എന്റെ മൂഡ്സ്വിങ്സ് അച്ഛന് അറിയില്ലായിരുന്നു, അറിയാത്ത കാര്യത്തെ കുറിച്ച് മനസിലാക്കുന്നത് വലിയ കാര്യം; മീനാക്ഷി
ബാലതാരമായി എത്തി മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിറഞ്ഞ് നിൽക്കുകയാണ് മീനാക്ഷി അനൂപ്. പത്തൊമ്പതുകാരിയായ താരം ഇന്ന് ഡിഗ്രി വിദ്യാർത്ഥിനിയാണ്. എട്ട് വയസുള്ളപ്പോഴാണ് മീനാക്ഷി അമർ അക്ബർ അന്തോണിയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. ഇന്ന് കോളേജ് വിദ്യാർത്ഥിയാണെങ്കിലും പ്രേക്ഷക മനസിൽ മീനാക്ഷിക്ക് ഇന്നും കുഞ്ഞി പാത്തുവാണ്.
എല്ലാ വിഷയങ്ങളിലും വ്യക്തമായ കാഴ്ചപ്പാടും നിലപാടുകളും മീനാക്ഷിക്കുണ്ടെന്നത് താരം പിങ്ക് പോഡ്കാസ്റ്റ് മലയാളത്തിന് നൽകിയ അഭിമുഖം കാണുമ്പോൾ വ്യക്തമാണ്. ഓരോ ചോദ്യത്തിനും വളരെ പക്വതയോടെയാണ് താരം മറുപടി നൽകിയത്. അക്കൂട്ടത്തിൽ പെൺകുട്ടികളിലെ മൂഡ്സ്വിങ്സിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

തന്റെ മൂഡ്സ്വിങ്സിനെ കുറിച്ച് അച്ഛന് ആദ്യം അറിവില്ലായിരുന്നുവെന്നും താൻ തന്നെയാണ് ഒരു ദിവസം എല്ലാം വിശദീകരിച്ച് നൽകിയതെന്നും മീനാക്ഷി പറഞ്ഞു. എന്റെ ആദ്യത്തെ ബോയ്ഫ്രണ്ട് എന്റെ അച്ഛനാണ്. മൂഡ്സ്വിങ്സുണ്ടെന്ന് അച്ഛനോട് ഞാൻ പറയാറുണ്ട്. ആദ്യം ആദ്യം അത് എന്താണെന്ന് അച്ഛന് മനസിലായിരുന്നില്ല. കല്യാണം കഴിച്ച് ഒരു പെൺകുഞ്ഞ് പിറന്നിട്ടും മൂഡ്സ്വിങ്സ് എന്താണെന്ന് അറിയില്ലേ എന്നാണ് അച്ഛനോട് ഞാൻ ചോദിച്ചത്.
അമ്മയ്ക്ക് ഇതൊക്കെ ഉണ്ടായിട്ടുണ്ടാകുമെന്നും പറഞ്ഞു. അമ്മ ഇതൊന്നും തന്നോട് പറഞ്ഞിട്ടില്ലെന്നായിരുന്നു അച്ഛന്റെ മറുപടി. അതൊരു കുഴപ്പം തന്നെയാണെന്ന് ഞാനും പറഞ്ഞു. അതിനുശേഷം എനിക്ക് മൂഡ്സ്വിങ്സുണ്ടെന്ന് അച്ഛനെ വിളിച്ച് ഇരുത്തി ഞാൻ പറയും. എനിക്ക് പീരിഡ്സ് ആകുന്ന സമയത്തോ അതിന് മുമ്പോ ഒക്കെ മൂഡ്സ്വിങ്സ് വരുമെന്ന് അച്ഛനോട് പറഞ്ഞു.
ചിലപ്പോൾ ഇരുന്ന ഇരുപ്പിൽ എനിക്ക് കരച്ചിൽ വരും. അത് എനിക്ക് അച്ഛനോടുള്ള ദേഷ്യം കൊണ്ടാവണം എന്നില്ലെന്നും പറഞ്ഞു. അതുപോലെ തന്നെയാണ് ഫ്രണ്ട്സായ ആൺകുട്ടികളോടും ഞാൻ പറയാറ്. എനിക്ക് നിങ്ങളോടുള്ള ദേഷ്യം കൊണ്ടാവണം എന്നില്ല... ചിലപ്പോൾ ഭയങ്കരമായി സങ്കടം വരുമെന്ന് പറഞ്ഞു.
ആ സമയത്ത് നമ്മളെ മനസിലാക്കി എടി കുഴപ്പമില്ല നീ ഓക്കെയായികോളും എന്ന് പറയുന്ന ഒരു ആൺകൊച്ചുണ്ടെങ്കിൽ അവർ ആയിരിക്കും പിന്നെ നമ്മുടെ എല്ലാം. നമ്മുടെ ഭയങ്കര ഫ്രണ്ടായിരിക്കും. അതിപ്പോൾ ഏത് തരത്തിലും നമുക്ക് ചിന്തിക്കാം.... അച്ഛനോ സുഹൃത്തോ പാട്നറോ ആരുമാകാം. അവരായിരിക്കും നമുക്ക് ഏറ്റവും ബെസ്റ്റ്. കാരണം അവർക്ക് അറിയാത്തൊരു കാര്യം അവർ മനസിലാക്കി.

അത് വലിയൊരു കാര്യമല്ലേ. അവർക്ക് ഇതിനെ പറ്റി ഒരു ധാരണയേയില്ല. എന്താണ് മൂഡ്സ്വിങ്സ് എന്ന് പോലും. അവർ നമുക്ക് വേണ്ടി അല്ലെങ്കിൽ നമ്മൾ എന്ന് പറയുന്ന ഒരു പേഴ്സണാലിറ്റിയോടുള്ള ഇഷ്ടം കൊണ്ട് അവർ അത് മനസിലാക്കി. ഈ കുട്ടിയെ കംഫർട്ടബിൾ ആക്കണമെങ്കിൽ നമ്മൾ ഇത് മനസിലാക്കണമെന്ന് തോന്നിയതുകൊണ്ട് അവർ അത് മനസിലാക്കുന്നു.
കൂടെയുണ്ടെന്ന് പറയുന്നത് ഒരു വലിയ കാര്യമാണ്. പെൺകുട്ടികൾക്ക് പരസ്പരം ഇക്കാര്യങ്ങൾ മനസിലാകും. പക്ഷെ ആൺകുട്ടികൾക്ക് ഇതേ കുറിച്ച് അറിവില്ല. പക്ഷെ അവർ അത് മനസിലാക്കി. അതാണ് അവർ ജീവിതത്തിൽ ഏറ്റവും കൂടുതൽ എടുക്കുന്ന എഫേർട്ട്. അവർ നമുക്ക് വേണ്ടി കാര്യങ്ങൾ മനസിലാക്കുന്നല്ലോ എന്നും മീനാക്ഷി കൂട്ടിച്ചേർത്തു. അച്ഛൻ അനൂപ് പഠിച്ച മണർകാട് സെന്റ് മേരീസ് കോളജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദത്തിനാണ് മീനാക്ഷി ചേർന്നിരിക്കുന്നത്.
പാലാ പാദുവ സ്വദേശികളായ അനൂപിന്റെയും രമ്യയുടെയും മകളായ മീനാക്ഷി എംജിഎംഎൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്ലസ് ടു പഠിച്ചത്. അനുനയ അനൂപ് എന്നാണ് യഥാർഥ പേര്.


Click it and Unblock the Notifications











