'എന്റെ ഈ ചെറിയ പ്രായത്തിൽ എനിക്കൊരു കുഞ്ഞിനെ കിട്ടിയില്ലേ, ഒരു അമ്മയെപ്പോലെ തന്നെയാണ് ഞാൻ'; മീനാക്ഷി അനൂപ്!
നടിയും അവതാരകയുമൊക്കെയായ മീനാക്ഷി സോഷ്യൽമീഡിയയിൽ ഏറെ സജീവമായ താരമാണ്. 2014ൽ ബാലതാരമായി വൺ ബൈ ടു എന്ന സിനിമയിലൂടെ എത്തിയ മീനാക്ഷി അമർ അക്ബർ അന്തോണി, ജംമ്നാപ്യാരി, ഒപ്പം, ഒരു മുത്തശ്ശി ഗദ, കോലുമിഠായി, അലമാര, പുഴയമ്മ, മോഹൻലാൽ, ക്യൂൻ, അമീറ തുടങ്ങിയ സിനിമകളിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്.
ടോപ് സിംഗർ എന്ന പരിപാടിയുടെ അവതാരകയായിട്ടാണ് മിനിസ്ക്രീൻ പ്രേക്ഷകർക്ക് മീനാക്ഷി സുപരിചിതയായത്.
വർഷങ്ങളായി ടോപ് സിംഗറിന്റെ മുഖം ആയിരുന്നു മീനാക്ഷി. ഇടയ്ക്ക് ഷൂട്ടിനും മറ്റുമായി മീനാക്ഷി ടോപ് സിംഗറിൽ നിന്നും വിട്ടുനിൽക്കുമ്പോൾ മീനാക്ഷിയെ ഇനി അവതാരകയായി കാണാൻ പറ്റില്ലെയെന്ന ടെൻഷൻ മിനി സ്ക്രീൻ പ്രേക്ഷകർക്ക് വരും. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളും തന്റെ യുട്യൂബ് ചാനലിലൂടെ ആരാധകരെ അറിയിക്കാറുണ്ട് താരം.

ഇതിന് മുമ്പും താരത്തിന് ഒരു യുട്യൂബ് ചാനലുണ്ടായിരുന്നു. എന്നാൽ അത് ചിലരുടെ ചതികൾ മൂലം മീനാക്ഷിക്ക് നഷ്ടപ്പെട്ടിരുന്നു. അതിനുശേഷമാണ് താരം വീണ്ടും ഒരു യുട്യൂബ് ചാനൽ ആരംഭിച്ചത്. നാൽപ്പതിനായിരത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സിനെ ചുരുങ്ങിയ കാലയളവിൽ മീനാക്ഷിക്ക് ലഭിച്ചു.
തന്റെ പേരിലുണ്ടായിരുന്ന യുട്യൂബ് ചാനല്‍ കൈകാര്യം ചെയ്തിരുന്നവര്‍ അതില്‍ നിന്ന് ലഭിച്ച വരുമാനത്തിന്റെ നല്ലൊരു ഭാഗം സ്വന്തമാക്കിയെന്നാണ് താരം തുറന്ന് പറഞ്ഞത്. താരത്തിന്റെ പേരിൽ യുട്യൂബിൽ നിന്നും വന്ന പ്ലെ ബട്ടൺ പോലും യുട്യൂബ് ചാനല്‍ കൈകാര്യം ചെയ്തിരുന്നവര്‍ മീനാക്ഷിക്ക് നൽകിയില്ല.
പഠനത്തിൽ ശ്രദ്ധിക്കേണ്ടത് കൊണ്ടാണ് യുട്യൂബ് ചാനൽ മറ്റൊരു ടീമിനെ ഏൽപ്പിച്ചതെന്നും എന്നാൽ അവർ പറ്റിക്കുമെന്ന് കരുതിയിരുന്നില്ലെന്നും മീനാക്ഷി പറഞ്ഞിരുന്നു. തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ് മീനാക്ഷിയെ മലയാളികൾ കാണുന്നത്. താരത്തിന് രണ്ട് സഹോദരന്മാരാണുള്ളത്.
ഒരാളുമായി ആറ് വയസിന്റെയും മറ്റൊരാളുമായി പതിമൂന്ന് വയസിന്റെയും പ്രായവ്യത്യാസം മീനാക്ഷിക്കുണ്ട്. താരത്തിന്റെ നേരെ ഇളയ സഹോദരൻ മീനാക്ഷിയെ പോലെ തന്നെ അഭിനയത്തിൽ സജീവമാണ്. കള അടക്കമുള്ള സിനിമകളിലും നിരവധി പരസ്യ ചിത്രങ്ങളിലുമാണ് താരത്തിന്റെ സഹോദരൻ അമ്പാടി അഭിനയിക്കുന്നത്.

തന്നെക്കാൾ തിരക്ക് സഹോദരനാണെന്നാണ് തമാശകലർത്തി മീനാക്ഷി പറയാറുള്ളത്. തനിക്ക് ഒരു അമ്മയുടെ സ്ഥാനമാണ് അനിയന്മാർക്ക് മുന്നിലെന്നും അവർക്ക് താനൊരു നല്ല ചേച്ചിയാണെന്നും മീനാക്ഷി അനൂപ് മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സ്കൂളിലെ കാര്യങ്ങൾ ഒന്നുപോലും വിടാതെ ഇരുവരും തന്നോട് പങ്കുവെക്കാറുണ്ടെന്നും മീനാക്ഷി പറയുന്നു.
'അമ്മയും അച്ഛനുമായി എനിക്ക് നല്ല സൗഹൃദമാണ്. എന്റെ എല്ലാ കാര്യങ്ങളും ഒന്നുപോലും വിടാതെ ഞാൻ അവരോട് പറയാറുണ്ട്. എന്റെ സുഹൃത്തുക്കൾക്ക് അതിൽ അസൂയയാണ്. അവരുടെ ഉള്ളിൽ ഞാൻ ഇപ്പോഴും അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. എല്ലാം പോയി പറയാനുള്ള ഫ്രീഡമുണ്ട്. എന്റെ പ്രായം ചോദിച്ചാൽ പതിമൂന്ന് വയസ് എന്നാണ് അച്ഛൻ ഇപ്പോഴും പറയാറുള്ളത്.'
'ആദ്യത്തെ അനിയനുമായാണ് ഞാൻ ഏറെയും വഴക്കുണ്ടാക്കുന്നത്. അവനുമായി ആറ് വയസ് വ്യത്യാസമാണുള്ളത്. അവൻ വെറുതെ വന്ന് ചൊറിയും. ഇപ്പോൾ കുറച്ച് കുറഞ്ഞിട്ടുണ്ട്. ഞാനൊരു നല്ല ചേച്ചിയാണെന്നാണ് എന്റെ ധാരണ. കാരണം അവരുടെ എല്ലാ കാര്യങ്ങളും അവർ എന്നോട് വന്ന് അമ്മയോട് പറയുന്നതുപോലെ പറയും.'
'ഏറ്റവും ഇളയ അനിയനും ഞാനും തമ്മിൽ പതിമൂന്ന് വയസിന്റെ വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ അമ്മ മാറി നിന്നാലും ഞാൻ ഉണ്ടെങ്കിൽ അനിയന്മാർ ഓക്കെയാണ്. അതുപോലെ തന്നെ എന്റെ ഈ ചെറിയ പ്രായത്തിൽ എനിക്കൊരു കുഞ്ഞിനെ കിട്ടിയതുകൊണ്ട് ആ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ നോക്കാൻ എനിക്ക് നന്നായി അറിയാമെന്നും', മീനാക്ഷി പറയുന്നു.


Click it and Unblock the Notifications











