'മൈത്രേയൻ ഒരിക്കലും കുടുംബത്തിന് എതിരല്ല, കാര്യങ്ങൾ തെറ്റിദ്ധരിക്കപ്പെടുന്നു, നീലാംബരി ബിസിനസ് സംരംഭമല്ല'

അടുത്തിടെയായി മീനാക്ഷി അനൂപ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ എഴുതിയിടുന്ന പോസ്റ്റുകളും കാപ്ഷനുകളുമൊക്കെ ജനങ്ങൾക്കിടയിൽ ചർച്ചയായി മാറുന്നുണ്ട്. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമായ മീനാക്ഷി ബിഎ ലിറ്ററേച്ചർ വിദ്യാർത്ഥിനിയാണ്. തന്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നതിനാൽ ചിലപ്പോഴൊക്കെ വിമർശനവും മീനാക്ഷിക്ക് എതിരെ ഉയരാറുണ്ട്. ഇപ്പോഴിതാ കൗമു​ദി മൂവീസിന് നൽകിയ അഭിമുഖത്തിൽ മൈത്രേയനെ കുറിച്ച് മീനാക്ഷി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

സൈന്റിഫിക്ക് ബാക്കപ്പുള്ള കാര്യങ്ങളാണ് മൈത്രേയനെ പോലുള്ളവർ സംസാരിക്കുന്നതെന്ന് മീനാക്ഷി പറയുന്നു. അച്ഛൻ മൈത്രേയനെ കാണാൻ നിർബന്ധിക്കുമായിരുന്നുവെന്നല്ല ഞാൻ സോഷ്യൽമീഡിയയിൽ കുറിച്ചത്. സൈന്റിഫിക്ക് ടെംപറുള്ള കാര്യങ്ങൾ കാണാനായി പറയുമായിരുന്നു എന്നാണ്.

Meenakshi Anoop
Photo Credit: Meenakshi Anoop / Instagram

ഞാൻ ആദ്യം കരുതിയത് കുരങ്ങനിൽ നിന്നാണ് നമ്മൾ ഇതുപോലെ ഉണ്ടായത് എന്നാണ്. വൈശാഖൻ സാറും മൈത്രേയനുമെല്ലാം ഇത്തരം കാര്യങ്ങളിൽ സ്റ്റ‍ഡീസ് വെച്ച് സംസാരിക്കുന്ന ആൾക്കാരാണ്. തുടക്കത്തിൽ ലോകം എന്താണെന്ന് അറിയാൻ എനിക്ക് താൽപര്യമില്ലായിരുന്നു. പക്ഷെ അത് അറിയാൻ ഇന്ററസ്റ്റ് വന്ന് തുടങ്ങിയപ്പോൾ അവരൊക്കെ തന്നെയാണ് ബെസ്റ്റ് എക്സാബിളായി തോന്നിയത്.

അവർ ഇത്തരം വിഷയങ്ങളെ കുറിച്ച് പഠിച്ച് കൃത്യമായി ധാരണയുള്ള കൃത്യമായി പറഞ്ഞ് തരാൻ കഴിവുള്ളവരാണ്. സൈന്റിഫിക്ക് ബാക്കപ്പുള്ള കാര്യങ്ങളാണ് അവർ സംസാരിക്കുന്നത്. മൈത്രേയൻ ഒരിക്കലും കുടുംബത്തിന് എതിരല്ല. അദ്ദേഹം പറയുന്ന കാര്യങ്ങൾ തെറ്റിദ്ധരിക്കപ്പെട്ട് പോകുന്നതാണ്. ഞാൻ സംസാരിച്ചപ്പോൾ എനിക്ക് തോന്നിയിട്ടുള്ളത് വ്യക്തി സ്വാതന്ത്ര്യം ഉള്ളവരാണ് എല്ലാവരും.

നമ്മൾ നമ്മുടെ ഇഷ്ടത്തിൽ വളരെ കംഫർട്ടബിളായി ജീവിക്കുക, ലൈഫിന്റെ ക്വാളിറ്റി മെച്ചപ്പെടുത്തി ജീവിക്കുക എന്നാണ് മൈത്രേയൻ പറഞ്ഞിട്ടുള്ളത്. അല്ലാതെ പരസ്പരം തല്ലി നടക്കണം എന്നൊന്നും പറഞ്ഞിട്ടില്ല. കുടുംബം, വിവാഹം എന്നിവ വേണ്ട എന്നതിലൂടെ അങ്ങോട്ടും ഇങ്ങോട്ടും സ്നേ​ഹം പാടില്ലെന്നല്ല അദ്ദേഹം ഉദ്ദേശിക്കുന്നത്. ഇതേ കാര്യങ്ങൾ വഴി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേരുണ്ടല്ലോ അങ്ങനെ ചെയ്യാൻ പാടില്ല.

ഒരാളെയും ഒന്നിലും പിടിച്ച് കെട്ടി വെക്കാൻ പാടില്ല എന്നാണ് മൈത്രേയൻ ഉദ്ദേശിക്കുന്നത്. അല്ലാതെ എതിർത്ത് ജീവിക്കണമെന്നല്ല. അത് കൃത്യമായി കേൾക്കാൻ ശ്രമിക്കാത്തതാണ് തെറ്റിദ്ധാരണ വരുന്നത്. എന്നെ നന്നായി ​ഗൈഡ് ചെയ്ത് കൊണ്ടുപോകുന്ന അച്ഛനും അമ്മയുമാണുള്ളത്. മൈത്രേയന്റെ അഭിമുഖം എന്റെ മകൾ കാണരുതെന്ന് ആ​ഗ്രഹിക്കുന്ന അച്ഛനല്ല എന്റേത്.

Meenakshi Anoop
Photo Credit: Meenakshi Anoop / Instagram

എനിക്ക് നല്ലൊരു അച്ഛനാണ്. എന്റെ കൂട്ടുകാരെല്ലാം സ്വന്തം അച്ഛനെപ്പോലെ കണ്ട് എന്റെ അച്ഛനോട് സംസാരിക്കുന്നത് കാണുന്നത് സന്തോഷമാണെന്നും മീനാക്ഷി പറയുന്നു. നീലാംബരി എന്നൊരു ഇൻസ്റ്റ​ഗ്രാം പേജ് തുറന്നതിന് പിന്നിലെ കാരണവും മീനാക്ഷി പറഞ്ഞു‍. നീലാംബരി എന്നൊരു പേജ് കൂടി ഇൻസ്റ്റ​ഗ്രാമിൽ ഞാൻ ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ തുടങ്ങിയതാണ്. എന്നെ ഇഷ്ടപ്പെടുന്ന മിക്കവരും കരുതിയത് ഞാൻ എന്തൊ ബിസിനസ് സംരംഭം തുടങ്ങി എന്നാണ്.

ഫേസ്ബുക്കിലും ഇൻസ്റ്റ​ഗ്രാമിലും രണ്ട് ഓഡിയൻസാണല്ലോ. എന്റെ രണ്ടിടത്തേയും പേജ് പരിശോധിച്ചാൽ തന്നെ വ്യത്യസ്തമാണെന്ന് മനസിലാകും. പേജ് മാനേജ് ചെയ്യുന്നത് അച്ഛനും ഞാനും ഒരു മീഡിയ ടീമിന്റെ സപ്പോർട്ടോടും കൂടിയാണ്. നമ്മുടെ കയ്യിൽ നിന്നും വരുന്ന അബദ്ധം മൊത്തം സൊസൈറ്റിയെ ബാധിച്ചേക്കുമല്ലോ. ഒരുപാട് ഫോളോവേഴ്സുള്ള പേജാണല്ലോ.

അതുകൊണ്ട് കൃത്യമായ ലീ​​ഗൽ മീഡിയ ബാക്കപ്പ് എന്റെ പേജുകൾക്കുണ്ട്. പക്ഷെ ഞാൻ എന്ന് പറഞ്ഞ് ചെയ്യുന്നതെല്ലാം ഞാൻ തന്നെയാണ് ചെയ്യുന്നത്. നീലാംബരി ബിസിനസ് പേജല്ല. എനിക്ക് വായിക്കുമ്പോഴും അല്ലാതെയും കിട്ടുന്ന എന്റെ തന്നെ ചിന്തകൾ എഴുതി ഇടുന്ന പേജാണ്. അല്ലെങ്കിൽ ഞാൻ മറന്നുപോകും എന്നും മീനാക്ഷി പറയുന്നു.

More from Filmibeat

Read more about: meenakshi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X