»   » പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ബാലതാരങ്ങള്‍, ശാലിനി മുതല്‍ മീനാക്ഷി വരെ

പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ബാലതാരങ്ങള്‍, ശാലിനി മുതല്‍ മീനാക്ഷി വരെ

Posted By:
Subscribe to Filmibeat Malayalam

മികച്ച അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ബാല താരങ്ങള്‍ മലയാള സിനിമയിലുണ്ട്. എന്റെ മാമാട്ടി കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ടിന്റുവിനെ പ്രേക്ഷകര്‍ അങ്ങനെ പെട്ടന്ന് മറക്കാന്‍ സാധ്യത കുറവാണ്. മലയാളികളുടെ പ്രിയപ്പെട്ട നടി ശാലിനിയുടെ ആദ്യ ചിത്രമായിരുന്നു എന്റെ മാമാട്ടി കുട്ടിയമ്മയ്ക്ക്. അഞ്ചാമത്തെ വയസ്സ് മുതലാണ് ശാലിനി ബാലതാരമായി അഭിനയിച്ച് സിനിമാ ജീവിതം തുടങ്ങുന്നത്. ചിത്രത്തിലെ ടിന്റുവിന്റെ അഭിനയത്തിന് ശാലിനിയ്ക്ക് ആ വര്‍ഷത്തെ മികച്ച ബാല്യ താരത്തിനുള്ള സംസ്ഥാന അവാര്‍ഡും നേടി കൊടുത്തു.

ശാലിനിയെ പോലെ ബാല താരമായി എത്തി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന കൊച്ചു സുന്ദരികള്‍ മലയാള സിനിമയില്‍ കുറവല്ല. എന്റെ മാമാട്ടി കുട്ടിയിലെ ശാലിനിയില്‍ തുടങ്ങി അമര്‍ അക്ബര്‍ അന്തോണിയിലെ മീനാക്ഷി വരെ എത്തി നില്‍ക്കുകയാണ് മലയാള സിനിമയില്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന ബാല താരങ്ങള്‍. തുടര്‍ന്ന് വായിക്കുക. അന്ന് മുതല്‍ ഇന്ന് വരെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ബാലതാരങ്ങളിലൂട..

പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ബാലതാരങ്ങള്‍, ശാലിനി മുതല്‍ മീനാക്ഷി വരെ

നവോദയ അപ്പച്ചന്‍ നിര്‍മ്മിച്ച് ഫാസില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു എന്റെ മാമാട്ടി കുട്ടിയമ്മയ്ക്ക്. ചിത്രത്തില്‍ മോഹന്‍ലാലാണ് നായക വേഷം അവതരിപ്പിച്ചത്. ചിത്രത്തിലെ ടിന്റു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുക്കൊണ്ടാണ് ശാലിനി അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീടും ശാലിനി ഒട്ടേറെ ചിത്രങ്ങളിലും ബാലതാരമായി എത്തിയിരുന്നു. ശേഷം സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുക്കുകെയും അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായി തിരിച്ച് വരുകെയും ചെയ്തു. ഇപ്പോള്‍ തമിഴ് നടന്‍ അജിത്തുമായുള്ള വിവാഹ ശേഷം വീണ്ടും സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.

പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ബാലതാരങ്ങള്‍, ശാലിനി മുതല്‍ മീനാക്ഷി വരെ

കമല്‍ സംവിധാനം ചെയ്ത പൂക്കാലം വരവായി എന്ന ചിത്രത്തില്‍ കാവ്യ മാധാവന്‍ ബാലതാരമായി എത്തിയിരുന്നു. പിന്നീട് അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിലും കാവ്യ അഭിനയിച്ചു. അന്ന് മുതല്‍ ഇന്ന് വരെ മലയാള സിനിമയില്‍ സജീവ സാന്നിധ്യമാണ് കാവ്യ മാധവന്‍.

പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ബാലതാരങ്ങള്‍, ശാലിനി മുതല്‍ മീനാക്ഷി വരെ

മിനി സ്‌ക്രീനിലൂടെയാണ് സനുഷയുടെ അഭിനയം ജീവിതം ആരംഭിക്കുന്നത്. പിന്നീട് വിനയന്റെ ദാദാ സാഹിബ്, ബ്ലെസ്സിയുടെ കാഴ്ച എന്നീ ചിത്രങ്ങളിലും സനുഷ ബാലതാരമായി അഭിനയിച്ചു.

പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ബാലതാരങ്ങള്‍, ശാലിനി മുതല്‍ മീനാക്ഷി വരെ

കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലെ ബലതാരമായാണ് മഞ്ജിമ മോഹന്‍ സിനിമയിലേക്ക് കടന്ന് വരുന്നത്. പിന്നീട് പ്രിയം, മധുര നൊമ്പരക്കാറ്റ്, സുന്ദര പുരുഷന്‍, തെങ്കാശി പട്ടണം, സാഫല്യം എന്നീ ചിത്രങ്ങളിലെല്ലാം മഞ്ജിമ ബാല താരമായി അഭിനയിച്ചു. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി എത്തി. ഇപ്പോഴിതാ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.

പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ബാലതാരങ്ങള്‍, ശാലിനി മുതല്‍ മീനാക്ഷി വരെ

മലയാളികളുടെ പ്രിയപ്പെട്ട മാളൂട്ടി. രണ്ട് വയസുള്ളപ്പോഴാണ് ശ്യാമിലി അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. മാളൂട്ടി, പൂക്കാലം വരവായി തുടങ്ങിയ ശ്യാമിലിയുടെ ചിത്രങ്ങള്‍ ശ്രദ്ധേയമാണ്. മലയാളം കൂടാതെ തമിഴ് ചിത്രങ്ങളിലും ശ്യാമിലി ബാലതാരമായി എത്തിയിട്ടുണ്ട്. മണിരത്‌നം സംവിധാനം ചെയ്ത അഞ്ജലി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ശ്യാമലി മലയാള സിനിമയിലേക്ക് തിരിച്ച് വരാനൊരുങ്ങുകയാണ്. വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലൂടെയാണ് ശ്യാമിലി തിരിച്ചെത്തുന്നത്.

പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ബാലതാരങ്ങള്‍, ശാലിനി മുതല്‍ മീനാക്ഷി വരെ

മലയാളി പ്രേക്ഷകര്‍ക്ക് മറാക്കാനാവാത്ത ഒരു ബാലതാരമാണ് തരുണി. വെള്ളിനക്ഷത്രം, സത്യം എന്നീ സിനിമകളിലൂടെയാണ് തരുണി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. 2012 മെയ് മാസത്തില്‍ വിമാനപകടത്തില്‍ താരം ലോകത്തോട് വിട പറഞ്ഞു.

പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ബാലതാരങ്ങള്‍, ശാലിനി മുതല്‍ മീനാക്ഷി വരെ

മൗസ് ആന്റ് ക്യാറ്റ്, കാണാ കണ്‍മണി,ബ്രഹ്മരം,പളുങ്ക്, അഴകി തമിഴ് മകന്‍,ഇന്നത്തെ ചിന്താവിഷയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ബാലതാരമായിരുന്നു നിവേദിത.

പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ബാലതാരങ്ങള്‍, ശാലിനി മുതല്‍ മീനാക്ഷി വരെ

അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലെ ക്യൂട്ട് സേതു ലക്ഷമി പ്രേക്ഷകര്‍ക്ക് പ്രിയങ്കരി തന്നെ. ചിത്രത്തിലെ അഭിനയത്തിന് അനിഖയ്ക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.

പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ബാലതാരങ്ങള്‍, ശാലിനി മുതല്‍ മീനാക്ഷി വരെ

മിനി സ്‌ക്രീനിലൂടെ അഭിനയരംഗത്ത് എത്തിയ ബാലതാരമാണ് അക്ഷര കിഷോര്‍. കറുത്ത മുത്ത് എന്ന ടെലിവിഷന്‍ സീരിയലില്‍ ബാല മോളുടെ കിടിലന്‍ വേഷം അക്ഷര അവതരിപ്പിച്ചു. ശേഷം മോഹന്‍ലാലിന്റെ കനലിലൂടെ ബിഗ് സ്‌ക്രീനിലുമെത്തി. ഇപ്പോഴിതാ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേട്ടയിലും ഈ കൊച്ചു സുന്ദരി അഭിനയിക്കുന്നുണ്ട്.

പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ബാലതാരങ്ങള്‍, ശാലിനി മുതല്‍ മീനാക്ഷി വരെ

നാദിര്‍ഷയുടെ അമര്‍ അകബര്‍ അന്തോണിയിലെ മീനാക്ഷിയാണ് ഇപ്പോള്‍ വെള്ളിത്തിരയിലെ കൊച്ചു സുന്ദരി.

English summary
child actress in malayalam film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam