ, ആശംസ നേർന്ന് പിതാവും!

By Desk

ഒരു കാലത്ത് മലയാള സിനിമയിൽ‌ തിളങ്ങി നിന്നിരുന്ന ബാലതാരമാണ് യുവനടി എസ്തർ അനിലിന്റെ സഹോദരനായ എറിക് സക്കറിയ. അഞ്ച് വയസ് മുതൽ എറിക് ചെറുതും വലുതുമായ നിരവധി സിനിമകൾ മലയാളത്തിൽ ചെയ്തു. കുഞ്ചാക്കോ ബോബൻ-പാർവതി ഹിറ്റ് സിനിമ ടേക്ക് ഓഫിൽ പാർവതിയുടെ മകന്റെ വേഷം ചെയ്തശേഷമാണ് എറിക്കിനെ സിനിമാപ്രേമികൾ ശ്രദ്ധിച്ച് തുടങ്ങിയത്.

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന മമ്മൂട്ടി സിനിമയിലൂടെ ബാലതാരമായി ബി​ഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ശേഷം വിശുദ്ധൻ, വൺ ബൈ ടു, അച്ഛാ ദിൻ, തിങ്കൾ മുതൽ വെള്ളി വരെ, മറിയം മുക്ക്, വെൽക്കം ടു സെൻട്രൽ ജെയിൽ, ജലം, ഹല്ലേലൂയാ, വിമാനം, മന്ദാരം, ബ്രദേഴ്സ് ഡെ, ലോനപ്പന്റെ മാമ്മോദീസ, ഒരു നക്ഷത്രമുള്ള ആകാശം, മിസ്റ്റർ & മിസ്സിസ് റൗഡി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

Eric Zachariah
Photo Credit: Eric Zachariah / Instagram

സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ എറിക് മെൽബണിലാണ് ഉപരി പഠനത്തിനായി ചേർന്നിരിക്കുന്നത്. സോഷ്യൽമീഡിയയിൽ സജീവമാണെങ്കിലും ഉപരി പഠനത്തിനായി പോയശേഷം സിനിമകളിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഇപ്പോഴിതാ തന്റെ പ്രണയം നാലാം വർഷത്തിലേക്ക് എത്തിയതിന്റെ സന്തോഷത്തിലാണ് എറിക്. പങ്കാളി മൈഥിലിയുമൊത്താണ് താമസം.

മെൽബൺ എനിക്ക് ധാരാളം നല്ല കാര്യങ്ങൾ, ധാരാളം നല്ല സമയങ്ങൾ, ധാരാളം നല്ല ആളുകൾ എന്നിവ നൽകി അനുഗ്രഹിച്ച് കൊണ്ടിരിക്കുന്നു എന്നാണ് ഓണാശംസകൾ നേർന്ന് എറിക് കുറിച്ചത്. ഒപ്പം പങ്കാളിക്കൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചു. പ്രണയം നാലാം വർഷത്തിലേക്ക് എത്തിയപ്പോൾ മൈഥിലിയും എറിക്കിനെ കുറിച്ച് മനോഹരമായ ഒരു കുറിപ്പ് സോഷ്യൽമീ‍ഡിയയിൽ പങ്കുവെച്ചു.

എറിക്കിനെ പ്രണയിക്കുന്നത് താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും നല്ല കാര്യമായി കണക്കാക്കുന്നുവെന്നാണ് മൈഥിലി കുറിച്ചത്. 2021ലാണ് ഞങ്ങൾ ആ​ദ്യമായി പരിചയപ്പെടുന്നത്. അന്ന് എറിക്കിന് പതിനാറ് വയസ് മാത്രമെ പ്രായമുണ്ടായിരുന്നുള്ളു. ഇത്രദൂരം ഞങ്ങൾ‌ ഒരുമിച്ച് യാത്ര ചെയ്യുമെന്ന് അന്ന് ഞാൻ ചിന്തിച്ചതേയില്ല. ഇവൻ എത്ര വലിയ ഹൃദയമുള്ള മനുഷ്യനാണെന്ന് എനിക്ക് അറിയാം.

അവൻ ടാലന്റഡും ബ്രില്യന്റുമാണെന്നുള്ള കാര്യം എനിക്കെന്നതുപോലെ എല്ലാവർക്കും അറിയാം. ഞാൻ രാവിലെ എഴുന്നേൽക്കുമ്പോഴേക്കും എനിക്ക് വേണ്ടി സോക്സും സ്വറ്ററും ഹീറ്റ് ചെയ്ത് വെക്കും. എനിക്ക് ഒട്ടും തണുപ്പ് അടിക്കാതിരിക്കാൻ അവൻ ശ്രദ്ധിക്കും. എനിക്കായി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിതരും. ജോലിയില്ലാത്ത സാഹചര്യത്തിലും എനിക്ക് വേണ്ടി പണം മുടക്കും.

Eric Zachariah
Photo Credit: Eric Zachariah / Instagram

ഞാൻ ലേറ്റാക്കാതിരിക്കാൻ എനിക്ക് വേണ്ടി യൂബർ ബുക്ക് ചെയ്യും. ‍ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത സ്നേഹം അവൻ എനിക്ക് തരുന്നു എന്നുമാണ് മൈഥിലി കുറിച്ചത്. ഒപ്പം എറിക്കിനൊപ്പമുള്ള നല്ല ചില നിമിഷങ്ങൾ കോർത്തിണക്കി ഒരു വീഡിയോയും പങ്കുവെച്ചു.‍ ഇരുവർക്കും ആശംസകൾ നേർന്ന് ആദ്യം എത്തിയത് എസ്തറിന്റേയും എറിക്കിന്റെയും പിതാവായ അനിലാണ്. വിശ്വാസം, ദയ, ബഹുമാനം എന്നിവയിൽ നിങ്ങളുടെ ബന്ധം കെട്ടിപ്പടുക്കട്ടെ.

ചിരി സമൃദ്ധമായ ഒരു യാത്ര, വെല്ലുവിളികൾ നിങ്ങളെ കൂടുതൽ ശക്തരാക്കുന്ന ഒരു യാത്ര, ഓരോ ദിവസം കഴിയുന്തോറും സ്നേഹം കൂടുതൽ ആഴത്തിലാകുന്ന ഒരു യാത്ര നിങ്ങൾ രണ്ടുപേർക്കും ആശംസിക്കുന്നു. ഈ ബന്ധം നിങ്ങളുടെ ജീവിതത്തിൽ ഒരു യഥാർത്ഥ അനുഗ്രഹമാകട്ടെ എന്നാണ് അദ്ദേഹം മകനും പങ്കാളിക്കും ആശംസ നേർന്ന് കുറിച്ചത്.

എന്റെ ഏറ്റവും നല്ല അപ്പയിൽ നിന്നാണ് ഞാൻ ഇതെല്ലാം പഠിച്ചത് എന്നായിരുന്നു എറിക്ക് മറുപടിയായി കുറിച്ചത്. അനിയന്റെ പ്രണയത്തിന് എസ്തറും കുടുംബവും പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ട്. മക്കൾക്ക് എല്ലാവിധ ഫ്രീഡവും നൽകുന്ന സുഹ‍ൃത്തുക്കളെപ്പോലെ പെരുമാറുന്നവരാണ് തന്റെ മാതാപിതാക്കളെന്ന് എസ്തർ തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X